
പഴയ സംവിധായകർ ന്യൂജെൻ ആകാൻ ശ്രമിക്കരുത്; ബാബു ആന്റണി
ആകാരവടിവുകൊണ്ടും ശരീരഭാഷകൊണ്ടും സമാനതകളില്ലാത്ത നടനാണ് ബാബു ആന്റണി. മൂന്ന് പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിനിടെ വൈശാലിയും അപരാഹ്നവും മുതൽ കടലും കമ്പോളവും വരെയുള്ള ചിത്രങ്ങളിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. നേരത്തെ ഒരു അഭിമുഖത്തിൽ പുതിയ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പഴയ സംവിധായകരും ഇപ്പോഴത്തെ സിനിമയെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്നാണ് തനിക്കു തോന്നുന്നതെന്ന് ബാബു ആന്റണി. പ്രതിഭയ്ക്കനുസരിച്ചുള്ള സിനിമ ചെയ്യുകയാണെങ്കിൽ ഒരിക്കലും അതു പരാജയപ്പെടില്ല. ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്, പലരും ഈ തരംഗത്തിലേക്കു കടക്കാൻ ശ്രമിച്ചിട്ട്…