വിജയ്യുടെ മകന് ദേവയാനിയുടെ മകൾ നായിക

തമിഴ് സൂപ്പർ താരം വിജയ്യുടെ മകൻ ജയ്സൺ സഞ്ജയ് നായകനാകുന്നു. പ്രമുഖ നടി ദേവയാനിയുടെ മകൾ ഇനിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. തമിഴ് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ദേവയാനിയുടെ ഭർത്താവ് രാജകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യഭാഗത്തിൽ ദേവയാനിയും പാർത്ഥിപനും പ്രധാനവേഷത്തിൽ എത്തുന്നു. അജിത് അതിഥി വേഷത്തിലും ചിത്രത്തിൽ എത്തുന്നുണ്ട്. നേരത്തെ തന്നെ താരപുത്രന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. നടൻ വിജയ് തന്റെ മകന്റെ സിനിമാമോഹത്തെക്കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു. തെന്നിന്ത്യയിലെ നിരവധി…

Read More

എന്റെ നായികയായതിൽ ഉർവശിയെ ഒരുപാടു പേർ പരിഹസിച്ചിട്ടുണ്ട്; ജഗദീഷ്

മലയാളികളുടെ പ്രിയ ഹാസ്യതാരമാണ് ജഗദീഷ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നടൻ. നടൻ മാത്രമല്ല, പിന്നണി ഗായകനായും താരം തിളങ്ങിയിട്ടുണ്ട്. സിനിമയിൽ കൊമേഡിയനായി മാത്രം നിലനിൽക്കാൻ ആഗ്രഹിച്ച തന്നെ അതിനപ്പുറത്തേക്കു ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഉർവശിയാണെന്ന് ഒരു അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞു. അഭിനയത്തിൽ ഒരുപാട് പരിമിതികൾ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാൻ. അതെല്ലാം തിരുത്തിത്തന്ന ഒരാളാണ് ഉർവശി. ഒരു കൊമേഡിയൻ മാത്രം ആണെന്ന എന്റെ ധാരണ തിരുത്തി ഒരു നല്ല നായകനാകാനും എനിക്ക് സാധിക്കുമെന്ന് മനസിലാക്കിത്തന്നത് അവരാണ്….

Read More

ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും പ്രണയത്തിൽ..?; വൈറലായി ചിത്രങ്ങൾ

ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയരാണ് ആദിത്യ റോയ് കപൂറും അനന്യ പാണ്ഡെയും. സിനിമയിൽ അരങ്ങേറ്റം കുറിച്ച സമയം മുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കാറുള്ള താരമായിരുന്നു അനന്യ. നടൻ ആദിത്യയുമായി അനന്യ ഡേറ്റിംഗ് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. അനന്യയുടെയും ആദിത്യയുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ ചർച്ചാവിഷയവുമാണ്. ഒരിക്കൽ ആദിത്യയും അനന്യയും ഒന്നിച്ച് റാമ്പിലെത്തിയതായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരക്കാൻ കാരണമായത്. ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ഉറപ്പിക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ആദിത്യയും അനന്യയും ഇപ്പോൾ…

Read More

അന്ന് ഞാൻ അടിക്കുന്ന ശബ്ദം കേട്ട് എല്ലാവരും അമ്പരന്നു; ഷക്കീല

മലയാളി പുരുഷന്മാരെ പിടിച്ചുലച്ച താരമാണ് ഷക്കീല. ഒരു കാലത്ത് ഷക്കീല തരംഗത്തിൽ സൂപ്പർ സ്റ്റാർ ചിത്രങ്ങൾ വരെ മുങ്ങിപ്പോയിരുന്നു. നിരവധി ചെറുകിട തിയറ്ററുകളെ പിടിച്ചുനിർത്തിയതും ഷക്കീലയായിരുന്നു. തന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം തുറന്നുപറയുകയാണ് താരം. അമ്മയെ ഒരു ദിവസം ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടറിൽനിന്നു മോശം പെരുമാറ്റമുണ്ടായി. ഡോക്ടർ മരുന്നുകൾ എഴുതിത്തന്നു. എന്താണ് അതിൽ എഴുതിയതെന്ന് എനിക്ക് മനസിലായില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ എന്താണ് സംശയമെന്ന് ചോദിച്ച് മറുവശത്തിരിക്കുന്ന ഡോക്ടർ എനിക്കരികിലേക്ക് വന്നു. പിറകിൽക്കൂടി മോശമായി സ്പർശിച്ചു. ഞാൻ മുഖത്തടിച്ചു….

Read More

ഇനിയും കൂടെയുണ്ടാകണം: കുറിപ്പുമായി കത്രീന

പതിറ്റാണ്ടുകളായി ഒരു നിഴൽപോലെ കൂടെയുളള തന്റെ പേഴ്സൺ അസിസ്റ്റന്റിനെക്കുറിച്ചു  കത്രീന കെയ്ഫ് പങ്കുവച്ച കുറിപ്പാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. 20 വർഷമായി കത്രീനയുടെ പേഴ്സണൽ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് അശോക് ശർമ. കഴിഞ്ഞ 20 വർഷത്തിനിടെ എനിക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച വ്യക്തി. ചിരികൾ… പ്രചോദിപ്പിക്കുന്ന പെപ് ടോക്കുകൾ…  വഴക്കുകൾ… സെറ്റിൽ ആരെങ്കിലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ കണ്ണീർ പൊഴിക്കുന്ന അശോക്. ഞങ്ങൾ അതിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫ്രണ്ട്ലി മുഖം എപ്പോഴും  എനിക്കു മുന്നിലുണ്ട്. എന്താണ് എനിക്ക് വേണ്ടതെന്ന്…

Read More

എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ഹണിറോസിന്റെ “റേച്ചൽ “

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസ് പ്രധാന കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ” റേച്ചൽ” എന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസായി. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്സിക്യൂട്ടീവ്…

Read More

ഹിറ്റ് കോംബോ തിരിച്ചെത്തുന്നു; മലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട ഓൺസ്‌ക്രീൻ ജോഡി തിയേറ്ററുകളിലേക്ക്

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്ത് പ്രദർശനത്തിനൊരുങ്ങുകയാണ്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം ,ഒരേ കടൽ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇരുവരുടെയും കോംബോയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കുടുംബ പ്രേക്ഷകരെ ഒന്നാകെ ആകർഷിക്കുന്ന റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. തന്റെ കരിയറിൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജോണറിൽ എം. പത്മകുമാർ ഒരുക്കുന്ന ‘ക്വീൻ എലിസബത്തി’ലൂടെ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമായി ഉജ്ജ്വലമായ…

Read More

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ജൂലായ് 28-ന്

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ ജൂലായ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു. ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ…

Read More

നായകൻ സൗബിൻ, നായിക നമിത; ബോബൻ സാമുവൽ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു

അബാം മൂവീസിൻ്റെ ബാനറിൽ  സൗബിൻ ഷാഹിറിനെ നായകനാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും അന്നമനടക്കടുത്ത് കൊമ്പിടിയിൽ നടന്നു. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. നമിത പ്രമോദ് ആണ് നായിക. ഫീൽഗുഡ് ഫാമിലി എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രത്തിൽ സംവിധായകൻ ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തിൽ ദിലീഷ് പോത്തൻ, മനോജ്, കെ.യു, ശാന്തികൃഷ്ണ, ദർശന സുദർശൻ,…

Read More

‘കിർക്കൻ’ റിലീസ് 21ന് ; ചിത്രം ഒരുങ്ങുന്നത് നാല് ഭാഷകളിലായി

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിർക്കൻ’. ചിത്രം ജൂലായ് 21ന് റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രത്തിന്റെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്….

Read More