
എല്ലാ തേപ്പുകാരുടെയും ശ്രദ്ധയ്ക്ക്; ആ ചെക്കന് കിട്ടിയത്, വല്ലാത്ത തേപ്പായിപ്പോയി
പ്രണയത്തിന്റെ പല അവസ്ഥാന്തരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ചൈനയില്‍ നിന്നുള്ള കാമുകന്റെ കഥ ഒരു ‘കഥ’ യാണ്. അത്രയ്ക്കു വലിയ തേപ്പാണ് കക്ഷിക്കു കിട്ടിയത്. പ്രണയവും പ്രണയകലഹങ്ങളും പിരിയലും മനുഷ്യജീവിതത്തില്‍ പുതുമയുള്ള കാര്യമല്ല. പുതുതലമുറയില്‍ ബ്രേക്ക്അപ് ആഘോഷിക്കുന്നവരുമുണ്ട്. പിണങ്ങിപ്പോയ കാമുകി തിരിച്ചുവരണമെന്ന് അപേക്ഷിച്ച് 21 മണിക്കൂറാണ് ചൈനീസ് യുവാവു മുട്ടുകുത്തിനിന്നത്. കാമുകിയുടെ ഓഫിസ് കെട്ടിടത്തിന്റെ കവാടത്തിലാണ് കാമുകന്‍ ‘മുട്ടുകുത്തി അപേക്ഷ’ നടത്തിയത്. യുവാവിന്റെ പ്രവൃത്തികണ്ട് ആളുകള്‍ ചുറ്റും കൂടുകയും ചെയ്തു. കടുത്ത മഴയും തണുപ്പും അവഗണിച്ചാണ് യുവകാമുകന്‍…