
‘മാസ്റ്റർ ക്ലാസ് എടുക്കാമോയെന്ന് ചോദിക്കുന്നവരുണ്ട്; ഇത് കുക്കിംഗ് അല്ല’; ശോഭന അന്ന് പറഞ്ഞത്
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രമുഖ നടിക്കെതിരെ ഉന്നയിച്ച വിമർശനം ചർച്ചയായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവതരണ ഗാനത്തിനൊപ്പമുള്ള നൃത്തം ചിട്ടപ്പെടുത്താൻ നടി അഞ്ച് ലക്ഷം രൂപ ചോദിച്ചതിനെതിരെയാണ് മന്ത്രി വിമർശനം ഉന്നയിച്ചത്. കലോത്സവത്തിലൂടെ വളർന്ന് വന്ന ഈ നടി പണത്തിനോടുള്ള ആർത്തി കാണിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. പിന്നാലെ വി ശിവൻകുട്ടിക്കെതിരെ വ്യാപക വിമർശനം വന്നു. ചെയ്യുന്ന ജോലിക്ക് പ്രതിഫലം ചോദിച്ചതിൽ എന്താണ് തെറ്റെന്നാണ് ഉയർന്ന് വന്ന ചോദ്യങ്ങൾ. സിനിമ രംഗത്തെ തിരക്കുകൾ കുറച്ച് നൃത്ത മേഖലയിലേക്ക്…