
കുട്ടികഥ പറയുന്ന ‘ജീന്തോൾ’; ഫസ്റ്റ് ലുക്ക് റിലീസായി!!
ഓഷ്യൻ കാസ്റ്റിൽ മീഡിയയുടെ ബാനറിൽ പി.എൻ സുരേഷ് നിർമ്മിച്ച് ജീ ചിറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജീന്തോൾ’. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തീർത്തും കുട്ടികളുടെ കഥ പറയുന്ന ചിത്രം പ്രകൃതി സ്നേഹത്തിൻ്റേയും സംരക്ഷണത്തിൻ്റേയും സന്ദേശമാണ് കൈമാറുന്നത്. സിനിമ ഫെസ്റ്റുവലുകളിലെ പ്രദർശനങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന ‘ജീന്തോൾ’ കുട്ടികളെ പ്രകൃതിയുമായി അടുപ്പിക്കാൻ ഉതകുന്ന ആശയങ്ങൾ നിരത്തികൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ആന്റണി ജോ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്യുന്നത് അജീഷ് അശോകനാണ്. വിനായക് ശശികുമാർ, ധന്യ…