അമേരിക്കൻ മലയാളികളുടെ ” തന്ത്രിഭം വക്രിഭം ദുഷ്കരം “; അമേരിക്കൻ മലയാളി താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ പ്രമുഖരും അണിനിരക്കും

അമേരിക്കയിലെ മലയാളി കലാകാരന്മാരെ അണിനിരത്തി അടൂർ അജി തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” തന്ത്രിഭം വക്രിഭം ദുഷ്കരം “. കൈരളി ഓഫ് ബാൾട്ടിമോർ പ്രസിഡന്റ് വിജോയ് പട്ടാമഡി ട്രെന്റിംഗ് ട്രെന്റസ് സിനിമാസിന്റെ ബാനറിൽ അജ്മൽ ശ്രീകണ്ഠാപുരം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് അറുമുഖൻ നിർവ്വഹിക്കുന്നു. സന്തോഷ് കോടനാട് എഴുതിയ വരികൾക്ക് അജിത് സുകുമാരൻ സംഗീതം പകരുന്നു. മധു ബാലകൃഷ്ണൻ,ഫ്രാങ്കോ,ശോഭാ ശിവാനി എന്നിവരാണ് ഗായകർ. എഡിറ്റർ-അബു ഹാഷിം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോയി കൂടാലി, ബിനോയ് അഗസ്തി,ജോസ്…

Read More

ആദിപുരുഷിന്റെ വേൾഡ് പ്രീമിയർ ന്യൂയോർക്കിലെ ട്രിബെക്ക ഫെസ്റ്റിവലിൽ

സീതാ നവമി ദിനത്തിൽ കൃതി സനോൺ അഭിനയിക്കുന്ന ആദിപുരുഷിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. സിനിമയിൽ ജാനകിയായാണ് അവർ എത്തുന്നത്. കൃതി സനനെ അവതരിപ്പിക്കുന്ന പുതിയ മോഷൻ പോസ്റ്റർ ആദിപുരുഷിന്റെ നിർമ്മാതാക്കളാണ് പുറത്തിറക്കിയത് .. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ഹിന്ദു പുരാണ ഗ്രന്ഥമായ രാമായണത്തിൽ സീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജാനകിയായി അവർ അതിൽ അഭിനയിക്കുന്നു. പുതിയ പോസ്റ്ററിൽ ബീജ് നിറത്തിലുള്ള സാരി ധരിച്ച് തല മറയ്ക്കുന്ന കാവി നിറത്തിലുള്ള ദുപ്പട്ടയുമായി കൃതിയെ കാണുന്നു.പ്രഭാസാണ് നായകൻ…

Read More

എല്ലാം അമ്മ എക്സിക്യൂട്ടിവ് തീരുമാനിക്കും, ശ്രീനാഥ് ഭാസിക്കും വ്യത്യാസമില്ല

ആരോപണങ്ങളിൽ മുങ്ങിത്താഴുന്ന യുവനടൻ ശ്രീനാഥ് ഭാസിയുടെ അമ്മ അംഗത്വത്തിനായുള്ള അപേക്ഷയെക്കുറിച്ച് നടൻ ബാബുരാജ് പറഞ്ഞതിങ്ങനെയാണ്. ശ്രീനാഥ് താരസംഘടനയായ അമ്മയിലെ പ്രാഥമികാംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അവസാന തീരുമാനം എക്സിക്യുട്ടീവ് കമ്മിറ്റിയുടേതായിരിക്കും. അമ്മയിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ച് വർഷങ്ങൾക്ക് ശേഷമാണ് എനിക്കു ലഭിച്ചത്. അതുകൊണ്ടു അതിന്റെ വില നന്നായി അറിയാം. തെറ്റുപറ്റുമ്പോൾ ചൂണ്ടിക്കാട്ടാനും പ്രതിസന്ധി വരുമ്പോൾ പിന്തുണയ്ക്കാനും ഒരു സംഘടനയുടെ പിൻബലം എല്ലാവർക്കും നല്ലതാണ്. എല്ലാവർക്കും ഏതെങ്കിലുമൊരു സംഘടനയിൽ അംഗത്വം വേണ്ടി വരുന്ന സാഹചര്യമാണു നിലവിലുള്ളത്. ഒരു പ്രശ്നം വരുമ്പോൾ…

Read More

ഡോക്ടറിനു ചിരിക്കാം ഞാനല്ലേ മരിക്കാന്‍ പോകുന്നത്; ആശുപത്രി അനുഭവത്തെക്കുറിച്ച് സലിംകുമാര്‍ പറഞ്ഞത്

നര്‍മത്തിന്റെ വ്യത്യസ്തമായ വഴികളിലൂടെ മലയാളികളകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് സലിംകുമാര്‍. ഒരിക്കല്‍ അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ നാളുകളെക്കുറിച്ച് നര്‍മം കലര്‍ന്ന ഭാഷയില്‍ സലിംകുമാര്‍ സംസാരിച്ചിരുന്നു. തനിക്കു മരണത്തെ പേടിയില്ലെന്നാണ് സലിംകുമാര്‍ പറഞ്ഞത്. മരണത്തെ മുഖാമുഖം കണ്ട ആളാണ് ഞാന്‍. മഞ്ഞപ്പിത്തം ബാധിച്ച് വെന്റിലേറ്ററില്‍ കിടന്ന സമയത്ത് എനിക്കരികിലുണ്ടായിരുന്ന ഒരുപാട് പേര്‍ മരിച്ചത് എന്റെ കണ്‍മുന്നില്‍ കണ്ടിട്ടുണ്ട്. അതു കണ്ടു പേടിച്ചിട്ടുണ്ട്. ഡോക്ടറിനോടു ഞാന്‍ മരിക്കുമോ എന്നു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു. ഒരു…

Read More

അറബിക്കഥയിലെ ആ ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു; കൈയില്‍നിന്ന് ഇട്ടതാണ്: സുരാജ്

മനുഷ്യരെ കരയിപ്പിക്കാന്‍ എളുപ്പമാണെന്ന് ജനപ്രിയതാരം സുരാജ് വെഞ്ഞാറമൂട്. ഒരാളെ ചിരിപ്പിക്കാനാണ് പ്രയാസം. ചിരിയുടെ രസക്കൂട്ടുകള്‍ ഇതൊക്കെയായിരിക്കണം എന്നൊന്നും മുന്‍കൂട്ടി നിര്‍വചിക്കാനാവില്ല. ഷൂട്ടിങ് സമയത്തും ഡബ്ബിങ് സമയത്തും തിയേറ്ററില്‍ വന്‍ കൈയടി ലഭിക്കുമെന്നു കരുതിയ പല സീനുകളും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാതെ ആവറേജ് ആയി കടന്നുപോകും. പലപ്പോഴും, നമ്മള്‍ പ്രതീക്ഷിക്കാത്ത സീനുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ആസ്വദിക്കുകയും ചെയ്യും. തിയേറ്ററുകളില്‍ ജനം കൈയടിക്കുന്ന സീനുകള്‍ മുന്‍കൂട്ടി പ്രവചിക്കാനാവില്ലല്ലോ. സിനിമയില്‍ സിറ്റുവേഷനനുസരിച്ചാണ് കോമഡി ഉണ്ടാകുന്നത്. കോമഡിക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്താല്‍ ചിലപ്പോള്‍…

Read More

പ്രതിസന്ധികളോട് പടവെട്ടിയാണ് നടന്‍ താരമായി മാറുന്നത്: പൃഥ്വിരാജ്

നടന്‍ എന്ന നിലയില്‍ താന്‍ ഭാഗ്യവാനാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. തുടക്കത്തില്‍തന്നെ പേരെടുത്ത സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പടങ്ങള്‍ പരാജയപ്പെട്ടപ്പോഴും വലിയ എഴുത്തുകാരും സംവിധായകരും വീണ്ടും തേടിവന്നു. ഇന്ന് എനിക്ക് എന്റേതായൊരു സ്ഥാനമുണ്ട്. എനിക്കിഷ്ടപ്പെട്ട സിനിമ എനിക്കിഷ്ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ ഞാന്‍ വിചാരിച്ചാല്‍ മതി. ഒരു പുതുമുഖ സംവിധായകനുമായി ചേരുമ്പോള്‍ പോലും അയാള്‍ മനസില്‍ കാണുന്ന കാര്യങ്ങള്‍ ഒരുക്കികൊടുക്കാന്‍ എനിക്കു കഴിയും. ഇപ്പോള്‍ നില്‍ക്കുന്ന രീതിയില്‍ മുന്നോട്ടുപോയാല്‍ മതി. ഒരു സിനിമ ഓടാതെ പോകുമ്പോഴും…

Read More

” ജാനകി ജാനേ … ” മെയ് 12ന് തിയേറ്ററുകളിൽ എത്തും

സൈജു ക്കുറുപ്പും, നവ്യാനായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ജാനകി ജാനേ ….” മെയ് 12ന് തിയേറ്ററുകളിൽ എത്തും. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം എസ് . ക്യൂബ് ഫിലിംസിൻ്റെ ബാനറിൽ ഷെനുഗ , ഷെഗ്ന, ഷെർഗ എന്നിവർ നിർമ്മിക്കുന്നു. കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ഉയരെ എന്ന ചിത്രത്തിനു ശേഷംഎസ്.ക്യൂബ് ഫിലിംസ്നിർമ്മിക്കുന്നചിത്രമാണിത്. തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ ഹൃദയഹാരിയായ ഒരു കുടുംബകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ,ഒരുത്തി എന്ന ചിത്രത്തിലെ അതിശക്തമായ…

Read More

അബിയുടെ പെരുമാറ്റമായിരുന്നു പ്രശ്‌നം; ഷെയ്ന്‍ എങ്കിലും അതു മനസിലാക്കണമെന്ന് ചലച്ചിത്രലോകം

ഷെയ്ന്‍ നിഗമിന്റെ പിതാവ് അബി അറിയപ്പെടുന്ന മിമിക്രി താരവും നടനുമായിരുന്നു. പക്ഷേ, സിനിമയില്‍ അദ്ദേഹത്തിനു കാര്യമായ വേഷങ്ങള്‍ ലഭിച്ചില്ല. കാരണം കൈയിലിരിപ്പാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ശാന്തിവിള ദിനേശ് നേരത്തെ ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപ്, കലാഭവന്‍ മണി, ജയറാം, സലിംകുമാര്‍ തുടങ്ങി മിമിക്രി കലാരംഗത്ത് അബിയുടെ ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം മലയാളസിനിമയിലെ ജനപ്രിയതാരങ്ങളായി മാറിയപ്പോള്‍ അബി മാത്രം ഒന്നുമാകാതെ പൊലിഞ്ഞുപോയി. അങ്ങനെ വിശ്വസിക്കുന്നവരാണ് അധികവും. സ്വഭാവവൈകല്യമാണ് അബിയുടെ പരാജയത്തിനു കാരണമെന്ന് ചലച്ചിത്രമേഖലയിലെ പലരും…

Read More

ചെന്നൈ ലൈഫ് അടിച്ചു പൊളിച്ചില്ല: വിനീത് ശ്രീനിവാസന്‍

ശ്രീനിവാസനെപ്പോലെ തൊട്ടതെല്ലാം പൊന്നാക്കിയാണ് മകന്‍ വിനീത് ശ്രീനിവാസന്റെ ചലച്ചിത്രസഞ്ചാരം. ഗായകന്‍, നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലയില്‍ തിളങ്ങുന്ന വിനീത് ചുരുങ്ങിയ കാലം കൊണ്ടു മലയാളികളുടെ മനസിലിടം നേടിയ യുവതാരമാണ്. ആദ്യമായി വീടുവിട്ടു നില്‍ക്കുന്നതിന്റെയും ചെന്നൈ ജീവിതത്തിലെ അനുഭവങ്ങളും വിനീത് പറയുകയാണ്: ആദ്യമായി വീടുവിട്ടു നില്‍ക്കുന്നത് പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ്. അതിനു ശേഷം 2007-ല്‍ അച്ഛനും അമ്മയും ധ്യാനും തിരുവനന്തപുരത്തേക്കു മാറി. എനിക്ക് പാട്ടിന്റെ റെക്കോര്‍ഡിംഗ് നടക്കുന്നത് ചെന്നൈയിലാണ്. അതുകൊണ്ട് ഞാനവിടെ നിന്നു. ഇടയ്ക്ക് ധ്യാന്‍…

Read More

‘ പൊന്നിയിൻ സെൽവൻ ‘ നോവലിൽ ഇല്ലാത്ത വിഷയങ്ങളും സിനിമയിലുണ്ട് ! സംവിധായകൻ മണിരത്നം

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെയും അതിലുപരി ആവേശത്തോടെയും കാത്തിരിക്കുന്ന പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ( പിഎസ്2 ) ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ വെള്ളിത്തിരയിൽ തെളിയും.കൽക്കിയുടെ തലമുറകളെ ആകർഷിച്ച വിശ്വ പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കി മണിരത്നം ദൃശ്യ സാക്ഷാത്കാരം നൽകിയ പൊന്നിയിൻ സെൽവൻ ( രണ്ടാം ഭാഗം ) ലോക സിനിമയുടെ മുമ്പാകെ, ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തിലെ നാഴിക്കല്ലായിരിക്കും എന്നാണ് അനുമാനിക്കപ്പെടുന്നത്. നോവലിലെ ഉള്ളടക്കത്തിന് ഉപരി കഥയിലെ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് ഒട്ടേറെ…

Read More