
സുരേഷ് ഗോപി എത്തി… “ഗരുഡൻ ” ചിത്രീകരണം പുരോഗമിക്കുന്നു
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28- മത് ചിത്രം “ഗരുഡൻ ” ന്റെ സെറ്റിൽ സുരേഷ്‌ഗോപി ജോയിൻ ചെയ്തു.ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. മട്ടാഞ്ചേരിയിൽ നടക്കുന്ന ഷൂട്ടിംഗിൽ സിദ്ധിഖ്, ജഗദീഷ് എന്നിവർക്കൊപ്പമുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്. നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ക്രൈം ത്രില്ലർ…