
പെൺവേഷം കെട്ടിയപ്പോഴാണ് മറ്റുള്ളവരുടെ നോട്ടം സ്ത്രീകളെ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന് മനസിലാക്കിയത്: ഉണ്ണി മുകുന്ദൻ
യുവാക്കളുടെ മസിൽമാൻ ഉണ്ണിയുടെ സിനിമാജീവിതവും ഒരു സിനിമാക്കഥ പോലെതന്നെയാണ്. ജീവിതത്തെ പോസിറ്റീവായി കാണുന്ന യുവനായകൻ. കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാൻ, എത്ര കഷ്ടതകൾ സഹിക്കാനും തയാറാവുന്ന വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. നേരത്തെ ഒരു സിനിമയ്ക്കു വേണ്ടി പെൺവേഷം കെട്ടിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഉണ്ണി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പെൺവേഷം വലിയ എക്സ്പീരിയൻസായിരുന്നു. പെൺവേഷം കെട്ടിയതിനു ശേഷമാണ് മറ്റുള്ളവരുടെ നോട്ടം സ്ത്രീകളെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നു എന്ന കാര്യം മനസിലായത്. വളരെയധികം ബുദ്ധിമുട്ട് സഹിച്ചാണ് പെൺവേഷം കെട്ടിയത്. പുലർച്ച നാലുമണിക്കു തുടങ്ങും…