
ഞാനും എന്റെ ഭാര്യയും തമ്മില്‍ 18 വയസ് വ്യത്യാസമുണ്ട്; ആളുകള്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ ഒന്നും തോന്നാറില്ല: ചെമ്പന്‍ വിനോദ്
ന്യൂജെന്‍ സിനിമകളിലെ ശക്തമായ സാന്നിധ്യമാണ് നടന്‍ ചെമ്പന്‍ വിനോദ്. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചെമ്പനെ എല്ലാവരും ഇഷ്ടപ്പെടുന്നു. പുതിയ നിരയിലെ നടന്മാരില്‍ കരുത്തുറ്റ നടന്‍ കൂടിയാണ് ചെമ്പന്‍. കോമഡിയും ക്യാരക്ടര്‍ വേഷങ്ങളും ഒരുപോലെ തനിക്കു വഴങ്ങുമെന്ന് ചെമ്പന്‍ തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ചെമ്പന്‍ തുറന്നുപറഞ്ഞു. തന്റെ വിവാഹവുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പടച്ചുവിട്ട വാര്‍ത്തകളെക്കുറിച്ചാണ് താരം തുറന്നുപ്രതികരിച്ചത്. 43കാരന്‍ ചെമ്പന് 23കാരി മറിയം വധു- എന്നാണ്…