പേര് മാറ്റുന്നില്ല; നിസാമുദ്ദീൻ നാസറിൻ്റെ ‘റാണി’ തിയേറ്ററിലേക്ക്…. ചിത്രത്തിൽ ബിജു സോപാനവും ശിവാനിയും അച്ഛനും മകളുമായി എത്തുന്നു…

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം ‘റാണി’ തീയേറ്റർ റിലീസിന് ഒരുങ്ങി. എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയിൻമെൻ്റ്സ് എന്നീ ബാനറുകളിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമക്ക് U/A സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചു. ഇതേ പേരിൽ മറ്റൊരു ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രത്തിൻ്റെ പേരിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണി എസ് ദിവാകർ,…

Read More

മലയാള സിനിമയിലെ പൗരുഷത്തിൻ്റെ പ്രതീകം നടൻ സുകുമാരൻ ഓർമ്മയായിട്ട് ഇന്ന് 26 വർഷം

സ്വതസിദ്ധമായ അഭിനയം കൊണ്ടും ,മൂർച്ചയുള്ള സംഭാഷണങ്ങൾ കൊണ്ടും മലയാള സിനിമയിലെ പൗരുഷത്തിൻ്റെ പ്രതീകം പ്രിയപ്പെട്ട നടൻ സുകുമാരൻ വിട പറഞ്ഞിട്ട് ഇന്ന് ( ജൂൺ 16) 26 വർഷങ്ങൾ പിന്നിടുന്നു. മലയാള സിനിമയിലെ വില്ലൻ വേഷങ്ങൾക്ക് വേറിട്ട ഭാവങ്ങൾ പകർന്ന് നൽകിയ നടനാണ് സുകുമാരൻ. 1973ൽ എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത നിർമ്മാല്യത്തിലെ അപ്പുവിനെ അവതരിപ്പിച്ച് സിനിമ രംഗത്ത് തുടക്കമായി. 1978ൽ എം.ടി തന്നെ സംവിധാനം ചെയ്ത ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള…

Read More

സംവിധായകൻ രാമസിംഹൻ അബൂബക്കർ ബി.ജെ.പി വിട്ടു

സംവിധായകൻ രാമസിംഹൻ അബൂബക്കർ(അലി അക്ബർ) ബി.ജെ.പിയിൽ നിന്നും രാജിവച്ചു. ഫേസ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായി ഉപേക്ഷിച്ചതായി രാമസിംഹൻ വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു. ”പണ്ട് പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.. ഒപ്പം ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ…. എല്ലാത്തിൽ നിന്നും മോചിതനായി..ഒന്നിൻറെ കൂടെമാത്രം,ധർമ്മത്തോടൊപ്പം ??ഹരി ഓം..” രാമസിംഹൻ ഫേസ്ബുക്കിൽ…

Read More

ദിലീപ്-റാഫി ചിത്രം ” Voice of സത്യനാഥൻ” റിലീസ് തിയതിയും , സെക്കന്റ് ടീസർ റിലീസും ജൂൺ 18ന് രാവിലെ പത്തിന്

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വോയിസ് ഓഫ് സത്യനാഥൻ”. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പഞ്ചാബി…

Read More

ഏഴ് ഭാഷകളില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്ന 3D ചിത്രമാണ് ” സാല്‍മൺ “

ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് , ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും. ചിത്രത്തിന് 15 കോടി രൂപയാണ് ബജറ്റ്. ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥരാകുകയും പ്രതികൂല കാലാവസ്ഥകളെ…

Read More

” ആർ.എക്‌സ് 100″ ഫെയിം അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ” ചൊവ്വാഴ്ച ” ചിത്രീകരണം പൂർത്തിയായി

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’യുടെ ചിത്രീകരണം പൂർത്തിയായി. മുദ്ര മീഡിയ വർക്ക്‌സ്, എക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷാകളിലായി പാൻ ഇന്ത്യൻ സിനിമയായിട്ടാണ് ഒരുക്കുന്നത്. പായൽ രജ്പുട്ട് ആണ് ചിത്രത്തിലെ…

Read More

സുബീഷ് സുധി നായകനാവുന്ന ചിത്രം കാഞ്ഞങ്ങാട് തുടങ്ങി

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ സ്വിച്ചോൺ കർമ്മം കാസർകോട്,തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഹാളിൽ വെച്ച് നടന്നു. കാസർകോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം വി ബാലകൃഷ്ണൻ മാസ്റ്റർ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത സംവിധായകൻ ലാൽ ജോസ് ആദ്യ ക്ലാപ്പടിച്ചു. ടി ഐ മധുസൂദനൻ പയ്യന്നൂർ എം എൽ എ, എം വിജിൻ കല്ല്യാശ്ശേരി…

Read More

വടക്കൻ മലബാറിലെ സംഭവ കഥ ” തിറയാട്ടം “

വടക്കൻ മലബാറിൽ നടന്ന ഒരു സംഭവ കഥ സിനിമയാകുന്നു. തിറയാട്ടം എന്ന സിനിമ, വടക്കൻ മലബാറുകാരനായ സംവിധായകൻ സജീവ് കിളികുലത്തിൻ്റെഅനുഭവകഥയാണ്.ഈ അനുഭവകഥ സജീവ് കിളി കുലം സിനിമയായി ചിത്രീകരിച്ചിരിക്കുന്നു. തിറയാട്ടത്തിലെ സംഭവ കഥയെക്കുറിച്ച് വിശദീകരിക്കാൻ ഇന്ന് എറണാകുളം പ്രസ് ക്ലബിൽ പ്രസ് മീറ്റ് നടന്നു. തിറയാട്ടം എന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ വിശ്വൻ മലയനായി ജിജോ ഗോപി വേഷമിടുന്നു . പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യവിരുന്നുമായി ചിത്രം തീയേറ്ററിൽഎത്തുന്നു.എ.ആർ.മെയിൻ ലാൻഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി എ. ആർ…

Read More

നൂറല്ല ഇരുന്നൂറ് കോടി നേടാനുള്ള കരുത്ത് കിം​ഗ് ഓഫ് കൊത്തയ്ക്കുണ്ട് : ​ഗോകുൽ സുരേഷ്

നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ഈ വർഷത്തെ മലയാള സിനിമ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ ഇതിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ​ഗോകുൽ സുരേഷാണ്. പാപ്പന് ശേഷം ​ഗോകുലിന്റേതായി തിയറ്ററിലെത്തുന്ന മാസ്സ് ചിത്രം കൂടിയാണ് കിം​ഗ് ഓഫ് കൊത്ത. ഒരു നവ സംവിധായകൻ മലയാള സിനിമയിൽ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ചിത്രമാണ് കിംഗ് ഓഫ് കൊത്ത എന്ന് ഗോകുൽ സുരേഷ് പറയുന്നു….

Read More

” വാലാട്ടി ” ആദ്യ ട്രയിലർ പുറത്തിറങ്ങി, ജൂലൈ പതിന്നാലിന് റിലീസ് ചെയ്യും

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി യാണ് ഈ ചിത്രത്തിൻ്റെ അവതരണം.മൃഗങ്ങൾ മാത്രമഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.വലിയ സാഹസം തന്നെയായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു’ “രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി വന്നതെന്ന് സംവിധായകൻ ദേവൻ…

Read More