
മേസ്തരി, കുരിശ്, കോപ്പ, പാതിരി, വീഞ്ഞ് തുടങ്ങിയ വാക്കുകള്‍ മലയാളത്തിലേക്ക് വന്നത് ഏതു ഭാഷയില്‍ നിന്നാണെന്ന് അറിയാമോ..?
മലയാളത്തിലെ നിരവധി വാക്കുകള്‍ അന്യദേശങ്ങളില്‍ നിന്നു കടം കൊണ്ടതാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. കാലാകാലങ്ങളില്‍ ഈ ദേശത്തേക്ക് കുടിയിറങ്ങി വന്നവരുടെ മുദ്രകള്‍ ഏറ്റവും അധികം വീണുകിടക്കുന്നത് ഈ വാക്കുകളുടെ കടംകൊള്ളലിലാണ്. മലയാളത്തിലെ മൂവായിരത്തില്‍ അധികം വാക്കുകള്‍ അറബിയില്‍ നിന്നു വന്നിട്ടുള്ളതാണെന്നു പഠനങ്ങള്‍ പറയുന്നു. ഏറ്റവും കൗതുകകരമായി നമ്മുടെ സ്വന്തം എന്നു വിശ്വസിച്ചിരുന്ന ആശാന്‍ എന്ന വാക്കു പോലും ‘അഹ്‌സന്‍’ എന്ന അറബി വാക്കില്‍ നിന്നു വന്നതാണെന്ന് പുതിയ നിരീക്ഷണമുണ്ട്. പിന്നെ അധികം വാക്കുകള്‍ ഉള്ളത് പോര്‍ച്ചുഗീസില്‍ നിന്നും ഇംഗ്ലീഷില്‍…