
സുബീഷ് സുധി നായകന്‍; ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ വരുന്നു
“ക്ലാസ്സ്മേറ്റ്സ് “എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഏറേ ശ്രദ്ധേയനായ സുബീഷ് സുധി നായകനാവുന്നു. സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം റാവുത്തർ,ടി വി രഞ്ജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ” ഒരു ഭാരത സർക്കാർ ഉത്പന്നം” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അജു വർഗീസ്,ഗൗരി ജി കിഷൻ,ദർശന എസ് നായർ,ലാൽ ജോസ്, വിനീത് വാസുദേവൻ, ജാഫർ ഇടുക്കി, ഗോകുൽ, എന്നിവരാണ് മറ്റു താരങ്ങൾ. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ…