
‘എടാ…., മക്കളേ…’; ഭരത് ഗോപിയുമായുള്ള ഓര്‍മകള്‍ പങ്കുവച്ച് മോഹന്‍ലാല്‍
മലയാളത്തിന്റെ അതുല്യനടന്‍ മോഹന്‍ലാല്‍ അഭിനയകലയുടെ ചൈതന്യമായിരുന്ന ഭരത് ഗോപിയുമായുള്ള ഓര്‍മകള്‍ പങ്കുവച്ചത് ആരാധകര്‍ക്കിടയില്‍ വലിയ സ്വീകരണം ലഭിച്ചു. എടാ…., മക്കളേ… എന്ന സ്‌നേഹപൂര്‍ണമായ ഗോപിച്ചേട്ടന്റെ വിളിയില്‍ എല്ലാമുണ്ടായിരുന്നെന്നു മോഹന്‍ലാല്‍ ഓര്‍ക്കുന്നു. കര്‍ണഭാരത്തിന്റെ റിഹേഴ്‌സല്‍ കണ്ട ഗോപിച്ചേട്ടന്‍ കണ്ണു നിറഞ്ഞ് തന്നെ കെട്ടിപ്പിടിച്ചു – ഞാനെന്റെ കര്‍ണനെ കണ്ടെടാ- എന്നു പറഞ്ഞെന്നും മോഹന്‍ലാല്‍. അഭിനയം പ്രാണവായു പോലെ കണ്ടിരുന്ന ഗോപിച്ചേട്ടന്‍ തളര്‍ന്നുവീണു എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്നതായിരുന്നു. ആ സമയങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയില്ല. കാഴ്ചവസ്തുവായി തന്നെ…