തെലുങ്ക് നടൻ രാംചരണിനും ഉപാസനക്കും പെൺകുഞ്ഞു പിറന്നു

തെലുങ്കു താരം രാംചരണിനും ഉപാസന കൊണ്ടേലക്കും പെൺകുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ വച്ചാണ് ഉപാസന കുഞ്ഞിന് ജൻമം നൽകിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് കുഞ്ഞ് ജനിച്ച വിവരം ആശുപത്രി ബുള്ളറ്റിനിലൂടെ അറിയിച്ചത്. ”2023 ജൂൺ 20-ന് ഹൈദരാബാദ് ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ വെച്ച് ഉപാസന കാമിനേനിക്കും രാം ചരണിനും ഒരു പെൺകുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.” ബുള്ളറ്റിനിൽ പറയുന്നു. 2022 ഡിസംബറിലാണ് ഉപാസന ഗർഭിണിയായ വിവരം രാംചരൺ അറിയിക്കുന്നത്.”’ ഹനുമാൻ സ്വാമിയുടെ അനുഗ്രഹത്തോടെ, ഉപാസനയും…

Read More

അമിത് ചക്കാലക്കൽ നായകനാകുന്ന “അസ്ത്രാ”യുടെ ഗാനങ്ങൾ സരിഗമ മ്യൂസിക്കിന്

അമിത് ചക്കാലക്കൽ നായകനാകുന്ന “അസ്ത്രാ”യുടെ ഗാനങ്ങൾ സരിഗമ മ്യൂസിക്കിന്.പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകല്ലാട്ട് അവതരിപ്പിക്കുന്ന “അസ്ത്രാ” എന്ന ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ അവകാശം സരിഗമ മ്യൂസിക്ക് കരസ്ഥമാക്കി. ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന “അസ്ത്രാ ” പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. അമിത് ചക്കാലക്കൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരം സുഹാസിനി കുമരൻ നായികയാകുന്നു. കലാഭവൻ ഷാജോൺ, സന്തോഷ്‌ കീഴാറ്റൂർ, ശ്രീകാന്ത് മുരളി,സുധീർ കരമന,അബുസലിം, ജയകൃഷ്ണൻ, രേണു സൗന്ദർ,മേഘനാഥൻ,…

Read More

ഹോട്ട് സീനുകളിലും ചുംബനരംഗങ്ങളിലും അഭിനയിക്കാന്‍ നിര്‍ബന്ധിതയാകുന്നു; തമന്ന

യുവാക്കളുടെ ഹരമാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നാണ് താരം അറിയപ്പെടുന്നത്. ഒന്നാംനിര താരമായി വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുന്ന തമന്നയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കില്ലെന്ന തീരമാനത്തിലായിരുന്നു തമന്ന. സിനിമയ്ക്കായി കരാര്‍ ഒപ്പു വയ്ക്കുന്നതിന് മുമ്പ് ലിപ് ലോക്ക്, ബിക്കിനി സീനുകള്‍ ഇല്ലെന്നു തമന്ന ഉറപ്പുവരുത്തുമായിരുന്നു. അതേസമയം, താരത്തിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ലസ്റ്റ് സ്‌റ്റോറീസ് 2 എന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലും ജീ കാര്‍ദാ എന്ന െ്രെപം സീരീസിലും തമന്ന ഈ പതിവ് തെറ്റിച്ചിരിക്കുന്നു! ട്രെയിലറുകള്‍ പുറത്തുവന്നതിന് പിന്നാലെ…

Read More

”ഇഷ്ടരാഗം” ക്യാരക്ടർ പോസ്റ്റർ റിലീസായി

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഇഷ്ടരാഗം” എന്ന മ്യൂസിക്കൽ റൊമാന്റിക് ത്രില്ലർ ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസായി. വിവേക് വിശ്വം അവതരിപ്പിക്കുന്ന സബ്ബ് ഇൻസ്പെക്ടർ അൻവർ അലി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്. ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ,ജലജ റാണി,രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആകാശ്…

Read More

‘പ്രണയവും വിവാഹവും മിക്കവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്’; ആനി

താൻ ആഗ്രഹിച്ച കുടുംബജീവിതമാണ് ഷാജിയേട്ടൻ തനിക്കു നൽകിയതെന്ന് ചിത്ര (ആനി). എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ നഷ്ടപ്പെട്ട എനിക്കു നല്ലൊരമ്മയെ തന്നു. ഒരു പെൺകുട്ടിയെ സംബന്ധിച്ചു ജീവിതത്തിന്റെ പല അവസരങ്ങളിലും അമ്മ ആവശ്യമായി വരും. ഗർഭാവസ്ഥയിലാണ് ആ കുറവു ശരിക്കറിയുന്നത്. പക്ഷേ, അത്തരത്തിലുള്ള വിഷമങ്ങളൊന്നും ഞാനറിഞ്ഞിട്ടില്ല. ഏട്ടന്റെ അമ്മ അറിയിച്ചിട്ടുമില്ല. ഞങ്ങളൊന്നിച്ചു ജീവിതം തുടങ്ങിയപ്പോൾ ഞാനാകെ ആവശ്യപ്പെട്ടത് എന്നെ സിനിമയിലേക്കു തിരിച്ചുപോകാൻ നിർബന്ധിക്കരുതെന്നാണ്. ഷാജിയേട്ടന്റെ ഇഷ്ടങ്ങളനുസിച്ചു നിൽക്കുന്ന ഭാര്യയാകാനാണ് എനിക്കു താത്പര്യം. ഷാജിയേട്ടനും മക്കളും പിന്നെ, വീടുമാണ്…

Read More

ഷാജോണിന്റെ വിഗ് എയർപോർട്ടിൽ കുടുക്കി; പരിശോധനയിൽ അറബിപ്പോലീസ് വരെ തലകുത്തി ചിരിച്ചു

സിനിമ, മിമിക്രി, മിനിസ്‌ക്രീൻ താരമാണ് കലാഭവൻ പ്രജോദ്. നിരവധി ആരാധകരാണു താരത്തിനുള്ളത്. തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ രസകരമായി പറയാൻ മിടുക്കനാണ് താരം. ഒരിക്കൽ കുവൈറ്റ് ട്രിപ്പിനിടെ കലാഭവൻ ഷാജോണിന്റെ വിഗ് വരുത്തിയ വിനകളെക്കുറിച്ചു തുറന്നുപറയുകയാണ് പ്രജോദ്. ഒരിക്കൽ ഞങ്ങൾ കുവൈറ്റിൽ ട്രിപ്പ് പോയ സമയത്ത് എയർപോർട്ടിൽ സേഫ്റ്റി ചെക്കിന് ഓരോരുത്തരെയായി കടത്തിവിടുന്നു. ഞങ്ങളൊക്കെ കടന്നപ്പോൾ അലാം മുഴക്കാത്ത മെഷീൻ ഷാജോൺ കടന്നതും വലിയ വായിൽ കരയുന്നതുപോലെ ‘ബീപ്…’ ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി. ഷാജോണിന്റെ ബെൽറ്റ് ഊരിമാറ്റി വീണ്ടും…

Read More

യുവതാരങ്ങള്‍ ഒന്നിക്കുന്ന ‘കട്ടീസ് ഗ്യാങ്ങ്’; ചിത്രീകരണം പുരോഗമിക്കുന്നു

യുവതാരങ്ങളായ ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍, അല്‍താഫ് സലീം, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനില്‍ ദേവ് സംവിധാനം ചെയ്യുന്ന ‘കട്ടീസ് ഗ്യാങ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. ഓഷ്യാനിക്ക് സിനിമാസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ നിര്‍മ്മിച്ച് രാജ് കാര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ വി നാരായണന്‍ ഛായാഗ്രാഹണം…

Read More

നായകരായി സുധീഷും ജിനീഷും; ‘മൈൻഡ്പവർ മണിക്കുട്ടൻ’; ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കുന്നു

മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്‌ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച് വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രമാണ് ‘മൈൻഡ്പവർ മണിക്കുട്ടൻ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഏറെ സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിങ്ങം ഒന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ ഡെൽഹി,ഗോവ, കുളുമണാലി…

Read More

തീയേറ്റർ റിലീസിന് ഒരുങ്ങി ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം ‘എൽ ജി എം’

ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ ‘എൽ ജി എം’ നായി തമിഴ് ഇൻഡസ്ട്രിയിലെ ഓരോരുത്തരും കാത്തിരിപ്പിലാണ്. ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. ചിത്രം കേരളത്തിലും റിലീസിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ‘തല’ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്. സംവിധായകൻ രമേശ്തമിഴ്മണിയുടെ…

Read More

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; പൂജയും ഔദ്യോഗിക ലോഞ്ചും നടന്നു

ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകന്‍ പരശുറാം പെറ്റ്‌ലക്കൊപ്പമുള്ള പുതിയ ചിത്രത്തിന് തുടക്കമായി. ‘VD13/SVC54’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗികമായ ലോഞ്ചും പൂജയും നടന്നു. ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയാണ് നായകന്‍. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് പരിചിതയായ മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ…

Read More