
അമേരിക്കന്‍ യുവതിയുടെ കാമുകന്മാരുടെ എണ്ണം കേട്ടാല്‍ ഞെട്ടും! 25കാരിക്ക് 7,000 കാമുകന്മാര്‍
അനുഭവിച്ചാലുമനുഭവിച്ചാലും മതിവരാത്ത ജീവിതലഹരിയാണു പ്രണയം! പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചും എത്രയെത്ര മഹാഗീതകങ്ങള്‍ നമുക്കുണ്ട്. ഇക്കാലത്ത് കാമുകനോ, കാമുകിയോ ഇല്ലാത്ത ആരുമുണ്ടാകില്ല. സ്‌കൂള്‍-കോളജ് കാലം മുതല്‍ പ്രണയത്തിലാകുന്നവരുണ്ട്. ചിലപ്പോള്‍ ആ പ്രണയം ജീവിതം വരെ നീണ്ടുനിന്നേക്കാം. ചിലപ്പോള്‍ വഴി പിരിഞ്ഞുപോയേക്കാം. വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍ എന്ന് മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പ്. പ്രണയത്തിനു നേരവും കാലവുമൊന്നുമില്ല. ഒരാള്‍ എപ്പോള്‍ വേണമെങ്കിലും പ്രണയത്തില്‍ അകപ്പെടാം. കാരണം, പ്രണയം ആത്മാവിന്റെ ആനന്ദോത്സവമാണ്! സോഷ്യല്‍ മീഡിയയില്‍ പ്രണയവുമായി ബന്ധപ്പെട്ടു നിരവധി പോസ്റ്റുകള്‍ നാം…