ആ മുതിർന്ന നടൻ കൂടെ അഭിനയിക്കാൻ വിസമ്മതിച്ചു, എനിക്ക് പ്രായംകൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞു; സൊനാക്ഷി സിൻഹ

മുതിർന്നൊരു നടൻ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ച അനുഭവം പങ്കുവെച്ച് നടി സൊനാക്ഷി സിൻഹ. നടനേക്കാൾ പ്രായം തനിക്ക് തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിനയിക്കാൻ വിസമ്മതിച്ചതെന്നും സൊനാക്ഷി പറഞ്ഞു. സിനിമാ മേഖലയിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിയ സൊനാക്ഷി, അഭിനേത്രികൾക്ക് ഇത്തരം പ്രതിബന്ധങ്ങളെ മറികടക്കേണ്ടതിനേക്കുറിച്ചും പറഞ്ഞു. സൂമിന് നൽകിയ അഭിമുഖത്തിലാണ് സൊനാക്ഷി ഇതേക്കുറിച്ച് പറഞ്ഞത്. ഇത്തരം പ്രതീക്ഷകളൊന്നും പുരുഷന്മാർക്ക് ബാധകമാകാറില്ലെന്നും സൊനാക്ഷി പറഞ്ഞു. മുതിർന്ന നടൻമാർ മുപ്പതുവയസ്സു താഴെയുള്ള സ്ത്രീകളെയൊക്കെ പ്രേമിക്കുന്ന രം​​ഗങ്ങളുണ്ടെങ്കിലും പ്രായത്തിന്റെ പേരിൽ കളിയാക്കപ്പെടില്ല. വയറുണ്ടെങ്കിലോ, മുടികുറഞ്ഞാലോ ഒന്നും അവർ…

Read More

ഭാര്യ‌യോടൊപ്പം വേദിയിൽ നൃത്തവുമായി സംവിധായകൻ രാജമൗലി; വിഡിയോ വൈറൽ

ഭാര്യ രമയ്ക്കൊപ്പം ചുവടുവയ്ക്കുന്ന സംവിധായകൻ എസ്.എസ്.രാജമൗലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബന്ധുവിന്റെ പ്രീവെഡ്ഡിങ് ആഘോഷവേളയിലാണ് രാജമൗലിയും ഭാര്യയും തകർപ്പൻ നൃത്തവുമായി എത്തിയത്. ‘അമ്മ നന്ന ഓ തമിഴ അമ്മായി’ എന്ന ചിത്രത്തിലെ ഹിറ്റ് ട്രാക്കിനൊപ്പമാണ് രാജമൗലിയുടെയും രമയുടെയും നൃത്തം. വളരെ എനർജറ്റിക് ആയാണ് ഇരുവരുടെയും പ്രകടനം. ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. രാജമൗലിയെന്ന സംവിധായകന്റെ മറ്റൊരു കഴിവ് കൂടി തിരിച്ചറിയാനായി എന്നാണ് ആരാധകർ കുറിക്കുന്നത്. തീരെ പ്രതീക്ഷിക്കാത്ത പ്രകടനമാണിതെന്നും…

Read More

ആരെങ്കിലും എന്നെ കുറിച്ച് നല്ലത് പറഞ്ഞാൽ കേട്ട് വിടാറെയുള്ളു, എന്നെ കണ്ണെടുത്താൻ കണ്ടുകൂടായിരുന്നുവെന്ന് അദ്ദേഹം മുഖത്ത് നോക്കി പറഞ്ഞു: അജു

പതിനാല് വർഷമായി മലയാള സിനിമയുടെ ഭാ​ഗമാണ് അജു വർ​ഗീസ്. നായകന്റെ കൂട്ടുകാരന്റെ റോളിലൂടെയാണ് അജുവിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു. ശേഷമാണ് നായക വേഷങ്ങൾ ചെയ്ത് തുടങ്ങിയത്. കേരള ക്രൈം ഫയൽസ്, ഫീനിക്സ് തുടങ്ങിയവയുടെ റിലീസിനുശേഷമാണ് അജുവിന്റെ നായക വേഷങ്ങൾ പ്രശംസ നേടി തുടങ്ങിയത്. സിനിമാ താരമാണെന്ന് കരുതി ഡിപ്ലോമാറ്റിക്കായി സംസാരിക്കുന്ന രീതി അജുവിന് ഇല്ല. ജീവിതത്തിലെ അനുഭവങ്ങളും ദുശീലങ്ങളും അടക്കം ഇമേജ് പോകുമെന്ന ഭയമില്ലാതെ തുറന്ന് പറയാറുള്ള അജു വർ​ഗീസ്…

Read More

പൃഥ്വിരാജിന്റെ പേര് ഷൂട്ടിംഗിന്റെ തലേ ദിവസമാണ് പുറത്ത് വിട്ടത്, അവർ വൈരാഗ്യം മനസ്സിൽ കുറിച്ചിരുന്നു: വിനയൻ

വിലക്കും അവസരങ്ങൾ നിഷേധിക്കലും നേരിട്ട ഒരു കാലഘട്ടം നടൻ പൃഥ്വിരാജിനുണ്ടായിരുന്നു. ഇതേക്കുറിച്ച് പൃഥിരാജ് ഇപ്പോൾ അധികം സംസാരിക്കാറില്ലെങ്കിലും അമ്മ മല്ലിക സുകുമാരൻ പഴയ കാര്യങ്ങൾ പലതും ഇന്നും ഓർമ്മിപ്പിക്കാറുണ്ട്. പ്രതിസന്ധി കാലത്ത് പൃഥിരാജിനൊപ്പം നിന്ന സംവിധായകൻ വിനയനാണ്. വിനയൻ, പൃഥിരാജ്, തിലകൻ എന്നിവർ അക്കാലത്ത് വേട്ടയാടപ്പെട്ടു. വിനയനോടുള്ള നന്ദിയും ബഹുമാനവും പ്രകടമാക്കി മല്ലിക സുകുമാരൻ അടുത്തിടെ സംസാരിക്കുകയുണ്ടായി. ഇതിന്റെ പേരിൽ സിനിമാ ലോകത്തെ ചിലർക്ക് നീരസം തോന്നിയെന്നും മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച്…

Read More

ലുക്കിനെ കളിയാക്കി കപിൽ ശർമ, കൂളായി തിരിച്ചടിച്ച് അറ്റ്ലി; സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം

ബോളിവുഡിൽ ഏറ്റവും ജനകീയമായ പരിപാടികളിൽ ഒന്നാണ് ‘ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’. പുതിയ എപ്പിസോഡില്‍ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍, പ്രശസ്ത സംവിധായകൻ അറ്റ്ലീയോടുള്ള കപിൽ ശർമയുടെ തമാശ കളി കാര്യമാക്കി. ബോളിവുഡിലെ ഇപ്പോഴും നിലനിൽക്കുന്ന, നിറവും സൗന്ദര്യവുമാണ് താരങ്ങൾക്ക് സിനിമയിൽ മുഖം കാണിക്കാനുള്ള മാനദണ്ഡം എന്ന ധാരണയിൽ നിന്നും പിറന്ന ഒരു ചോദ്യമാണ് വിമർശനങ്ങൾക്ക് കാരണമായത്. എപ്പിസോഡിനിടെ കപിൽ അറ്റ്ലിയുടെ രൂപത്തെക്കുറിച്ച് ഒരു പരിഹാസ പരാമർശം നടത്തി. ‘നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍…

Read More

മൂന്നുമീറ്റര്‍ ഉയരവും 800 കിലോ തൂക്കം, പത്തുലക്ഷം രൂപ ചെലവ് ; യന്ത്ര ആനയെ ക്ഷേത്രത്തില്‍ നല്‍കി ശില്പാ ഷെട്ടി

ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ യന്ത്ര ആനയെ സമര്‍പ്പിച്ച് നടി ശില്പാ ഷെട്ടി. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ജീവന്‍തുടിക്കുന്ന യന്ത്രയാനയെ സമര്‍പ്പിച്ചത്. ആഘോഷങ്ങള്‍ക്ക് ആനയെ വാടകയ്‌ക്കെടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. വീരഭദ്ര എന്നു പേരിട്ട യന്ത്ര ആനയ്ക്ക് മൂന്നുമീറ്റര്‍ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്തുലക്ഷം രൂപ ചെലവില്‍ റബ്ബര്‍, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മിച്ചത്. ജീവനുള്ള ആനയെപ്പോലെ ഇത് കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യും. വലിയ ചെവികള്‍ ആട്ടും തലയും തുമ്പിക്കൈയും വാലും ഇളക്കും. മൃഗസംരക്ഷണ…

Read More

സിനിമയിൽ ഗോസിപ്പുകൾ സാധാരണമാണ്; അഡ്ജസ്​റ്റ്‌മെന്റ് മലയാള സിനിമയിൽ മാത്രമല്ല, എല്ലാ ഭാഷയിലും ഉണ്ട്: മുക്ത

മലയാള സിനിമയിലെ ചില താരങ്ങളുടെ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ചും അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ചും പല അഭിനേതാക്കളും അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് നടി മുക്തയും ഈ വിഷയത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് മുക്ത നൽകിയ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. 2006ൽ തീയേറ്ററുകളിലെത്തിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് മുക്ത മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നത്. അതിനുശേഷം വിശാൽ നായകനായ ‘താമിരഭരണി ‘ എന്ന തമിഴ് ചിത്രത്തിലാണ് മുക്ത അഭിനയിച്ചത്. താമിരഭരണിയിൽ…

Read More

അവർ ഇനിയുള്ള കാലം സന്തോഷമായി ജീവിക്കട്ടേ; അച്ഛന്റെ കടമ കൃത്യമായി നിർവഹിച്ചെന്ന് സുരേഷ് കുമാർ

മകളുടെ വിവാഹത്തെക്കുറിച്ച് നിർമാതാവ് സുരേഷ് കുമാർ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘കല്യാണം നല്ല രീതിയിൽ നടന്നു. വളരെ സന്തോഷം. എല്ലാ രീതിയിലുമുള്ള ആഘോഷങ്ങളുണ്ടായിരുന്നു. അവളുടെ ഫ്രണ്ട്സും, എന്റെ കസിൻസിന്റെ മക്കളുമൊക്കെ നന്നായി എൻജോയ് ചെയ്തു. ശരിക്കും ചെറുപ്പക്കാർക്കുവേണ്ടിയുള്ള ഈവന്റ് പോലെയായിരുന്നു. നമുക്കിത് നോക്കിനിന്ന് കാണുക എന്ന് മാത്രമാണ്. എന്നുവച്ചാൽ നല്ല രീതിയിൽ ഓർഗനൈസിഡ് ആയിരുന്നു. എല്ലാം നന്നായിട്ട് പോയി. ദൈവാധീനം എന്നേ എനിക്ക് പറയാനുള്ളൂ. ബ്രാഹ്മണ സ്റ്റൈലിലായിരുന്നു…

Read More

നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയി നാലംഗ സംഘം പിടിയിൽ; ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോവാനും പദ്ധതിയിട്ടു

സംഘാടകരെന്ന വ്യാജാനയെത്തി പരിപാടിക്ക് ക്ഷണിച്ച് മുൻകൂർ പണം നൽകി സെലിബ്രിറ്റികളെ തട്ടിക്കൊണ്ടുപോകുന്ന നാലംഗസംഘത്തെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 20-ന് ഡൽഹി വിമാനത്താവളത്തിൽവെച്ച് സിനിമ-സീരിയൽ നടൻ മുഷ്താഖ് മൊഹമ്മദ് ഖാനെ തട്ടിക്കൊണ്ടു പോവുകയും 12 മണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്ത കേസിലാണ് നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമാനമായ രീതിയിൽ പ്രമുഖ നടൻ ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോവാനും സംഘം പദ്ധതിയിട്ടിരുന്നതായി ബിജ്നോർ എസ്.പി അഭിഷേക് ഷാ അറസ്റ്റ് വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് വ്യക്തമാക്കി. സാർഥക് ചൗധരി, സബിയുദ്ദീൻ,…

Read More

ഫ്‌ളാറ്റില്‍ വന്നയാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു, ഇതൊന്നും പ്രോത്സാഹിപ്പിക്കാന്‍ പറ്റില്ല: ഐശ്വര്യ ലക്ഷ്മി

താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ് തുറന്നത്. പൊതു ഇടങ്ങളില്‍ സ്വകാര്യത കിട്ടില്ല എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്ന തിരിച്ചറിവുണ്ട് ഐശ്വര്യ ലക്ഷ്മിയ്ക്ക്. സിനിമയുടെ ഭാഗമാകുന്നതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം പൊതു ഇടങ്ങളില്‍ കൂടുതല്‍ സ്വകാര്യത കിട്ടിയിരുന്നുവെങ്കില്‍ എന്നും പുറത്തുള്ളവര്‍ തന്നെ ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രം കണ്ടിരുന്നുവെങ്കില്‍ എന്നും തോന്നിയിട്ടുണ്ടെന്നാണ്…

Read More