ആരാധകന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത് പ്രഭാസ്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ

പ്രഭാസ് എന്ന നടനെ മലയാളിക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളിലൂടെ മലയാളിക്കും പ്രിയതാരമായി മാറി പ്രഭാസ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണെങ്കിലും പ്രഭാസിന്റെ ജീവിതം മാതൃകയാണ്. തന്റെ ആരാധകരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ പ്രഭാസ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സാമൂഹ്യപ്രതിബദ്ധതയുള്ള താരം കൂടിയാണ് പ്രഭാസ്. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം സാമൂഹ്യസേവനത്തിനായി ആ വലിയ മനുഷ്യസ്‌നേഹി മാറ്റിവയ്ക്കുന്നു. അടുത്തിടെ, രോഗബാധിതനായ തന്റെ ആരാധകന്റെ വീട് സന്ദര്‍ശിച്ചതിന്റെ വീഡിയോ വലിയ വാര്‍ത്തയായിരുന്നു. അപൂര്‍വരോഗത്തിനടിപ്പെട്ട രഞ്ജിത്…

Read More

സിൽവസ്റ്റർ സ്റ്റലോണിന്റെ ഭാര്യ ജെന്നിഫർ ഫ്ളേവിനെ എന്തിനു ഭയക്കണം?

പ്രശസ്ത നടൻ സിൽവസ്റ്റർ സ്റ്റാലോണിനെക്കുറിച്ച് അടുത്ത കാലത്ത് അധികമൊന്നും വാർത്തകളില്ലാതിരുന്നു . ഭാര്യ ജെന്നിഫർ ഫ്ലേവിൻ” അവരുടെ മൂന്ന് സുന്ദരികളായ പെൺമക്കളായ സോഫിയ, സിസ്റ്റൈൻ, സ്കാർലറ്റ് എന്നിവരടങ്ങുന്ന സുഖ സമൃദ്ധമായ കുടുംബം. അവരുടെ ഫാമിലി റിയാലിറ്റി ടിവി ഷോയായ “ദി ഫാമിലി സ്റ്റാലോൺ” ൻ്റെ വിജയം മുതലെടുക്കാനുള്ള തന്ത്രപരമായ നീക്കത്തിൽ, സിൽവസ്റ്റർ സ്റ്റാലോണിന്റെ ഭാര്യ ജെന്നിഫർ ഫ്ലാവിൻ വിനോദ വ്യവസായത്തിലെ ഒരു ശക്തിയായി ഇപ്പോൾ ഉയർന്നുവരുന്നു. അത് തന്നെയാണ് അവരിപ്പോൾ വാർത്തകളിൽ നിറഞ്ഞു നില്ക്കാൻ കാരണം. “ഫാമിലി…

Read More

റോസി 32 വയസ്; ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച

റോസിയുടെ 32-ാം പിറന്നാളായിരുന്നു ഇന്നലെ (ജൂണ്‍ 1). 1991 ജൂണ്‍ ഒന്നിനാണ് റോസി ജനിച്ചത്. റോസി നിസാരക്കാരിയല്ല, ഗിന്നസ് റെക്കോഡ് നേടിയ സുന്ദരിപ്പൂച്ചയാണ്. ലില ബ്രിസെറ്റ് എന്ന ഇംഗ്ലീഷുകാരിയുടേതാണ് പൂച്ച. ലിലയ്ക്ക് ഇപ്പോള്‍ 71 വയസുണ്ട്. ഇംഗ്ലണ്ടിലെ നോര്‍വിച്ച് നഗരത്തിലാണ് ലിലയും അവരുടെ സന്തതസഹചാരിയായ റോസിയും താമസിക്കുന്നത്. റോസിയെ കണ്ടുമുട്ടുമ്പോള്‍ തനിക്കു കുട്ടികളുണ്ടായിരുന്നില്ലെന്നും അതിനാല്‍ റോസിയെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലില പറഞ്ഞു. മികച്ച ആരോഗ്യമുള്ള പൂച്ചയാണ് റോസി. രണ്ടു തവണ മാത്രമെ അവളെ ഡോക്ടറെ കാണിച്ചിട്ടുള്ളുവെന്ന് ലില…

Read More

എത്ര മനോഹരം..! പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം

സഞ്ചാരികള്‍ ധാരാളമായി എത്തുന്ന സ്ഥലമാണ് അരീക്കല്‍ വെള്ളച്ചാട്ടം. എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികളുടെ മനസു കീഴടക്കുന്ന മനോഹര വെള്ളച്ചാട്ടമുള്ളത്. പ്രാദേശിക സഞ്ചാരികള്‍ ധാരാളമായി എത്തുന്ന വെള്ളച്ചാട്ടമാണ് അരീക്കല്‍. സമൂഹമാധ്യമങ്ങളിലൂടെ അരീക്കല്‍ വെള്ളച്ചാട്ടം വൈറലായതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഇപ്പോള്‍ സഞ്ചാരികളെത്താറുണ്ട്. മഴക്കാലമായാല്‍ സജീവമാകുന്ന വെള്ളച്ചാട്ടമാണ് അരീക്കല്‍. മഴ കൂടുന്നതോടെ വെള്ളച്ചാട്ടത്തിന്റെ വശ്യതയും ശക്തിയും വര്‍ധിക്കും. കരിങ്കല്ലുകള്‍ വിരിച്ച നടവഴി സഞ്ചാരികളുടെ യാത്ര എളുപ്പമാക്കും. മുകളിലും താഴെയും നിന്നും സഞ്ചാരികള്‍ക്കു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. വലിയ…

Read More

അങ്ങനെയാണ് ദിലീപേട്ടനുമായി ബന്ധമുണ്ടാകുന്നത്: കലാഭവന്‍ ഷാജോണ്‍ 

മലയാള സിനിമയിലെ ഹാസ്യതാരങ്ങളില്‍ പ്രമുഖനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ഷാജോണ്‍, കോമഡി, വില്ലന്‍, ക്യാരക്ടര്‍ വേഷങ്ങളിലൂടെ സിനിമയില്‍ സജീവ സാന്നിധ്യമായി. ദൃശ്യത്തിലെ വില്ലന്‍ വേഷം ഷാജോണിനു നല്‍കിയത് പുതിയൊരു ഇമേജാണ്. സംവിധായകനായും ഷാജോണ്‍ തിളങ്ങി.  ഇരുപത് വര്‍ഷം മുമ്പ് മൈ ഡിയര്‍ കരടിയില്‍ കലാഭവന്‍ മണിച്ചേട്ടന്റെ ഡ്യൂപ്പായിട്ടാണ് താന്‍ സിനിമയില്‍ വന്നതെന്ന് കലാഭവന്‍ ഷാജോണ്‍. മണിച്ചേട്ടന്‍ ഒരേ സമയം നിരവധി സിനിമയില്‍ ഓടിനടന്ന് അഭിനയിക്കുന്ന സമയമായിരുന്നു അത്. കരടിയുടെ മാസ്‌കിനുള്ളില്‍ ആരാണെന്ന് അറിയില്ലല്ലോ. അങ്ങനെയാണ്…

Read More

പരുത്തിവീരനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു; പ്രിയാമണി

പരുത്തിവീരൻ മറക്കാനാവാത്ത സിനിമയാണെന്ന് നടി പ്രിയാമണി. ഒരുപാടു കഷ്ടപ്പെട്ട് അഭിനയിച്ച സിനിമ. അതിലെ അഭിനയത്തിനു മികച്ച നടിക്കുള്ള നാഷണൽ അവാർഡ്, ഫിലിംഫെയർ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചു. മാത്രമല്ല ഫിലിം ഫെസ്റ്റിവലിൽ എനിക്കും കാർത്തിയ്ക്കും ക്യാമറാമാനും അവാർഡുണ്ടായിരുന്നു. എന്നാൽ, ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഒരുപാടുപേർ ചേർന്നു ബലമായി എന്നെ കീഴ്പ്പെടുത്തുന്ന രംഗം ആ സിനിമ കണ്ടവർ മറക്കില്ല. ഫിലിം ഫെസ്റ്റിവലിനു വന്നവരെല്ലാം കാർത്തിയോട് സിനിമയിൽ അഭിനയിച്ച കുട്ടി എവിടെ, അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്നു തിരക്കിയെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി….

Read More

ജീവിതം വഴിമാറിയത് വേണുവിന്റെ വരവോടെ; ഫാസിൽ

മലയാളത്തിലെ ജനപ്രിയ സംവിധായകരിലൊരാളാണ് ഫാസിൽ. ആലപ്പുഴ എസ്ഡി കോളജിൽ പഠിക്കുമ്പോൾ നെടുമുടി വേണു അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. മൺമറഞ്ഞ ആ കലാകാരൻ തന്റെ ജീവിതത്തെ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഫാസിൽ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.  പഠനത്തേക്കാൾ ഇഷ്ടം മിമിക്രിയും നാടകവുമായിരുന്നു. ആളുകളെ അനുകരിക്കാൻ കലാലയത്തിന്റെ പുറത്താണ് ഇടം കണ്ടെത്തിയത്. കോളേജിനു പുറത്തെ പെട്ടിക്കടയിൽ പോയി നിന്ന് ഞാനും വേണുവും പരിസര നിരീക്ഷണം തുടങ്ങും. ഇടയ്ക്ക് നെടുമുടി പറയും ‘നോക്കിക്കേ, നോക്കിക്കേ… ആ പോകുന്നതാരാണെന്നറിയാമോ. അതാണ് മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമൻനായർ”. ഫാസിൽ…

Read More

‘പ്രിയ സുചിയ്ക്ക്’.. അനന്തമായ സ്‌നേഹത്തോടും പ്രാർത്ഥനകളോടുമുള്ള അനുഗ്രഹീത വർഷം ആശംസിക്കുന്നു; ആശംസയുമായി മോഹൻലാൽ

അനുഗ്രഹീതമായ ഒരു വർഷം ആശംസിക്കുന്നു, ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ.സോഷ്യൽ മീഡിയയിൽ സുചിത്രയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് താരം ആശംസകൾ അറിയിച്ചത്. ‘ജന്മദിനാശംസകൾ, പ്രിയ സുചി! അനന്തമായ സ്‌നേഹത്തോടും പ്രാർത്ഥനകളോടും കൂടി, നിങ്ങൾക്ക് ഒരു അനുഗ്രഹീത വർഷം ആശംസിക്കുന്നു!’, എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സുചിത്രയ്ക്ക് ആശംസകളുമായി രംഗത്തെത്തിയത്. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. ജപ്പാനിൽ…

Read More

മലയാളം സിനിമ അധികം കൈ വച്ചിട്ടില്ലാത്ത ടൈം ലൂപ്പ്, ലൂസിഡ് ഡ്രീമിങ് , പെൻഡുലം ജൂൺ 16-ന് പ്രദർശനത്തിനെത്തുന്നു

വിജയ് ബാബു, ഇന്ദ്രൻസ്, അനു മോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ റെജിൻ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ പെൻഡുലം ‘ ജൂൺ പതിനാറിന് പ്രദർശനത്തിനെത്തുന്നു. സുനിൽ സുഖദ, ഷോബി തിലകൻ, ദേവകീ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ലൈറ്റ് ഓൺ സിനിമാസ്, ബാറ്റ് ബ്രോസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ ഡാനിഷ് കെ എ, ലിഷ ജോസഫ് , ബിനോജ് വില്ല്യ,മിഥുൻ മണി മാർക്കറ്റ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം…

Read More

നാട്ടു നാട്ടുവിന് ചുവടുവെച്ച് യുക്രൈൻ സൈനികർ; വൈറലായി വിഡിയോ

ആർആർആറിലെ ‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന യുക്രൈനിലെ സൈനികരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ജെയ്ൻ ഫെഡോടോവയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മൈക്കോളൈവിലെ സൈനികർ രാം ചരണിൻറെയും ജൂനിയർ എൻടിആറിൻറെയും ചുവടുകൾ അതേപടി പകർത്തിയിരിക്കുകയാണ്. ആർആർആറിലെ നായകർ ബ്രിട്ടീഷുകാർക്കെതിരായിട്ടാണ് പ്രകടനം നടത്തിയെങ്കിൽ യുക്രൈൻ സൈനികരുടെ നൃത്തം റഷ്യൻ അധിനിവേശത്തിനെതിരെയാണ്. ആർആർആർ ടീമും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടുവിന് ഓസ്‌കർ ലഭിച്ചത്. ചന്ദ്രബോസിൻറെ വരികൾക്ക് കീരവാണിയാണ് ഈ…

Read More