‘ഭാവിയിൽ മക്കൾ വേണം, എന്റെ കെെ കൊണ്ട് അവർക്ക് ഭക്ഷണം നൽകണം’: മാളവിക മോഹനൻ

സിനിമാ രം​ഗത്ത് തിരക്കേറുകയാണ് നടി മാളവിക മോഹനന്. സിനിമയ്ക്കൊപ്പം ഫാഷൻ വേദികളിലും മാളവിക താരമാണ്. സിനിമോട്ടോ​ഗ്രാഫർ കെ.യു മോഹനന്റെ മകളാണ് മാളവിക. മലയാളിയാണെങ്കിലും നടി വളർന്നത് മുംബൈയിലാണ്. വലിയ ആരാധക വൃന്ദം മാളിവികയ്ക്കുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മാളവിക മോഹനൻ. ഒരു ആരാധകന്റെ കടുത്ത സ്നേഹത്തെക്കുറിച്ച് മാളവിക മോഹനൻ സംസാരിച്ചു. കേർളി ടെയിൽസുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ചെന്നെെയിൽ മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിം​ഗിലായിരുന്നു ഞാൻ. ന​ഗരത്തിൽ നിന്നും മാറിയുള്ള സ്ഥലമായിരുന്നു. ആരാധകൻ…

Read More

‘നാണംകെട്ടവൻ’ എന്ന് ആളുകൾ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു: ഗോപി സുന്ദർ

ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം ഗോപി സുന്ദർ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹമാദ്ധ്യത്തിൽ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങളും ലഭിക്കാറുണ്ട്. ചില കമന്റുകൾക്ക് അദ്ദേഹം നല്ല കിടിലൻ മറുപടിയും നൽകും. ഇപ്പോഴിതാ പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദർ. ആകെ ഒരു ജീവിതമേ ഉള്ളൂവെന്നും അത്…

Read More

കൊലപാതകക്കേസിലേക്ക് പേര് വലിച്ചിഴച്ചു, അടിസ്ഥാനരഹിതം; പരസ്യമായി മാപ്പുപറയണം; ബി.ജെ.പി എം.എൽ.എക്കെതിരെ നടി

ബി.ജെ.പി എം.എൽ.എ സുരേഷ് ആർ.ധസിനെതിരെ പരാതിയുമായി പ്രശസ്ത മറാഠി സിനിമ-സീരിയൽ താരം പ്രജക്ത മലി. മസ്സാജോ​ഗ് സർപാഞ്ച് ആയിരുന്ന സന്തോഷ് പണ്ഡിറ്റ് ദേശ്മുഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചു എന്നാണ് പ്രജക്ത പരാതിപ്പെടുന്നത്. സുരേഷ് ധസിന്റെ പ്രസ്താവന തന്റെ സ്വഭാവത്തേയും പ്രശസ്തിയേയും ലക്ഷ്യംവെച്ചുള്ളതാണെന്ന് വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. എം.എൽ.എ പരസ്യമായി മാപ്പുചോദിക്കണമെന്ന് പ്രജക്ത ആവശ്യപ്പെട്ടു. എം.എൽ.എക്കെതിരെ മഹാരാഷ്ട്ര വനിതാ കമ്മീഷനെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനേയും സമീപിക്കാനാണ് അവരുടെ തീരുമാനം. ബീഡിലെ ഒരു റാക്കറ്റിനെതിരെ ശബ്ദമുയർത്തിയതിന്…

Read More

മക്കളെ ഇട്ടിട്ട് വരുന്നത് ഓർത്ത് ടെന്‍ഷന്‍ ആയിരുന്നു, എന്നാൽ പകുതിയില്‍ ഞാന്‍ മരിക്കുമെന്ന് പറഞ്ഞതോടെ ആശ്വാസമായി; നാദിയ മൊയ്തു

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ നായികയായിട്ടാണ് നടി നാദിയ മൊയ്തു മലയാളം സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഇങ്ങോട്ട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും നായികയായി തിളങ്ങി നിന്ന നടി വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം തമിഴിലെ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെക്കുറിച്ചും ആദ്യകാലങ്ങളെ പറ്റിയും നാദിയ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. നടി ആനി അവതാരകയായിട്ട് എത്തുന്ന ആനീസ്…

Read More

‘ഒരു കാമുകനെ കണ്ടുപിടിക്കണം, കമൽ അന്ന് എന്നോട് പറഞ്ഞത്’: സുഹാസിനി

സിനിമാ രം​ഗത്ത് ബഹുമാന്യ സ്ഥാനമുള്ള നടിയാണ് സുഹാസിനി. എൺപതുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ നടിയെ തേടി തുടരെ വന്നു. സംവിധായകൻ മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. കമൽ ഹാസന്റെ ചേട്ടൻ ചാരു ഹാസന്റെ മകളാണ് സുഹാസിനി. നടിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് കമൽ ഹാസൻ. നടനും മുത്തശ്ശിക്കുമൊപ്പമാണ് സുഹാസിനിയുടെ കുട്ടിക്കാലത്ത് കഴിഞ്ഞിരുന്നത്. ഇതേക്കുറിച്ച് ഒരിക്കൽ സുഹാസിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മദ്രാസിലേക്ക് എന്നെ കൊണ്ട് വന്നത് ചിറ്റപ്പൻ കമൽ ഹാസനാണ്….

Read More

മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; യുവാവ് പിടിയിൽ

 ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ ഒരാള്‍ പിടിയിൽ. ആലുവ സ്വദേശിയായ യുവാവിനെയാണ് എറണാകുളം സൈബര്‍ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ സ്വദേശിയായ അക്വിബ് ഹനാൻ എന്ന 21കാരനാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ആദിഖ് ഹനാൻ ആണ് ഇന്‍സ്റ്റാഗ്രാം വഴി സിനിമയുടെ ലിങ്ക് പ്രചരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ് തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിൽ തനിക്ക് പ്രൈവറ്റായി സന്ദേശമയച്ചാൽ മാര്‍ക്കോ സിനിമയുടെ ലിങ്ക് അയച്ചുതരാമെന്നായിരുന്നു…

Read More

‘എംടി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല; പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാകാത്തത്’:  വൈശാലിയിലെ നായിക  സുപർണ ആനന്ദ്

എം ടി. ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ്. ചെറിയ കാലം മാത്രമേ എംടിക്കൊപ്പം പ്രവർത്തിക്കാനായുള്ളൂ എങ്കിലും പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ ആനന്ദ് പറഞ്ഞു. വൈശാലി, ഉത്തരം തുടങ്ങിയ എം ടിയുടെ സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ മലയാളിക്ക് സുപരിചിതയാണ് സുപർണ്ണ. കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നുവെന്നും സുപർണ പറഞ്ഞു. 

Read More

മകൾ വളർന്നോളും, നമ്മൾ കൂടെ നിന്നാൽ മതി: പ്രേമിച്ച് കല്യാണം കഴിക്കില്ലെന്ന് അന്ന് നൽകിയ വാക്ക്; നവ്യ നായർ

മലയാളത്തിലെ മുൻനിര നായിക ന‌‌ടിമാരിൽ ഒരാളായിരുന്നു നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നവ്യ പിന്നീട് സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി. വിവാഹശേഷമാണ് ന‌ടി അഭിനയ രം​ഗത്ത് നിന്ന് ഇടവേളയെടുത്തത്. തിരിച്ച് വരവിന് നവ്യക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. 2022 ൽ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യക്ക് കരിയറിൽ നഷ്ടപ്പെട്ട സ്ഥാനം തിരികെ ലഭിച്ചത്. ഇന്ന് സിനിമയും നൃത്തവുമായി തിരക്കിലാണ് നവ്യ. കഴിഞ്ഞ ദിവസം തന്റെ ക്ലോത്തിം​ഗ് ബ്രാൻഡിനും നവ്യ തുടക്കമിട്ടു. ഇപ്പോഴിതാ തന്റെ…

Read More

‌കുട്ടികളെ ചിത്രം കാണിക്കുന്നു; മാർക്കോയ്‌ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനും സെൻസർ ബോർഡിലും പരാതി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാർക്കോയ്‌ക്കെതിരെ പരാതി. കെപിസിസി അംഗം അഡ്വ. ജെ എസ് അഖിലാണ് പരാതി നൽകിയത്. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം 18 വയസിൽ താഴെയുള്ള കുട്ടികളെ കാണിക്കുന്നെന്നാണ് അഖിലിന്റെ പരാതിയിൽ പറയുന്നത്. സിനിമ‌യ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനും സെൻസർ ബോർഡിനുമാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താൻ ഈ ചിത്രം കണ്ടു. അത്യന്തം വയലൻസ് നിറഞ്ഞ ഇത് 18 വയസിൽ താഴെ പ്രായമുളളവർക്കായി പ്രദർശിപ്പിക്കാൻ പാടില്ല. എന്നാൽ ഈ വസ്തുത…

Read More

അമ്മമാരെ അവർ യാത്രകളിൽ ഒപ്പം കൊണ്ട് പോകാറുണ്ട്, എടുത്ത് ചാടി പോകുന്ന അമ്മയല്ല ഞാൻ; മല്ലിക സുകുമാരൻ

മക്കളോടൊപ്പം ഒന്നിച്ച് താമസിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്ന് പറയുകയാണ് നടി മല്ലിക സുകുമാരൻ. കൗമുദി മൂവീസിലാണ് നടി മനസ് തുറന്നത്. ആൺപിള്ളേരാണ് കെട്ടിക്കഴിഞ്ഞാൽ അവരെ അവരുടെ പാട്ടിന് വിട്ടേക്കണമെന്ന് സുകുവേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ ഇപ്പോഴും മനസിലുണ്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. മക്കൾക്കൊപ്പം യാത്ര പോകാറില്ല. സ്ഥലങ്ങൾ കാണാനുള്ള ആഗ്രഹം ഇപ്പോഴില്ല. ഞാൻ എന്റേതായ സ്ഥാനത്ത് നിൽക്കുന്ന വ്യക്തിയാണ്. അത്യാവശ്യം എനിക്കുള്ളതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം ഉണ്ടാക്കിയത് വിറ്റാൽ ഒരു വലിയ തുക ബാങ്കിലിട്ട് എനിക്ക് കാലും…

Read More