‘ഇഷ്ടരാഗം’ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഇഷ്ടരാഗം’ എന്ന മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ശ്രീകുമാര്‍ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജന്‍, വേണു അമ്പലപ്പുഴ, അര്‍ജുന്‍, ജലജ റാണി, രഘുനാഥ് മടിയന്‍, ജീഷിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റര്‍ടൈന്‍മെന്റ്‌സ്, എസ് ആര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ പ്രകാശ്…

Read More

ഇന്ദ്രൻസ് നായകനാകുന്ന ‘കുണ്ഡലപുരാണം’; ചിത്രീകരണം പൂർത്തിയായി

ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി മേനോക്കിൽസ് ഫിലിംസിന്റെ ബാനറിൽ അനിൽ ടി.വി. നിർമ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന “കുണ്ഡലപുരാണം”എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നീലേശ്വരം, കാസർ​കോട് പരിസരങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ‘മോപ്പാള’ എന്ന ചിത്രത്തിന് ശേഷം സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സുധീഷ് കുമാറാണ്. ഇന്ദ്രൻസിനെ കൂടാതെ രമ്യ സുരേഷ്, ദിനേശ് പ്രഭാകർ, ഉണ്ണിരാജ, ബാബു അന്നൂർ, തുടങ്ങിയ വർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഏപ്രിൽ മാസത്തിൽ വറ്റി…

Read More

35 വര്‍ഷത്തെ പ്രണയത്തിനു ശേഷം ഒരു അപൂര്‍വ വിവാഹം

എത്രയൊക്കെ പറഞ്ഞാലും എഴുതിയാലും പ്രണയം നിര്‍വചിക്കാനാകാത്ത അനുഭവമാണ്..! പ്രണയിക്കാത്തവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം. ഇംഗ്ലീഷുകാരി ആന്‍ഡ്രിയ മുറെയുടെയും പങ്കാളിയായ ഗ്രഹാം മാര്‍ട്ടിന്റെയും പ്രണയകഥ ആരെയും അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങളാണ്. മുപ്പത്തഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷം 60-കാരിയായ ആന്‍ഡ്രിയയും 56-കാരനായ ഗ്രഹാമും വിവാഹിതരാകാന്‍ പോകുന്നു. മുപ്പത്തഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഗ്രഹാമാണ് ആന്‍ഡ്രിയയോടു വിവാഹാഭ്യര്‍ഥന നടത്തിയത്. സ്‌കോട്ട്‌ലന്‍ഡിലെ മോറേയിലെ ലോസിമൗത്തിലെ ബീച്ചില്‍വച്ചു തന്റെ കാമുകിക്കു മുന്നില്‍ മുട്ടുകുത്തിനിന്നായിരുന്നു ഗ്രഹാമിന്റെ വിവാഹാഭ്യര്‍ഥന. പങ്കാളിയുടെ പെരുമാറ്റം ആന്‍ഡ്രിയയ്ക്ക് സര്‍െ്രെപസ് ആയിരുന്നു. തനിക്കിതു വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ആന്‍ഡ്രിയയുടെ…

Read More

ബോളിവുഡ് സിനിമകൾക്കെതിരായ “ബഹിഷ്‌ക്കരണ സംസ്കാര”ത്തെക്കുറിച്ച് മധുര് ഭണ്ഡാർക്കർ

സിനിമാ വ്യവസായം സുശാന്ത് സിംഗ് രാജപുത്തിനെ അവഗണിച്ചെന്ന് സംവിധായകൻ മധുര് ഭണ്ഡാർക്കർ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആവിർഭവിച്ച ബോളിവുഡ് സിനിമകൾക്കെതിരായ “ബഹിഷ്‌ക്കരണ സംസ്കാര”ത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുശാന്ത് സിംഗ് രാജ്പുത്തിന്റെ എം എസ് ധോണി ദ അൺടോൾഡ് സ്റ്റോറി തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുമെന്നും അറിയുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുത് 2020 ജൂണിലാണ് അന്തരിച്ചത്. ഹിന്ദി സിനിമയ്‌ക്കെതിരായ ബഹിഷ്‌കരണ കോളുകളുടെ സമീപകാല പ്രവണതകളെക്കുറിച്ച് സംസാരിക്കുമ്പോൾ, മധുര് തന്റെ പോഡ്‌കാസ്റ്റിൽ മനീഷ് പോളിനോട് പറഞ്ഞു, “സുശാന്ത് സിംഗ്…

Read More

ടൈം മാഗസിന്റെ മുഖചിത്രത്തിൽ ദീപിക പദുക്കോൺ

ടൈം മാഗസിന്റെ മുഖചിത്രത്തിൽ ദീപിക പദുക്കോൺ. അത് തീർച്ചയായും ഒരു വലിയ കാര്യം തന്നെയാണ്. അതൊരു പദവികൂടിയാണെന്നു കരുതുന്നതിൽ തെറ്റില്ല. രൺവീർ സിങ്ങുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചും ഓസ്‌കാറിലെ ഇന്ത്യയുടെ പ്രാതിനിധ്യത്തെക്കുറിച്ചും ദീപിക ഈ പതിപ്പിൽ സംസാരിക്കുന്നുമുണ്ട്. ടൈം മാഗസിന്റെ കവറിൽ ഇടം നേടിയ ഏറ്റവും പുതിയ ‘ഗ്ലോബൽ സ്റ്റാർ’ ദീപിക പദുക്കോൺ . തന്റെ ജോലിയിലൂടെ ലോകത്തെതന്നെ ബോളിവുഡിലേക്ക് കൊണ്ടുവന്നതിന്റെ ബഹുമതി അവർക്കാണ്. 2018-ൽ, മാഗസിൻ അവരുടെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റിൽ ആദരിച്ച ഒരാളായിരുന്നു…

Read More

ജൂഡ് ആന്റണിയ്‌ക്കെതിരേ പരാതി നല്‍കി ആന്റണി വര്‍ഗീസിന്റെ മാതാവ്

സംവിധായകന്‍ ജൂഡ് ആന്റണിയ്‌ക്കെതിരേ പരാതി നല്‍കി നടന്‍ ആന്റണി വര്‍ഗീസിന്റെ മാതാവ് അല്‍ഫോണ്‍സ. മകളുടെ വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ ജൂഡ് ആന്റണി നടത്തിയ ഒരു പരാമര്‍ശത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ആന്റണി വര്‍ഗീസ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി വര്‍ഗീസ് പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. മാത്രവുമല്ല മുന്‍കൂര്‍ തുക കൊണ്ടാണ് ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ്…

Read More

സലിംകുമാർ, ജോണി ആൻ്റണി, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന ‘കിർക്കൻ’ നാല് ഭാഷകളിൽ

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിർക്കൻ’. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ കഥാപാശ്ചാത്തലം. ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമ…

Read More

” ഫർഹാനാ ” മെയ് 12ന് തിയേറ്ററുകളിൽ എത്തും

ഐശ്വര്യ രാജേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘ ഫര്‍ഹാനാ ‘ മെയ് 12ന് തിയേറ്ററുകളിൽ എത്തും. ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകൻ. നെല്‍സണ്‍ വെങ്കടേശൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ ‘ഫര്‍ഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. മലയാളി താരം അനുമോളും സംവിധായകൻ സെല്‍വരാഘവനും, ജിത്തൻ രമേഷ്,ഐശ്വര്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുല്‍ ബിനോയ്…

Read More

നാഗചൈതന്യയും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന കസ്റ്റഡി

നാഗചൈതന്യ അക്കിനേനി, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനിവാസ സില്‍വര്‍ സ്‌ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘കസ്റ്റഡി’. തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രീകരിച്ച ചിത്രം മലയാളത്തില്‍ എത്തിക്കുന്നത് ഫോര്‍ച്യൂണ്‍ സിനിമാസ് ആണ്. പോലീസ് കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രം മെയ് 12നു തീയറ്ററുകളില്‍ എത്തുന്നു. നാഗചൈതന്യ, അരവിന്ദ് സ്വാമി, കൃതി ഷെട്ടി എന്നിവരെ കൂടാതെ പ്രിയാമണി, ശരത്കുമാര്‍, ആര്‍ സമ്പത്ത് രാജ്, പ്രേംജി അമ്രാന്‍, വെണ്ണേല കിഷോര്‍, പ്രേമി…

Read More

ജൂഡ് ആന്റണി തന്റെ വിജയം മറ്റുള്ളവരെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു; ആന്റണി വര്‍ഗീസ്

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്. തന്റെ കുടുംബത്തെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് ആന്റണി വര്‍ഗീസ് പറയുന്നു. നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. മാത്രവുമല്ല മുന്‍കൂര്‍ തുക കൊണ്ടാണ് ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു. തുടര്‍ന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ആന്റണി വര്‍ഗീസ് രംഗത്തെത്തിയത്. ആന്റണി വര്‍ഗീസിന്റെ പ്രതികരണം എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍…

Read More