
മണിരത്നത്തിന്റെ ഡ്രീം പ്രോജക്‌റ്റായ ‘പൊന്നിയിൻ സെൽവൻ 2’ ലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു
മണിരത്നത്തിന്റെ ഡ്രീം പ്രോജക്‌റ്റായ ‘പൊന്നിയിൻ സെൽവൻ 2’ ലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘വീര രാജ വീര’ എന്ന പുതിയ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ജയം രവി അവതരിപ്പിക്കുന്ന അരുൾമൊഴി വർമ്മൻ (പൊന്നിയിൻ സെൽവൻ), ശോഭിതാ ധൂലിപാല അവതരിപ്പിക്കുന്ന വാനതി എന്നീ കഥാപാത്രങ്ങളുടെ തീവ്രാനുരാഗമാണ് ഗാനത്തിലൂടെ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെല്‍വൻ’ ആധാരമാക്കിയാണ് മണിരത്‍നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത്. വിക്രം, കാർത്തി, ജയം രവി,…