
ബിബിനും ഞാനും തമ്മിൽ വലിയ തർക്കങ്ങൾ ഉണ്ടാകാറുണ്ട്: വിഷ്ണു ഉണ്ണികൃഷ്ണൻ
യുവനിരയിലെ ശ്രദ്ധേയനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. നടൻ മാത്രമല്ല, തിരക്കഥാകൃത്തും സംവിധായകനും കൂടിയാണ് താരം. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ ആണ് വിഷ്ണു നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം. ഇതിനു മുമ്പ് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഷ്ണുവിന്റെ അടുത്ത സുഹൃത്തും തിരക്കഥ-സംവിധാന കൂട്ടുമാണ് ബിബിൻ. ഇരുവരും തമ്മിലുള്ള സിനിമാജീവിതത്തെക്കുറിച്ചു തുറന്നുപറയുകയാണ് വിഷ്ണു. ബിബിനുമൊത്ത് സംവിധാനം നിർവഹിച്ച വെടിക്കെട്ട് ഒരിക്കലും മറക്കാനാകത്ത അനുഭവമെന്ന് വിഷ്ണു. എഴുത്തുകാരായും നടന്മാരായും ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ടെങ്കിലും…