
മീശ പിരിച്ച് മമ്മൂട്ടി, പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്‍റ് തിയേറ്ററുകളില്‍
സ്‌പൈ ആക്ഷന്‍ ത്രില്ലെര്‍ ആയി സുരേന്ദര്‍ റെഡ്ഢി രചനയും സംവിധാനവും നിര്‍വഹിച്ച പാന്‍ ഇന്ത്യന്‍ ചിത്രം ഏജന്റിന്റെ പുതിയ പോസ്റ്റര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവച്ചു. ‘ഡെവിള്‍’ എന്ന ടൈറ്റിലില്‍ ദയയില്ലാത്ത രക്ഷകനായാണ് മേജര്‍ മഹാദേവന്റെ ആദ്യ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇപ്പോള്‍ മമ്മൂട്ടി പുറത്തുവിട്ട പോസ്റ്ററില്‍ മീശപിരിച്ച് കട്ട കലിപ്പ് ലുക്കിലുള്ള മേജര്‍ മഹാദേവനെയാണ് കാണാനാകുന്നത്. ലോകവ്യാപകമായി നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ നാഗാര്‍ജുന അക്കിനേനി മമ്മൂക്കയെക്കുറിച്ചു പറഞ്ഞ…