
കന്നഡ നടൻ ചേതന്റെ ഒസിഐ കാർഡ് കേന്ദ്രം റദ്ദാക്കി
കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ കുമാറിന്റെ (ചേതൻ അഹിംസ) ഓവർസീസ് സിറ്റിസൻഷിപ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് കേന്ദ്രം റദ്ദാക്കി. വലതുപക്ഷ തീവ്ര രാഷ്ട്രീയത്തിന്റെ നിരന്തര വിമർശകനായിരുന്ന ചേതനെ ഹിന്ദുത്വത്തെ ചോദ്യംചെയ്തുള്ള ട്വീറ്റുകളുടെ പേരിൽ മാർച്ച് 21ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെയാണ് 15 ദിവസത്തിനുള്ളിൽ ഒസിഐ കാർഡ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ചേതന് ഫോറിനേഴ്സ് റീജിയനൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) കത്തയച്ചത്. കത്ത് അയച്ചിരിക്കുന്ന തീയതി മാർച്ച് 28 ആണ്. ജഡ്ജിമാർക്കെതിരെ മോശം…