മുംബൈ എയർപോർട്ടിൽ വച്ച് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ പിടിച്ചുതള്ളി ഷാരൂഖ്; വൈറൽ വീഡിയോ

മുംബൈ എയർപോർട്ടിൽ വച്ച് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ പിടിച്ചുതള്ളി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിത പെരുമാറ്റത്തിൽ ആരാധകർക്കിടയിൽ വിരുദ്ധ അഭിപ്രായങ്ങൾ പ്രചരിക്കുകയാണ് ഇപ്പോൾ. കാഷ്മീരിലെ ഷൂട്ടിങ് കഴിഞ്ഞ് മുംബൈ എയർപോർട്ടിൽ എത്തിയപ്പോഴാണു സംഭവം. താരം എത്തിയതറിഞ്ഞു നിരവധി ആരാധകർ അദ്ദേഹത്തെ കാത്തു വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നു. തന്റെ മാനേജർ പൂജ ഡാഡ്ലാനിക്കൊപ്പമാണ് താരം എയർപോർട്ടിലെത്തിയത്. താരം പുറത്തേക്കെത്തിയതു മുതൽ ആരാധകർ അദ്ദേഹത്തെ വളയുകയും ഫോട്ടോയും സെൽഫിയും എടുക്കുകയുമായിരുന്നു. സുരക്ഷാഉദ്യോഗസ്ഥർ താരത്തിനു വഴിയൊരുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും…

Read More

‘2018 Everyone Is A Hero’ മേയ് അഞ്ച് മുതൽ

ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ നാളുകളായി കാത്തിരുന്ന, പ്രളയം പ്രമേയമാക്കിയ ‘2018 Everyone Is A Hero’ മേയ് അഞ്ച് മുതൽ തിയറ്ററുകളിലെത്തുകയാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു പ്രൊമോഷൻ രീതിയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉപയോ?ഗിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്ററുകൾ പതിച്ചുകൊണ്ട്, മലയാളിയുടെ ചങ്കുറപ്പിന്റെ കഥയുമായി ജനശതാബ്ദി എക്‌സ്പ്രസ്സ് ഓടി തുടങ്ങി. ഒന്നോർത്തുനോക്കൂ ഒരു ട്രെയിനിൽ മൊത്തമായി ഒരു സിനിയുടെ പോസ്റ്ററുകൾ നിറഞ്ഞിട്ടുണ്ടേൽ ആ ചിത്രം എത്രമേൽ മൂല്യമുള്ളതായിരിക്കുമെന്ന്. ‘2018 Everyone Is A Hero’ വെറുമൊരു സിനിമയല്ല. മലയാളികളുടെ…

Read More

രഞ്ജൻപ്രമോദിന്റെ ” O. ബേബി ” ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

രക്ഷാധികാരി ബൈജു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഒ ബേബി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകനും നടനുമായ ദിലീഷ് പോത്തൻ ആദ്യമായി നായകനാവുന്ന ചിത്രമാണ് ‘ഒ ബേബി’. ദിലീഷ് പോത്തനൊപ്പം രഘുനാഥ്‌ പലേരി, ഹാനിയ നസീഫ, നടൻ എം ജി സോമന്റെ മകനായ സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ,…

Read More

നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച് പൊന്നിയൻ സെൽവൻ 2

ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് നാല് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച് മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ 2. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി, എന്നീ ഭാഷകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. നിർമാതാക്കളായ മദ്രാസ് ടാക്കീസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഏപ്രിൽ 28 ന് തിയേറ്ററലെത്തിയ ചിത്രം ആദ്യദിനം തന്നെ 38 കോടി രൂപയായിരുന്നു ബോക്‌സോഫീസ് കളക്ഷൻ. സാക്നിൽക്ക് റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട്ടിൽ നിന്നും…

Read More

‘ഏജൻറ്’ ഞങ്ങൾക്ക് പറ്റിയൊരു തെറ്റാണ്, ഇനിയൊരിക്കലും ആവർത്തിക്കില്ല’; പ്രതികരണവുമായി നിർമാതാവ് അനിൽ സുൻകര

മമ്മൂട്ടി റോ ചീഫ് കേണൽ മേജർ മഹാദേവനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഏജന്റി’ന്റെ പരാജയത്തിൽ പ്രതികരണവുമായി നിർമാതാക്കളിൽ ഒരാളായ അനിൽ സുൻകര. നല്ലൊരു തിരക്കഥയില്ലാതെ പടം തുടങ്ങിയത് വലിയ അബദ്ധമായിരുന്നു. എല്ലാ തെറ്റുകളും ഞങ്ങളുടെ ഭാഗത്ത് നിന്നാണെന്ന് അറിയാം. ഇനിയൊരിക്കലും ഇത്തരത്തിലൊരു തെറ്റ് ആവർത്തിക്കില്ലെന്ന് അനിൽ സുൻകര ട്വിറ്ററിൽ കുറിച്ചു. ‘എല്ലാ കുറ്റങ്ങളും ഞങ്ങൾ തന്നെ ഏറ്റെടുക്കുന്നു. ഇത് വലിയൊരു ദൗത്യമാണെന്ന് ഞങ്ങൾക്ക് അറിയാം. വൻ വിജയം നേടുമെന്ന് കരുതി. എന്നാൽ അക്കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു….

Read More

പൊന്നിയിൻ സെൽവൻ 2 ബോക്‌സ് ഓഫീസ് ഹിറ്റ്; മൂന്ന് ദിവസംകൊണ്ട് 150 കോടി

Ponniyin Selvan 2: മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ 2 ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ അഭൂതപൂർവമായ കുതിപ്പ് നടത്തുകയാണ്. മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടും ചിത്രം 150 കോടി പിന്നിട്ടു. ആഭ്യന്തര ബോക്സോഫീസിന് പുറമെ രാജ്യാന്തര ബോക്സ് ഓഫീസിലും ചിത്രം മികച്ച നേട്ടം കൊയ്യുകയാണ്. ഈ രീതിയിൽ മുന്നോട്ട്‌പോയാൽ ലൈക്ക പ്രൊഡക്ഷൻസിന്റെ ലാഭകരമായ സംരംഭമായി ചിത്രം അവസാനിക്കും. എന്നിരുന്നാലും, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്രേഡ്…

Read More

‘നമ്മടെ ഉള്ളിലെ പ്രണയം സത്യമായിരിക്കണം’- ‘അനുരാഗം’ ട്രെയ്ലർ എത്തി

തെന്നിന്ത്യൻ ഡയറക്ടർ ഗൗതം വാസുദേവ് മേനോൻ,ജോണി ആന്റണി,ക്വീൻ, കളർപടം തുടങ്ങിയ ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ അശ്വിൻ ജോസ്,96 സിനിമയിലൂടെ ഏറേ ശ്രദ്ധേയയായ ഗൗരി,ഷീല, ദേവയാനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഹദ് സംവിധാനം ചെയ്യുന്ന ‘അനുരാഗം ‘ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലക്ഷ്മി നാഥ് ക്രിയേഷൻസ്,സത്യം സിനിമാസ് എന്നീ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ…

Read More

സുസ്മിത വീണ്ടും ക്യാമറയുടെ മുന്നിലേക്ക്

ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വിശ്വസുന്ദരി സുസ്മിത സെന്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നു. ലോകമെമ്പാടും ആരാധകരുള്ള താരമാണ് സുസ്മിത. ഒരു കാലത്തു വെള്ളിത്തിരയില്‍ സജീവമായിരുന്നെങ്കിലും ഇടവേളകളെടുക്കുകയായിരുന്നു. അടുത്തിടെ അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. പ്രേക്ഷക ശ്രദ്ധ നേടിയ ആര്യ എന്ന വെബ് സീരിസിന്റെ മൂന്നാം പതിപ്പില്‍ അഭിനയിക്കുന്നതിനിടെയാണ് സുസ്മിതയ്ക്കു ഹൃദയാഘാതം ഉണ്ടാകുന്നത്. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയായി ക്യാമറയ്ക്കു മുന്നിലെത്തുകയാണ് താരം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസ് ആര്യയുടെ മൂന്നാം സീസണിന്റെ ചിത്രീകരണത്തിനായി രാജസ്ഥാനില്‍ എത്തിയപ്പോഴായിരുന്നു സുസ്മിത സെന്നിനു ഹൃദയാഘാതമുണ്ടായത്. ഇരട്ടി…

Read More

അവസരങ്ങൾ നഷ്ടമായി, കാരണമറിയില്ലെന്ന് ഭൂമിക

മലയാളത്തിനും പ്രിയപ്പെട്ട നടിയാണ് ഭൂമിക ചൗള. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഭോജ്പുരി തുടങ്ങി ചിത്രങ്ങളിലും ബോളിവുഡ് സുന്ദരി അഭിനയിച്ചിട്ടുണ്ട്. തനിക്കു നൽകാമെന്നു പറഞ്ഞ പല വേഷങ്ങളും പിന്നീട് ലഭിച്ചില്ലെന്നും അതിന്റെ കാരണങ്ങളറിയില്ലെന്നും ഒരു അഭിമുഖത്തിൽ താരം വെട്ടിത്തുറന്നു പറഞ്ഞു. ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, രൺവീർ സിംഗ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സഞ്ജയ് ലീല ബൻസാലിയുടെ ഹിറ്റ് ചിത്രമായ ബജ്റാവു മസ്താനിയിലും തനിക്കു വേഷമുണ്ടായിരുന്നെന്നും പിന്നീട് തന്നെ മാറ്റുകയായിരുന്നുവെന്നും ഭൂമിക പറഞ്ഞു. 2015 ൽ പുറത്തിറങ്ങിയ…

Read More

‘ക്ലിന്റിലെ ജോസഫ് ഒരുപാട് വേദനിപ്പിച്ചു’

ക്ലിന്റ് എന്ന അദ്ഭുതബാലനെ ആരും മറക്കില്ല. കുട്ടിക്കാലത്തുതന്നെ നൂറുകണക്കിനു വിസ്മയ ചിത്രങ്ങള്‍ വരച്ച് ഈ ലോകത്തെ ജീവിതം ഉപേക്ഷിച്ചുപോയ മഹാപ്രതിഭ. ആ കുരുന്നിന്റെ കഥ ചലച്ചിത്രമാക്കിയപ്പോള്‍ ക്ലിന്റിന്റെ അച്ഛനായി വേഷമിട്ടത് ഉണ്ണി മുകുന്ദനായിരുന്നു. മാനസികമായി ഒരുപാടു വേദനിപ്പിച്ച കഥാപാത്രമായിരുന്നു ക്ലിന്റിലെ ജോസഫ് ഉണ്ണി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഒരാളെ സ്‌ക്രീനില്‍ അവതരിപ്പിക്കുകയെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. കൂടാതെ സിനിമയില്‍ രു വ്യത്യസ്ത ഗെറ്റപ്പുകളിലും അഭിനയിച്ചു. ക്ലിന്റിലെ അഭിനയത്തിന് രാമുകാര്യാട്ട് പുരസ്‌കാരവും ലഭിച്ചു. അതിനു നന്ദി പറയേണ്ടത് സംവിധായകന്‍ ഹരികുമാര്‍…

Read More