‘മാധവനെ എനിക്ക് ഒരുപാട് റെസ്പെക്ടാണ്, അവൻ നല്ല ടീച്ചർ; ഗായത്രി സുരേഷ്

പല സിനിമാ താരങ്ങൾക്കും വളർത്തുമൃഗങ്ങളുണ്ട്. യുവനടി ​ഗായത്രി സുരേഷിനുമുണ്ട് ഒരു ഓമനമൃ​ഗം. മൂന്ന് വർഷം മുമ്പാണ് ഏറെ ആശിച്ച് മോഹിച്ച് ചൗ ചൗ ബ്രീഡിൽ ഉൾപ്പെടുന്ന ഒരു നായക്കുട്ടിയെ ഹ​രിയാനയിൽ നിന്നും താരം വരുത്തിച്ചത്. രണ്ട് മാസം മാത്രമുള്ളപ്പോൾ കയ്യിൽ കിട്ടിയ പ്രിയപ്പെട്ട നായക്കുട്ടിയെ മാധവൻ എന്നാണ് ​ഗായത്രിയും കുടുംബവും ഓമനിച്ച് വിളിക്കുന്നത്. ഇന്നിപ്പോൾ മൂന്ന് വയസുണ്ട് മാധവന്. പാട്ടുകൾ കേൾക്കാനും യാത്രകൾ ചെയ്യാനുമെല്ലാം ഇഷ്ടമുള്ള പ്രിയ വളർത്തുനായയുടെ വിശേഷങ്ങൾ‌ പങ്കിട്ടിരിക്കുകയാണ് ​ഗായത്രി. മനോരമ ഓൺലൈനിന് നൽകിയ…

Read More

എന്നോട് ആരും കാരവാൻ ഉപയോ​ഗിച്ചതിന് പിണങ്ങിയില്ല, ആവശ്യമുണ്ടെങ്കിൽ ചോദിക്കണം; അനുഭവം പറഞ്ഞ് പൗളി വൽസൻ

മലയാള നാടകങ്ങൾ ചലച്ചിത്രങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് പൗളി വൽസൻ. 37 വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചശേഷമാണ് പൗളി സിനിമയിലേക്ക് എത്തുന്നതും ശോഭിക്കുന്നതും. 1975ൽ സബർമതി എന്ന നാടകത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിട്ടുണ്ട്. പിന്നീട് 2008ൽ മമ്മൂട്ടി നായകനായ അണ്ണൻ തമ്പി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കടന്ന് വന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പൗളി വത്സന് ലഭിച്ചിരുന്നു….

Read More

‘തിരക്കിനിടയില്‍ പാട്ടുകേള്‍ക്കാന്‍ സമയം കിട്ടാറുണ്ടോ?’; മോദിയോട് ചോദ്യവുമായി ആലിയ

ബോളിവുഡ് നടന്‍ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികത്തിന് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായി കപൂര്‍ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ എത്തി സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ നടി ആലിയ ഭട്ട് പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ വൈറലാവുന്നത്. തിരക്കിനിടയില്‍ താങ്കള്‍ക്ക് പാട്ട് കേള്‍ക്കാന്‍ സമയം കിട്ടാറുണ്ടോ എന്നായിരുന്നു ആലിയയുടെ ചോദ്യം. പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ അവിടെനിന്ന് ആലിയ അഭിനയിച്ച സിനിമയിലെ പാട്ട് കേള്‍ക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ചോദ്യം. ഈ വീഡിയോ തനിക്ക് ഒരുപാടുപേര്‍ അയച്ച് തന്നിരുന്നുവെന്നും കണ്ടപ്പോള്‍ സന്തോഷമായെന്നും തിരക്കിനിടയിലും…

Read More

അന്ന് ഖുശ്ബുവിനെ കണ്ടതും എല്ലാവരും പറഞ്ഞത് വേണ്ടെന്നാണ്; പക്ഷേ ഫാസില്‍ സമ്മതിച്ചില്ല; ആലപ്പി അഷ്‌റഫ്.

നടി ഖുശ്ബു തമിഴില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ സിനിമ ഒരുക്കിയത് സംവിധായകന്‍ ഫാസിലായിരുന്നു. മലയാളത്തില്‍ നിന്നും റീമേക്ക് ചെയ്ത പടത്തിലാണ് ഖുശ്ബു നായികയായി അഭിനയിക്കുന്നത്. എന്നാല്‍ നടിയുടെ മുഖത്തിന്റെ പ്രത്യേകത കാരണം ഇവരെ നായികയായി വേണ്ടെന്ന് പലരും പറഞ്ഞിരുന്നതിനെ പറ്റി വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി എന്ന സിനിമയാണ് ഫാസില്‍ ആദ്യം തമിഴിലേക്ക് ടീമിലേക്ക് ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ആ സിനിമയുടെ കഥ ഇളയരാജയോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഈ സിനിമ ഇവിടെ വര്‍ക്കാവില്ലെന്ന് പറയുന്നത്….

Read More

‘എന്റെ വല്ല പുറത്തുമാണ് തട്ടിയതെങ്കിൽ ചെപ്പ അടിച്ച് തിരിച്ചുകളഞ്ഞേനെ’; ആറാട്ടണ്ണനെതിരെ സാബു മോൻ

ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ നടൻ സാബു മോൻ ​രംഗത്ത്. സെലിബ്രിറ്റികൾ ഞങ്ങൾക്ക് തോന്ന്യാസം കാണിക്കാനുള്ളതാണെന്ന് വേറെ ചിലർ വിചാരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാബു മോൻ. ‘ഒരിക്കൽ ഞാനൊരു വീഡിയോ കണ്ടു. നന്ദു ചേട്ടൻ ചായ കുടിച്ചോണ്ടിരിക്കുകയാണ്. പുള്ളി പോയി കൈകൊടുത്തു. പോകാൻ നേരം ചേട്ടന്റെ തോളിൽ തട്ടിക്കൊണ്ടിരുന്നു. ഞാൻ നന്ദു ചേട്ടനോട് ചോദിച്ചു, ചേട്ടാ പുറത്തുതട്ടിയ അവന്റെ ചെവിക്കല്ല് അടിച്ചുതെറിപ്പിക്കേണ്ടേ എന്ന്. ഞാൻ വല്ലതും ചെയ്തിട്ടുവേണം സോഷ്യൽ…

Read More

ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോയി; വിവാഹബന്ധത്തെയും വേർപിരിയലിനെക്കുറിച്ചും തുറന്നുപറഞ്ഞ് ജിഷിൻ

സീരിയൽ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും വിവാഹവും വേർപിരിയലുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. ഇപ്പോഴിതാ ജിഷിൻ തന്റെ ആദ്യ വിവാഹബന്ധത്തെയും വേർപിരിയലിനെക്കുറിച്ചും ഒരു മാദ്ധ്യമത്തോട് തുറന്നുപറഞ്ഞിരിക്കുകയാണ്. ജീവിതത്തിൽ ഒരിക്കലും സഹിക്കാൻ കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്നും നടൻ പറയുന്നു. ‘വിവാഹമോചനവുമായി ബന്ധപ്പെട്ട് ഞാൻ ഒരുതരത്തിലുളള വാദങ്ങൾ നടത്താൻ പോയിട്ടില്ല. അതൊക്കെ വ്യക്തിപരമാണ്. ഒരു അഭിമുഖത്തിലും ഞാൻ അതിനെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയിട്ടില്ല. പക്ഷെ എന്റെ മുൻഭാര്യ മോശം കാര്യങ്ങളാണ് എന്നെക്കുറിച്ച് പറയുന്നത്. വിശ്വസ്തമായ സ്ഥലങ്ങളിൽ നിന്നാണ് ഞാൻ അതൊക്കെ അറിഞ്ഞിട്ടുളളത്. മരിച്ചുപോയ…

Read More

‘നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങി, എനിക്കുപോലും അറിയില്ലായിരുന്നു’; പുഷ്പയെ വിമര്‍ശിച്ചു, സിദ്ധാർഥിനെ പരിഹസിച്ച് ​ഗായകൻ

അല്ലു അര്‍ജുന്റെ ‘പുഷ്പ 2- ദി റൂള്‍’ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയെ വിമര്‍ശിച്ച നടന്‍ സിദ്ധാര്‍ഥിന് മറുപടിയുമായി ഗായകന്‍ മികാ സിങ്. പുഷ്പയെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിലൂടെ ജനങ്ങള്‍ നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങിയെന്നായിരുന്നു ഗായകന്റെ പരിഹാസം. സിദ്ധാര്‍ഥ് പുഷ്പയെക്കുറിച്ച് പറഞ്ഞതിന്റെ വാര്‍ത്തയുടെ പോസ്റ്റ് സഹിതം പങ്കുവെച്ചാണ് ഗായകന്‍ തന്റെ പ്രതികരണം കുറിച്ചത്. ”ഹലോ സിദ്ധാര്‍ഥ് ഭായ്, താങ്കളുടെ വിമര്‍ശനത്തെത്തുടര്‍ന്നുണ്ടായ ഒരു നല്ലകാര്യം, ഇന്നുമുതല്‍ ജനങ്ങള്‍ നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങി എന്നതാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്…

Read More

നഗ്നയായി അഭിനയിക്കുമോയെന്ന് ചോദ്യം; സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ച് ഉര്‍ഫി

വസ്ത്രധാരണത്തിലെ വ്യത്യസ്ത കാരണം വാര്‍ത്തയിൽ ഇടം നേടിയ താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരമായ സോഷ്യല്‍ മീഡിയ ആക്രമണങ്ങളും ഇവര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ദന്തസംരക്ഷണ ബ്രാന്‍ഡ് തന്നോട് നഗ്നയായി അഭിനയിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് പറയുകയാണ് ഉര്‍ഫി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് ഉര്‍ഫി ഇക്കാര്യം വ്യക്തമാക്കിയത്. ഇമെയില്‍ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് പങ്കുവെച്ചത്. ഉര്‍ഫിയോട് നഗ്നയായി അഭിനയിക്കുമോയെന്ന് ചോദിക്കുന്നതും ചാറ്റില്‍ വ്യക്തമാണ്. ബ്രാന്‍ഡുകളുമായി ജോലി ചെയ്യുന്നതിനിടെ ഇതുവരെ ഇത്തരം അനുഭവം നേരിട്ടില്ലെന്നും ഇതിലെ എല്ലാം വരികളും…

Read More

ഉർവശി മാം എന്താണ് മോശമായി അഭിനയിക്കുന്നതെന്ന് തോന്നി, പിന്നീടാണ് കാര്യം മനസിലായത്: ആർജെ ബാലാജി

നടി ഉർവശിയുടെ അഭിനയത്തെ പ്രശംസിച്ച് സഹ​പ്രവർത്തകർ എപ്പോഴും സംസാരിക്കാറുണ്ട്. ഉർവശിയെക്കുറിച്ച് തമിഴ് സംവിധായകനും നടനുമായ ആർജെ ബാലാജി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ടേർസ് ആരാണെന്ന് ചോദിച്ചാൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, മമ്മൂട്ടി എന്നിങ്ങനെ പുരുഷൻമാരുടെ പേരാണ് പറയുക. സ്ത്രീയോ പുരുഷനോയെന്ന് നോക്കാതെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ആക്ടേർസിനെയെടുത്താൽ എനിക്ക് ഉർവശി അതിലുണ്ടാകും. സംവിധാനം ചെയ്ത രണ്ട് സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ഒരു ദിവസം അവർ സീനിൽ അഭിനയിക്കുകയാണ്. ക്യാമറയ്ക്ക്…

Read More

വിവാഹമോചനത്തില്‍ എത്തിച്ചേരുമായിരുന്നു, അന്ന് പൂര്‍ണിമയും ഇന്ദ്രജിത്തും സമയോചിതമായി ഇടപെട്ടു’; പ്രിയ മോഹൻ

വിവാഹജീവിതത്തില്‍ നേരിട്ട പ്രതിസന്ധികൾ തുറന്നുപറഞ്ഞ് അഭിനേതാക്കളും വ്‌ളോഗര്‍മാരുമായ പ്രിയ മോഹനും നിഹാല്‍ പിള്ളയും. പ്രിയയുടെ സഹോദരിയും നടിയുമായ പൂര്‍ണിമയും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തും സമയോചിതമായി ഇടപെട്ടാണ് വിവാഹമോചനം വരെ എത്തിയിരുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിച്ചതെന്ന് ഇരുവരും പറയുന്നു. സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവെച്ച വ്‌ളോഗിലാണ് അവര്‍ ഇക്കാര്യം തുറന്നു പറയുന്നത്. ‘മൂന്ന് വര്‍ഷം മുമ്പ് ഞങ്ങള്‍ക്കിടയില്‍ വലിയ വഴക്കുണ്ടായി. മിഡ് ലൈഫ് ക്രൈസിസ് എന്ന് പറയാം. വക്കീലിനെ വരെ കണ്ടിരുന്നു. അതിലേക്ക് നയിച്ച ഒരു കാരണവും എടുത്തു പറയാനില്ല….

Read More