
പൂച്ചയെ ചിത്രകല പഠിപ്പിക്കുന്ന ‘കുട്ടി ടീച്ചര്‍’; വൈറല്‍ വീഡിയോകാണാം
പിള്ള മനസില്‍ കള്ളമില്ല, എന്നാണല്ലോ ചൊല്ല്. കുട്ടികള്‍ പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നതു പോലെ ചിരിക്കുകയും എല്ലാവരോടും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കുടുംബത്തിലുള്ളവരോടു കാണിക്കുന്ന അടുപ്പംതന്നെയാണ് കുട്ടികള്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളോടും കാണിക്കാറുള്ളത്. പെറ്റുകളോടൊപ്പം കളിക്കുന്നതും കുസൃതികള്‍ ഒപ്പിക്കുന്നതുമെല്ലാം കുട്ടികളുള്ള വീടുകളിലെ സാധാരണ സംഭവമാണ്. സോഷ്യല്‍ മീഡിയയില്‍ ഒരു കുട്ടി ടീച്ചറുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍. ടീച്ചര്‍ പഠിപ്പിക്കുന്നതോ, ചിത്രകല! കുട്ടി ടീച്ചറുടെ ശിഷ്യഗണങ്ങള്‍ ആരാണെന്നറിഞ്ഞാല്‍ നമ്മള്‍ ശരിക്കും ഞെട്ടും. അവളുടെ രണ്ടു വളര്‍ത്തു പൂച്ചകളാണ് പഠിതാക്കള്‍. വളരെ അനുസരണയോടെ,…