
ബി.ജെ.പി മടുത്തു; സംവിധായകൻ രാജസേനൻ സി.പി.എമ്മിലേക്ക്
സംവിധായകൻ രാജസേനൻ ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേരുന്നു. എ.കെ.ജി സെന്ററിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പഴയ സി.പി.എമ്മുകാരനാണെന്നും ബി.ജെ.പിയുമായി ആശയപരമായി പ്രശ്‌നമുണ്ടെന്നും രാജസേനൻ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാജസേനനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എം.വി ഗോവിന്ദും പ്രതികരിച്ചു. കലാരംഗത്ത് ഒന്നുകൂടി സജീവമാകണം. പഴയ സി.പി.എമ്മുകാരനാണ് ഞാൻ. മനസ്സുകൊണ്ട് സി.പി.എമ്മിനൊപ്പമാണ്. കലാകാരന്മാർക്ക് കൂടുതൽ അംഗീകാരം നൽകുന്ന പാർട്ടിയാണ് സി.പി.എം. കലാരംഗത്ത് പ്രവർത്തിക്കാൻ ബി.ജെ.പി അവസരം തന്നില്ല- രാജസേനൻ പറഞ്ഞു. ബി.ജെ.പി എന്നെ…