എറുമ്പ് ” ജൂൺ 23-ന്

ബേബി മോനിക്ക ശിവ , ജോർജ്ജ് മര്യൻ , എം.എസ്. ഭാസ്കർ , ചാർലി , സുസന്നെ ജോർജ്ജ്, ജഗൻ, ശക്തി ഋതിക്ക് , പറവൈ സൗന്ദ്ര മ്മാൾ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. സുരേഷ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ” എറുമ്പ് ” ജൂൺ ഇരുപത്തിമൂന്നിന് ഗ്യാലക്സി സിനിമ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. നിർമ്മാണം-സുരേഷ് ഗുണശേഖരൻ, ഛായാഗ്രഹണം-കെ.എസ് കാളിദാസ്, എഡിറ്റിംങ്-എം. ത്യാഗരാജൻ,തമിഴെ ആനന്ദൻ,അരുൺ ഭാരതി എന്നിവരുടെ വരികൾക്ക് അരുൺ രാജ് സംഗീതം പകരുന്നു. പി ആർ ഒ…

Read More

” C. I.D മൂസ ” വീണ്ടും, ജൂലൈ ആദ്യ ആഴ്ചയിൽ ഔദ്യോഗിക പ്രഖ്യാപനം

ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച 2003 ൽ വൻ വിജയം നേടിയ ചിത്രമാണ് ” C. I.D മൂസ ” .20 വർഷങ്ങൾക്ക് ശേഷം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന് സംവിധായകൻ ജോണി ആന്റണി ഒരു ദ്യശ്യ മാദ്ധ്യമവുമായുള്ള ഇന്റർവ്യൂവിൽ പ്രഖ്യാപിച്ചു. 2023 ജൂലൈ ആദ്യ ആഴ്ചയിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മൂലംകുഴിയിൽ സഹദേവൻ /സി.ഐ.ഡി മൂസ എന്നി വേഷങ്ങളിലാണ് ദിലീപ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഭാവന( മീന )…

Read More

“ടിക്കു വെഡ്‌സ് ഷേരുവിലൂടെ കങ്കണ നിർമ്മാതാവായി മാറുന്നു

ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, അക്ഷയ് കുമാർ തുടങ്ങിയ താരങ്ങൾ തങ്ങൾ അഭിനയിക്കുന്ന സിനിമകളുടെ നിർമ്മാതാക്കൾ കൂടിയാകാറുണ്ട് . ആ നിലയിൽ നിലയിൽ അവർ എല്ലായ്‌പ്പോഴും അവരുടെ സിനിമകളിൽ ഇടപെടാറുണ്ടെന്നും കങ്കണ റണാവത്ത് പറയുന്നു. നിർമ്മാതാവായി മാറുന്നത് നടനെ സംബന്ധിച്ചിടത്തോളംവളരെ നല്ല കാര്യമാണെന്നാണ് കങ്കണയുടെ അഭിപ്രായം. ഇത്തരം ചിന്തകളുടെ പരിണത ഫലമായിരിക്കാം കങ്കണയും ഇപ്പോൾ നിർമ്മാതാവായ മാറിയിരിക്കുകയാണ് അവരുടെ പുതിയ ബാനറായ മണികർണിക ഫിലിംസിന് കീഴിലുള്ള ആദ്യ പ്രോജക്റ്റ് “ടിക്കു വെഡ്‌സ് ഷേരു” ഈ വെള്ളിയാഴ്ച ജൂൺ…

Read More

‘അഞ്ചാം പാതിര’യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥ; ‘ഫീനിക്സ്’ ചിത്രീകരണം പൂർത്തിയായി

മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരി, മാഹി ഭാഗങ്ങളിലായി പൂർത്തിയായി. അറുപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു ഈ ചിത്രത്തിനു വേണ്ടി വന്നത്.ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. ആണ് ഈ ചിത്രം നിർമിക്കുന്നത്. മികച്ച വിജയം നേടിയ 21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട്‌റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത് .പ്രണയവും കുടുംബ ബന്ധങ്ങളും കോർത്തിണക്കിയ ഒരു വിന്റേജ് ഹൊറർ ചിത്രമാണിതെന്ന് സംവിധായകൻ…

Read More

സർവൈവൽ ത്രില്ലർമായി രാഗിണി ദ്വിവേദിയുടെ ദ്വിഭാഷ ചിത്രം ‘ഷീല’; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ്സായി

കന്നട നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഷീല’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡി.എം പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, കന്നട എന്നിങ്ങനെ ദ്വിഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. കാണ്ഡഹാർ, ഫെയ്‌സ് ടു ഫെയ്‌സ്, പുതുമുഖങ്ങൾ എന്നീ ചിത്രങ്ങൾക്ക് ശേഷം രാഗിണി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’.റിയാസ് ഖാൻ, മഹേഷ്, അവിനാഷ് (കന്നഡ ), ശോഭ് രാജ് (കന്നഡ ),…

Read More

പെണ്ണിന്‍റെ പ്രതികാര കഥയുമായി ‘റെജീന’ 23ന് തിയറ്ററുകളില്‍

ഭര്‍തൃമതിയായ പെണ്ണിന്റെ പ്രതികാര കഥയുമായി തമിഴ് ത്രില്ലര്‍ ചിത്രം ‘റെജീന’ 23ന് ലോകമെമ്പാടും റിലീസാകും. പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സ്റ്റാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഡൊമിന്‍ ഡിസില്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ പ്രതികാര കഥയാണ് വ്യത്യസ്ത രീതിയില്‍ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഡൊമിന്‍ ഡിസില്‍വ കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യെല്ലൊ ബിയര്‍ പ്രൊഡക്ഷന്‍ ബാനറില്‍ സതീഷ് നായരാണ് നിര്‍മാണം. ചിത്രത്തിന്റെ സംഗീതവും സതീഷ് നായരാണ് നിര്‍വഹിച്ചിരിക്കുന്നത്. വ്യവസായ പ്രമുഖനായ സതീഷ് നായര്‍ക്ക്…

Read More

ഏഴ് ഭാഷകളില്‍ ചരിത്രം കുറിക്കാനൊരുങ്ങുന്ന 3D ചിത്രം ” സാല്‍മൺ ” ജൂൺ 30ന് റിലീസ് ചെയ്യും

ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് സാല്‍മണ്‍. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ് , ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സാല്‍മണ്‍ ത്രി ഡി ഏഴു ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും.ചിത്രത്തിന് 15 കോടി രൂപയാണ് ബജറ്റ്. ജനിച്ചു വീഴുമ്പോള്‍ തന്നെ അനാഥരാകുകയും പ്രതികൂല കാലാവസ്ഥകളെ തരണം…

Read More

സംവിധാന രംഗത്തേക്ക് പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയും, ഷൂട്ടിംഗ് ആഗസ്റ്റിൽ

ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാളസിനിമാലോകത്തിലേക്കെത്തിയ നിഷാദ് കോയസംവിധാനത്തിലേക്ക് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിഷാദ് കോയ തന്നെയാണ്. ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധുര നാരങ്ങ, ശിക്കാരി ശംഭു, പോളി ടെക്‌നിക്, തോപ്പിൽ ജോപ്പൻ, പകലും പാതിരാവും എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ നിഷാദ് കോയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ എൻ.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ്. ഒരു…

Read More

ദിലീപ്-റാഫി ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’ ജൂലായ് 14-ന് റിലീസ്, സെക്കന്റ് ടീസർ പുറത്തിറങ്ങി

ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ ജൂലായ് പതിനാലിന് പ്രദർശനത്തിനെത്തുന്നു. റിലീസ് ഡേയ്റ്റ് പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ പുറത്തിറക്കി. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ എന്നിവരാണ്…

Read More

പൂജയില്ല; വേറിട്ട രീതിയിൽ തുടക്കം കുറിച്ച് മലയാള ചിത്രം ‘മൊയ്ഡർ’

പതിവ് ശൈലിയിൽ നിന്നും മാറി വളരെ വ്യത്യസ്തമായി ‘മൊയ്ഡർ ‘ എന്ന സിനിമയുടെ പൂജാ കർമ്മം മാതൃകപരമായി നിർവ്വഹിച്ച് ചലച്ചിത്ര രംഗത്ത് പുതിയൊരു തുടക്കം. എറണാകുളം ഗേറ്റ് വേ ഹോട്ടലിൽ നടന്ന ‘മൊയ്ഡർ ‘ എന്ന സിനിമയുടെ പൂജ, ലോഗോ ലോഞ്ച് ചടങ്ങിൽ വെച്ച് അറുനൂറോളം സിനിമകൾക്ക് സിത്താറിന്റെ ഈണം പകർന്ന പണ്ഡിറ്റ് ഐ കൃഷ്ണകുമാർ ജി എന്ന അതുല്യ കലാകാരനെ ആദരിച്ചു കൊണ്ടായിരുന്നു സിനിമയുടെ തുടക്കം. അതിലൂടെ നമ്മുടെ സമൂഹത്തിൽ ഉണ്ടായിട്ടും അറിയപെടാതെ പോകുന്ന കലാകാരന്മാരെ…

Read More