മലബാറിന്‍റെ മൊഞ്ചുള്ള സുലൈഖാ മന്‍സില്‍ ഓ ടി ടി യിലേക്ക്

പെരുന്നാള്‍ പടമായി തിയേറ്ററുകളില്‍ റിലീസ് ചെയ്ത സുലൈഖാ മന്‍സില്‍ അഞ്ചാം വാരവും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെയുള്ള പ്രദര്‍ശനത്തിന് ശേഷം ഓ ടി ടി യിലേക്ക് എത്തുകയാണ്. മലബാര്‍ ഏരിയകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രം കേരളത്തില്‍ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷന്‍ റെക്കോര്‍ഡ് ആണ് സ്വന്തമാക്കിയത്. സുലൈഖ മന്‍സിലിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ഒക്കെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ജില്‍ ജില്‍ ജില്‍ എന്ന ഗാനത്തിന് ഇരുപത്തി രണ്ടു മില്യണ്‍ വ്യൂസും ഹാലാകെ…

Read More

വീണ്ടും വനിതാ സംവിധായിക, ഞാന്‍ കര്‍ണ്ണന്‍ പ്രേക്ഷകരിലേക്ക്

ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന പുതിയ ചിത്രം ഞാന്‍ കര്‍ണ്ണന്‍ റിലീസിനൊരുങ്ങി. ചലച്ചിത്രസീരിയല്‍ താരവും അധ്യാപികയുമായ ശ്രീചിത്ര പ്രദീപ് മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഞാന്‍ കര്‍ണ്ണന്‍. ശ്രിയ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മിക്കുന്നത്. മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി. അപ്പനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. കൊച്ചിയിലെ കെ സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ഉടനെ ചിത്രം ഒ ടി ടി…

Read More

നിര്‍മാതാവിന്റെ ഭാര്യയായതുകൊണ്ട് അഭിനയത്തെ നെഗറ്റീവായി ബാധിച്ചിട്ടുണ്ടോ; ഷീലു പറയുന്നു

പലര്‍ക്കും എന്നെ അഭിനയിക്കാന്‍ വിളിക്കാന്‍ മടിയാണെന്ന് നടിയും പ്രമുഖ നിര്‍മാതാവും അബാം ഗ്രൂപ്പിന്റെ എംഡിയായ എബ്രഹാം മാത്യുവിന്റെ ഭാര്യയുമായ ഷീലു. ഒരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് ചിന്തിക്കുക. ഷീലു നിര്‍മാതാവിന്റെ ഭാര്യയായതുകൊണ്ട് ജാഡയായിരിക്കും. ഭര്‍ത്താവു നിര്‍മിക്കുന്ന സിനിമയില്‍ മാത്രമാണ് അഭിനയിക്കുക എന്നാണ് ചിലര്‍ വിചാരിക്കുന്നത്. ഇതൊന്നുമല്ലാതെ നിര്‍മാതാവിനെ ആവശ്യമുള്ളപ്പോള്‍ റോള്‍ തരാം എന്നു പറഞ്ഞു വിളിക്കുന്ന ആളുകളുമുണ്ട്. എല്ലാവരോടും പറയാനുള്ളത്, ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യും. ആ സിനിമ ഞങ്ങള്‍ നിര്‍മിക്കണമെന്ന നിര്‍ബന്ധമൊന്നുമില്ല. കനല്‍, ആടുപുലിയാട്ടം,…

Read More

അറുപതാം വയസില്‍ രണ്ടാം വിവാഹം കഴിച്ച് നടന്‍ ആശിഷ് വിദ്യാര്‍ഥി; രണ്ടാം ഭാര്യ രുപാലി ആരെന്നറിയുമോ..?

അറുപതാം വയസില്‍ രണ്ടാം വിവാഹം കഴിച്ച് നടന്‍ ആശിഷ് വിദ്യാര്‍ഥി. അമ്പതുകാരിയായ രുപാലി ബറുവയെയാണ് താരം വിവാഹം കഴിച്ചത്. ആസാം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാഷന്‍ സംരംഭകയാണ് രുപാലി. രുപാലിയുടെയും രണ്ടാം വിവാഹമാണിത്. കോല്‍ക്കത്തയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്തു സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആരാധകരും നെറ്റിസണ്‍സും ചിത്രങ്ങള്‍ ഏറ്റെടുത്തു. ആശംസകള്‍ക്കൊപ്പം നെഗറ്റീവ് കമന്റുകളും ആശിഷിനെ തേടിയെത്തി. ആശിഷിന്റെ ആദ്യഭാര്യ രജോഷിയാണ്. 23 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് താരം രുപാലിയെ…

Read More

അന്ന്, ആളുകള്‍ ഗോസിപ്പ് ഇറക്കി; ശാലിനിയുമായി നല്ല സൗഹൃദം മാത്രം: കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയ നടന്‍ ചാക്കോച്ചന്‍ എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബന് വിശേഷണങ്ങള്‍ ആവശ്യമില്ല. സിനിമാകുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന്‍ വളരെ പെട്ടെന്നു ജനഹൃദയങ്ങളില്‍ റൊമാന്റിക് ഹീറോ ആയി മാറി. പെണ്‍കുട്ടികളുടെ സ്വപ്ന നായകനായി. വിജയകൊടുമുടിയേറി നിന്ന സമയത്തുതന്നെ പരാജയത്തിന്റെ രുചികളും തിരിച്ചറിഞ്ഞു. കുറച്ചുനാള്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു. തിരച്ചെത്തിയ ചാക്കോച്ചന്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്തു വ്യത്യസ്തമായ നടനവഴിയില്‍ സഞ്ചരിക്കുന്നു. ശാലിനിയും ചാക്കോച്ചനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് അക്കാലത്ത് ചില ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. അതേക്കുറിച്ച് അഭിമുഖങ്ങളില്‍ ചാക്കോച്ചന്‍ തുറന്നുസംസാരിച്ചിട്ടുമുണ്ട്. കുട്ടിക്കാലം മുതല്‍…

Read More

കാർത്തിയുടെ പിറന്നാൾ ദിനത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് ജപ്പാൻ ടീസർ എത്തി!

നടൻ കാർത്തിയുടെ 25-മത്തെ സിനിമയായ ജപ്പാൻ്റെ ടീസർ താരത്തിൻ്റെ ജൻമദിനം പ്രമാണിച്ച് നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് ഇന്ന് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. ” ആരാണു ജപ്പാൻ ? അവന് കുംബസാരത്തിൻ്റെ ആവശ്യമില്ല. ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ് .” എന്നാണ് ടീസറിലൂടെ…

Read More

അല്പം സീരിയസ് ലുക്കിൽ മമ്മൂട്ടിയും ജ്യോതികയും : കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേള കഴിഞ്ഞു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ സന്തോഷപ്പെട്ട കുടുംബാങ്ങളെ പോലെ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടേയും ജ്യോതികയുടെയും കഥാപാത്രങ്ങൾ സെക്കൻഡ് ലുക്കിൽ അല്പം ഗൗരവത്തിലാണ്. കാതലിന്റെ പ്രമേയം തന്നെ ഏറെ ആകർഷിച്ച ഒന്നാണെന്നു നേരത്തെ തെന്നിന്ത്യൻ താരം സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ചിത്രത്തിന്റെ റിലീസ്…

Read More

സ്വന്തമായി നാലു കറികള്‍ കണ്ടുപിടിച്ചിട്ടുണ്ട്; അമ്മയാണ് പാചകം പഠിപ്പിച്ചത്; ധര്‍മജന്‍ ബോള്‍ഗാട്ടി

ധര്‍മജന്‍ ബോള്‍ഗാട്ടി, മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകഹൃദയം കീഴടക്കിയ ചിരിയുടെ ഇളയരാജാവാണ്. പ്രേക്ഷകര്‍ നെഞ്ചേറ്റിയ താരം സിനിമയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ബിസിനസിലും താത്പരനാണ്. വിനയത്തോടെയുള്ള പെരുമാറ്റമാണ് ധര്‍മജന്റെ മറ്റൊരു മുഖമുദ്ര. നടന്‍ മാത്രമല്ല, മികച്ച പാചകക്കാരനും കൂടിയാണ് ധര്‍മജന്‍. താന്‍ പാചകം പഠിച്ചത് അമ്മയില്‍ നിന്നാണെന്ന് ധര്‍മജന്‍ പറഞ്ഞു. അടുക്കളയില്‍ അമ്മ പാചകം ചെയ്യുന്നത് കണ്ടു നില്‍ക്കും. എത്ര മുളകിടുന്നു. ഉപ്പ് എത്രയിടുന്നു എന്നൊക്കെ നോക്കിവയ്ക്കും. എന്നിട്ടു ഞാനും ഓരോന്നൊക്കെ ചെയ്തു നോക്കും….

Read More

സുരേഷ് ഗോപിയുടെ 255-മത്തെ ചിത്രം” ജെ.എസ്.കെയുടെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജെ.എസ്.കെ ” എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു. മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്,യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയംരമേശ്,ജയൻചേർത്തല,നിസ്താർ സേട്ട്, ഷോബി തിലകൻ, ദിലീപ് മേനോൻ, വൈഷ്ണവി രാജ്, അപർണ, രതീഷ് കൃഷ്ണൻ, ജയ് വിഷ്ണു, ഷഫീർ ഖാൻ, ജോസ് ചെങ്ങന്നൂർ, മഞ്ജുശ്രീ…

Read More

എന്തായാലും ആ അടവ് ഏറ്റു; പിന്നെ അവിടെ നടന്നത് താരങ്ങളുടെ മത്സരമായിരുന്നു

മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ ഒരാളാണ് ഫാസില്‍. തരളമായ സിനിമകള്‍ കൈകാര്യം ചെയ്തിരുന്ന ഫാസിലിന്റെ വ്യത്യസ്തമായ സമീപനമായിരുന്നു മണിച്ചിത്രത്താഴ്. അതുവരെ ഫാസിലില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിന്റെ നേര്‍വിപരീതമായിരുന്നു മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയവര്‍ അഭിനയിച്ചുതകര്‍ത്ത മണിച്ചിത്രത്താഴ്. നേരത്തെ ഒരു അഭിമുഖത്തില്‍ മണിച്ചിത്രത്താഴിലെ ലൊക്കേഷനില്‍ സംഭവിച്ച ചില കാര്യങ്ങള്‍ ഫാസില്‍ ഓര്‍ത്തെടുത്തിരുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ ചിത്രീകരണത്തിന് ഒരുങ്ങുമ്പോള്‍ ആളുകളില്‍നിന്ന് നെഗറ്റീവ് അഭിപ്രായങ്ങള്‍ കേട്ടിരുന്നതായി ഫാസില്‍. തിരക്കഥ കേട്ട പലരും പറഞ്ഞു…

Read More