മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും..! ദൃശ്യം 3 ആണോ എന്ന് പ്രേക്ഷകർ..!

ദൃശ്യം, ദൃശ്യം 2, 12ത് മാൻ ,റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന സന്തോഷ വാർത്തയാണ് ഇന്ന് രാവിലെ തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിമൂന്നാമത് ചിത്രം എന്ന് കൂടി കേട്ടപ്പോൾ പ്രേക്ഷകർ ഒന്നുറപ്പിച്ചു.. ഇത് ദൃശ്യം 3 തന്നെ..! നിർമാതാവായ ആൻറണി പെരുമ്പാവൂരാണ് പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്ക് വെച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. പുതിയ ചിത്രത്തിൻ്റെ പേരോ ജോണറോ ഒന്നും തന്നെ…

Read More

രജനി കാന്തിന്റെ സിനിമ നഷ്ടപ്പെട്ടു; കാരണം വെളിപ്പെടുത്തി ഹരീഷ് പേരടി

തെന്നിന്ത്യൻ ചലച്ചിത്രസ്വാദകരുടെ പ്രിയ നടനാണ് ഹരീഷ് പേരടി. വ്യത്യസ്തമായ അഭിനയശൈലിയാണ് പേരടിയെ ശ്രദ്ധേയനാക്കിയത്. വില്ലൻ വേഷങ്ങളും ക്യാരക്ടർ റോളുകളും താരം ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് പേരടി. മികച്ച നടൻ മാത്രമല്ല, രാഷ്ട്രീയ-സാമൂഹിക വിമർശകൻ കൂടിയാണ് താരം. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതിൽ താരം മടി കാണിക്കാറില്ല. അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വൻ ആക്രമണങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്. രജനി സാറിന്റെ ജയിലർ സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നതായി ഹരീഷ് പറഞ്ഞു. ലാലേട്ടൻ ആണ് അതിലുള്ള ഒരാൾ. രജനി…

Read More

കടന്നുപോയത് കഠിനമായ ആറ് മാസങ്ങൾ; സാമന്ത

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ നടി സാമന്ത നേരിട്ട പ്രതിസന്ധികൾ ചെറുതല്ല. വിവാഹമോചനം, പിന്നാലെ വന്ന അധിക്ഷേപങ്ങൾ, അപൂർമായി മാത്രം പിടിപെടുന്ന മയോസിറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ കണ്ടീഷൻ തുടങ്ങിയ വെല്ലുവിളികൾ സാമന്ത ഇതിനകം നേരിട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി മയോസിറ്റിസിനെതിരായ ചികിത്സകളിലൂടെ കടന്ന് പോകുകയാണ് സാമന്ത. ഇതിനിടെ ഒപ്പുവച്ച സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കി. രോഗം പൂർണമായും തീരുന്നതു വരെ ഒരു വർഷത്തെ ഇടവേളയിലേക്ക് കടക്കുകയാണ് സാമന്ത. അടുത്തിടെ നടി പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചികിത്സാഘട്ടങ്ങളെക്കുറിച്ചുള്ള…

Read More

” ടൂ മെൻ ആർമി ” ടൈറ്റിൽ പോസ്റ്റർ പുറത്ത്‌

എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിച്ച്,നിസ്സാർ സംവിധാനം ചെയ്യുന്ന “ടൂ മെൻ ആർമി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ,ചലച്ചിത്ര രംഗത്തെ പ്രമുഖരായ സുരേഷ് ഗോപി, ഇന്ദ്രൻസ്,സൈജു കുറുപ്പ്, അനൂപ് മേനോൻ,ബേസിൽ ജോസഫ്,കലാഭവൻ ഷാജോൺ,ജോണി ആന്റണി,ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ വരുടെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയാണ് “ടൂ മെൻ ആർമി”. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി…

Read More

25 വയസിനു മുമ്പേ സ്ത്രീകള്‍ വിവാഹം കഴിക്കണം എന്ന ചിന്താഗതിയൊക്കെ മാറി; മീര നന്ദന്‍

ലാല്‍ ജോസ് എന്ന ജനപ്രിയ സംവിധായകന്‍ അവതരിപ്പിച്ച നടിയാണ് മീരാ നന്ദന്‍. ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ നടിയാണ് മീര. ദിലീപ് നായകനായ മുല്ലയാണ് മീര നായികയായി എത്തിയ ആദ്യ ചിത്രം. അഭിമുഖങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മീര മടി കാണിക്കാറില്ല. ഇന്‍ഡിപെന്‍ഡന്റ് ആയി ജീവിക്കാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്ന ആളുകളാണ് ഇപ്പോഴുള്ളത്. പുരുഷന്മാര്‍ ഇന്‍ഡിപെന്‍ഡന്റ് ആകുന്നു എന്ന് പറയുന്നതുപോലെ സ്ത്രീകളും ഇന്‍ഡിപെന്‍ഡന്റ് ആകണമെന്ന് ആഗ്രഹിക്കുന്നവരാണ്. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം…

Read More

കടൽ കണ്ടാസ്വദിച്ച് മാലാഖ; മനോഹര ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയുടെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അമേരിക്കൻ ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ച് താരം വർഷങ്ങളായി അമേരിക്കയിലാണ് താമസം. ദമ്പതികളുടെ മകൾ മാൾട്ടി മേരിയുടെ പുതിയ ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. പതിനായിരക്കണക്കിന് ആളുകളാണ് ചിത്രം ഏറ്റെടുത്തത്. ‘മാലാഖ’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക മകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. നീലയും ചുവപ്പും നിറത്തിലുള്ള പൂക്കളുള്ള മോണോകിനിയും അതിനു ചേരുന്ന തൊപ്പിയും സൺഗ്ലാസും ധരിച്ചാണ് മാൾട്ടി നിൽക്കുന്നത്….

Read More

മകന് ഇല വെട്ടിയിട്ടു കാത്തിരുന്നോളൂ… ഏകലവ്യന്‍ റിലീസ് ചെയ്തതിനുശേഷം വീട്ടിലേക്ക് ഫോണിലൂടെ ഭീഷണിപ്രവാഹം; ഷാജി കൈലാസ്

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ സിനിമാ സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസും രണ്‍ജി പണിക്കരും ഒത്തുചേര്‍ന്നാല്‍ പിന്നെ തിയേറ്ററുകളില്‍ പൂരമാണ്. തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ ഷാജി കൈലാസ് തുറന്നുപറയാറുണ്ട്. ഏകലവ്യന്‍ സിനിമ പുറത്തിറങ്ങിയ ശേഷം തന്റെ വീട്ടിലേക്കു വന്ന ഭീഷണികളെക്കുറിച്ച് സംവിധായകന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമ ചെറുപ്പം മുതല്‍ എനിക്ക് പാഷനായിരുന്നു. ചെറുപ്പത്തില്‍ അച്ഛനുമമ്മയും ഞങ്ങള്‍ അഞ്ചുമക്കളെയും കൂട്ടി സിനിമയ്ക്കു പോകും. സിനിമയില്‍ വരുന്ന ആക്ഷന്‍ സീനുകള്‍ കണ്ടാല്‍ എഴുന്നേറ്റ് സ്‌ക്രീനിനു മുമ്പില്‍ ചെന്നുനില്‍ക്കും. ഇരുന്ന് സിനിമ ആസ്വദിക്കുന്നതിനേക്കാള്‍…

Read More

പടങ്ങള്‍ പൊട്ടുന്നു, നയന്‍താരയെ തന്റെ പടത്തില്‍നിന്ന് ‘ഗെറ്റ് ഔട്ട്’ അടിച്ച് ഭര്‍ത്താവ് വിഘ്‌നേഷ്

നയന്‍താരയെ തന്റെ പുതിയ സിനിമയില്‍ നിന്ന് ഭര്‍ത്താവുകൂടിയായ വിഘ്‌നേഷ് ശിവന്‍ ഒഴിവാക്കിയത് വന്‍ വാര്‍ത്തയായിരിക്കുന്നു. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിന്റെ സൂചനയാണോ എന്ന് ആരാധകര്‍ സസൂഷ്മം നോക്കിക്കൊണ്ടിരിക്കുന്നു. നായികയായി നയന്‍താരയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജാന്‍വി കപൂര്‍ ആയിരിക്കും നായികയെന്നാണു സൂചന. ജാന്‍വി നായികയായാല്‍ അവരുടെ കോളിവുഡ് അരങ്ങേറ്റമായിരിക്കും വിഘ്‌നേഷ് ചിത്രം. അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയതിന് പിന്നാലെയാണ് വിഘ്‌നേഷ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ആണ് സിനിമയുടെ…

Read More

പിന്നെ പറയണോ, പൊടിപ്പും തൊങ്ങലും വച്ച് ഞാന്‍ കഥയങ്ങു കാച്ചും- ശ്രീനിവാസന്‍

സിനിമ തലയ്ക്കുപിടിച്ച ആ കാലത്ത് ആഴ്ചയില്‍ മൂന്നും നാലും സിനിമകള്‍ താന്‍ കണ്ടിരുന്നുവെന്ന് മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍. ശനിയാഴ്ച ഉച്ചയ്ക്കു വീട്ടില്‍നിന്നിറങ്ങും. മാറ്റിനി, ഫസ്റ്റ്‌ഷോ, സെക്കന്‍ഡ്‌ഷോ- മൂന്നും കണ്ടശേഷമാണ് വീട്ടിലേക്കു തിരിക്കുക. കണ്ട സിനിമകളുടെ കഥ കേള്‍ക്കാന്‍ കുടുംബക്കാരും അയല്‍ വീട്ടിലുള്ളവരും എനിക്കു ചുറ്റും വട്ടമിട്ടിരിക്കും. പിന്നെ പറയണോ, പൊടിപ്പും തൊങ്ങലും വച്ച് ഞാന്‍ കഥയങ്ങു കാച്ചും. സിനിമയില്‍ ചില സീനുകളൊക്കെ വേണ്ടത്ര നന്നായില്ല എന്നു നമുക്കു തോന്നാറിലേ? എന്റെ കഥ പറച്ചിലില്‍…

Read More

താരമൊക്കെ പുറത്ത്, ദേഷ്യം വരുമ്പോള്‍ അമ്മ ഇപ്പോഴും എന്നെ അടിക്കും, ഒരുമാറ്റവും ഇല്ല- അനശ്വര രാജന്‍

ഉദാഹരണം സുജാതയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര രാജന്‍ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയിരിക്കുന്നു. പതിനായിരക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. വെള്ളിത്തിരയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. അഭിമുഖങ്ങളിലായാലും തന്റെ കാര്യങ്ങള്‍ അനശ്വര തുറന്നുപറയാറുണ്ട്. കണ്ണൂരുകാര്‍ സ്‌നേഹവും നന്മയുമുള്ളവരാണെന്ന് അനശ്വര രാജന്‍. നാട്ടിലെല്ലാവര്‍ക്കും എന്നോട് വലിയ ഇഷ്ടമാണ്. ഇവിടുന്നൊരു കുട്ടി സിനിമയില്‍ എത്തിയതിലുള്ള സന്തോഷം അവര്‍ക്കുണ്ട്. കുട്ടികള്‍ക്ക് എന്നോട് ബഹുമാനമാണ്. കണ്ണൂര്‍ക്കാരി എന്നുപറയുന്നത് തന്നെ അഭിമാനമാണ്. കണ്ണൂരാണെന്നു പറയുമ്പോള്‍ ബോംബുണ്ടോ കൈയില്‍…

Read More