വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ ; “കുറുക്കൻ ” പുതിയ പോസ്റ്റർ

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ റിലീസ് ചെയ്തു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ,ജോജി ജോണ്‍, അശ്വത് ലാല്‍,ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയ…

Read More

മാളികപ്പുറത്തിന് ശേഷം സമ്പത്ത് റാം പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ഭാഗ്യലക്ഷ്മി’; ചിങ്ങം ഒന്നിന് ആരംഭിക്കും

ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച്, ഹന്ന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഭാഗ്യലക്ഷ്മി’യുടെ ചിത്രീകരണം ചിങ്ങം ഒന്നിന് ആരംഭിക്കും. ആപ്പിള്‍ ട്രീ സിനിമാസ്, കെ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സുരേന്ദ്രന്‍ വലിയപറമ്പില്‍, സജിന്‍ ലാല്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍, മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം സമ്പത്ത് റാം ആണ് പ്രധാന കഥാപാത്രത്തിലെത്തുന്നത്. ഒരമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മാധ്യമ പ്രവര്‍ത്തകനായ ബാബു വെളപ്പായ…

Read More

ശ്രീ അടൂർ ഗോപാലകൃഷ്ണന് ജന്മദിനാശംസകൾ .

ദേശീയവും ദേശാന്തരീയവുമായ അംഗീകാരം നേടിയ മലയാളിചലച്ചിത്രസംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജൂലൈ മൂന്നിന് ജനിച്ചു. അടൂരിന്റെ സ്വയംവരം എന്ന ആദ്യ ചലച്ചിത്രം മലയാളത്തിലെ നവതരംഗസിനിമയ്ക്ക് തുടക്കം കുറിച്ച രചനയാണ്. സംവിധാനത്തിലേക്ക് നാടകത്തിലുള്ള കമ്പം കാരണം അടൂർ 1962 ഇൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കുവാൻ പോയി. ചലച്ചിത്ര സംവിധാനം പഠിക്കുന്നത് തന്നെ ഒരു നല്ല നാടകസംവിധായകൻ ആക്കുമെന്ന വിശ്വാസമായിരുന്നു ഇതിനു പ്രചോദനം. പക്ഷേ ചലച്ചിത്രം എന്ന മാദ്ധ്യമത്തിന്റെ കഴിവുകളെ അവിടെവെച്ച് അടൂർ…

Read More

ഒരു കന്യാസ്ത്രീയുടെ പ്രണയകഥയുമായി ‘നേർച്ചപെട്ടി’; ജൂലായ് റിലീസിന് ഒരുങ്ങി….

സ്കൈഗേറ്റ് ഫിലിംസ്, ഉജ്ജയിനി പ്രൊഡക്ഷൻസുമായി ചേർന്ന് ഉദയകുമാർ നിർമ്മിച്ച് ബാബു ജോൺ കൊക്കവയൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നേർച്ചപ്പെട്ടി’. മലയാളത്തിൽ ഇന്നുവരെ പറയാത്ത കഥാ തന്തുവുമായാണ് നേർച്ചപ്പെട്ടിയുടെ വരവ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി വരുന്നത് തമിഴ് മലയാളം സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നൈറാ നിഹാർ ആണ്. ഒരു കന്യാസ്ത്രീ പ്രണയനായിക കഥാപാത്രമായി വരുന്ന സിനിമ പ്രേക്ഷകർക്ക് ഏറെ പുതുമ നൽകുന്നതാണ്. ദേശീയതലത്തിലെ പരസ്യ ചിത്രങ്ങളിലൂടെയും മോഡലിന്റെ രംഗത്തിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് നായകൻ. ചിത്രം ജൂലൈയിൽ തിയേറ്ററിലെത്തും….

Read More

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ രണ്ടാമത്തെ പോസ്റ്റർ

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ റിലീസായി. ജൂലായ് അവസാനം തിയ്യേറ്ററിലെത്തുന്ന ഈ ചിത്രത്തിൽ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ‘പ്രിയന്‍…

Read More

പ്രണയം എന്നതിനേക്കാള്‍ വലിയ സ്‌നേഹബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍- ദേവന്‍

സുന്ദരനായ വില്ലന്‍ എന്നാണ് നടന്‍ ദേവന്‍ അറിയപ്പെടുന്നത്. മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യന്‍ ഭാഷകളിലും താരം വില്ലനായി അഭിനയിച്ചിട്ടുണ്ട്. നായകനായി എത്തി വില്ലനായി വെള്ളിത്തിര കീഴടക്കിയ താരം കൂടിയാണ് ദേവന്‍. ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയുടെ വേര്‍പാടിനെക്കുറിച്ചും തുറന്നുപറയുകയാണ് ദേവന്‍. എന്റേത് ഒരിക്കലും ഒരു പ്രണയവിവാഹം ആയിരുന്നില്ലെന്ന് ദേവന്‍ പറഞ്ഞു. ഒരേ ക്യാമ്പസിലായിരുന്നു ഞാനും ഭാര്യയും പഠിച്ചത്. അതുകൊണ്ടുതന്നെ എന്റെ ആദ്യ പ്രണയത്തെക്കുറിച്ചെല്ലാം ഭാര്യയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ആ പ്രണയം പൊട്ടിപ്പൊളിഞ്ഞു. ആ സമയത്താണ് വിവാഹ ആലോചനകള്‍ നടക്കുന്നതും…

Read More

അവര്‍ എന്നെ ഒഴിവാക്കി; കാരണം പോലും പറഞ്ഞില്ല- ശാലിന്‍ സോയ

ബാലതാരമായി സിനിമയിലും സീരിയലിലും എത്തിയ ശാലിന്‍ സോയ ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലൂസിംഗ് തുടങ്ങിയ സിനിമകളിലും ശാലിന്‍ തിളങ്ങിയിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകിയുമാണ് താരം. അവതാരക, സംവിധായക എന്നിങ്ങനെയും ശാലിന്‍ കഴിവ് തെളിയിച്ചു. മലയാളത്തില്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് ശാലിന്‍ അവസാനമായി അഭിനയിച്ചത്. കണ്ണകി എന്ന തമിഴ് ചിത്രമാണ് അവസാനം പുറത്തിറങ്ങിയത്. സിനിമയില്‍ നിന്നുണ്ടായ ഒരു മോശം അനുഭവം അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ് ശാലിന്‍. ഒരു…

Read More

ഇന്ദ്രജിത്ത്, സർജാനോ, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവർ ഒന്നിക്കുന്ന ‘മാരിവില്ലിൻ ഗോപുരങ്ങൾ’; ചിത്രീകരണം പൂർത്തിയായി

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “മാരിവില്ലിൻ ഗോപുരങ്ങൾ”ടെ ചിത്രീകരണം പൂർത്തിയായി. 52 ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയത്. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കോക്കേഴ്സ് നിർമ്മിച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘സമ്മർ ഇൻ…

Read More

വിവാഹമോചന വാര്‍ത്ത; അസിന്‍ പ്രതികരിച്ചത് ഇങ്ങനെ…

സിന്‍ മലയാളിക്കും പ്രിയപ്പെട്ട താരമാണ്. ഇന്ത്യന്‍ വെള്ളിത്തിരയില്‍ സൂപ്പര്‍ നായികയായി തിളങ്ങുമ്പോഴാണ് താരം വിവാഹിതയായതും അഭിനയലോകത്തുനിന്നു മാറിനില്‍ക്കുന്നതും. എന്നാല്‍ അടുത്തിടെ അസിന്‍ വിവാഹമോചിതയാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഭര്‍ത്താവു രാഹുല്‍ ശര്‍മയുമായുള്ള ചിത്രങ്ങള്‍ അസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായതിനു പിന്നാലെയായിരുന്നു വിവാഹമോചന വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍, ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിരിച്ചിരിക്കുകയാണ് അസിന്‍. രാഹുല്‍ ശര്‍മയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അസിന്‍ തോട്ടുംകല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. രാഹുല്‍ ശര്‍മയുമായുള്ള ചിത്രങ്ങള്‍…

Read More

ഇന്‍സ്റ്റഗ്രാം വീഡിയോസ് ഇനി ഡൗണ്‍ലോഡ് ചെയ്യാന്‍ എളുപ്പം

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം അഞ്ച് മികച്ച ജനപ്രിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി. ഉപയോക്താക്കള്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന റീല്‍സ് ഡൗണ്‍ലോഡ്, വോയിസ് സ്പീഡ് കണ്‍ട്രോള്‍, സും സ്‌റ്റോറീസ്, ഇന്റര്‍ഫേസ് അപ്‌ഡേറ്റ്, ഓണ്‍ ഫീഡ് സ്‌റ്റോറീസ് എന്നിവയാണ് പുതിയ അപ്‌ഡേറ്റകള്‍. ഒരു സൈറ്റിന്റെയും ബോട്ടിന്റെയും സഹായമില്ലാതെ ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ ഇനി ഡയറക്ടായി ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്. ഷെയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ ഓപ്ഷന്‍ വരും ഇതില്‍ ക്ലിക്ക് ചെയ്താല്‍ റീല്‍ നമ്മുടെ ഗാലറിയില്‍ ലഭിക്കും. …

Read More