
അച്ഛനിലെ ഒരുപാട് ഗുണങ്ങൾ ആന്റണിയിൽ ഞാൻ കണ്ടിട്ടുണ്ട്, അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ ഭാഗ്യവതി; കീർത്തി സുരേഷ്
വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി കീർത്തി സുരേഷ്. ബിസിനസുകാരനായ ആന്റണി തട്ടിലാണ് കീർത്തിയുടെ ഭർത്താവ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. പതിനഞ്ച് വർഷം നീണ്ട പ്രണയം പുറത്ത് അറിയാതിരിക്കാൻ താരം ശ്രദ്ധിച്ചു. തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന കീർത്തിക്ക് എങ്ങനെ പ്രണയം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞെന്ന് പലർക്കും അത്ഭുതമാണ്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. പ്രണയത്തിലാണെന്ന് അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിഞ്ഞുള്ളൂ. സിനിമാ രംഗത്ത് വിജയ്, സമാന്ത, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ, അറ്റ്ലി തുടങ്ങിയവർക്ക് അറിയാമായിരുന്നു….