
ഗ്ലിസറിനില്ല, വിദ്യാമ്മയുടെ കണ്ണു നിറഞ്ഞു
ശ്രീവിദ്യ എന്ന അതുല്യനടിക്ക് ആമുഖത്തിന്റെ ആവശ്യമില്ല. തെന്നിന്ത്യൻ സിനിമയിലെ സുരഭിലതാരകമായിരുന്നു ശ്രവിദ്യ. ആവർത്തിച്ചാവർത്തിച്ച് ദുരന്തങ്ങൾ വേട്ടയാടിയ ജീവിതമായിരുന്നു വെള്ളിത്തിരയ്ക്കു പിന്നിൽ ശ്രീവിദ്യയുടേത്. പവിത്രം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ചില വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ടി.കെ. രാജീവ്കുമാർ. വിദ്യാമ്മ ഗർഭിണിയാണെന്നറിഞ്ഞ് തിലകൻ ചേട്ടനും വിദ്യാമ്മയും കൂടി ഇരിക്കുന്നൊരു സീനുണ്ട് പവിത്രത്തിൽ. ആറ് ഷോട്ടായി പ്ലാൻ ചെയ്തിരുന്ന രംഗമാണത്. ഈ സീൻ വായിച്ച് വിദ്യാമ്മ അസ്വസ്ഥയാണെന്ന് കേട്ടു. എന്ത് പറ്റിയെന്ന് നോക്കാൻ പോയി. ഒന്നുമില്ല പെട്ടെന്ന് എടുക്കാമെന്ന് വിദ്യാമ്മ…