‘ദുൽഖർ എന്റെയും എല്ലാവരുടെയും സ്വീറ്റ്‌ഹേർട്ട് ആണ്, കിംഗ് ഓഫ് കൊത്ത ഏറെ പ്രതീക്ഷയുള്ള ചിത്രം’ : ശാന്തികൃഷ്ണ

ഓണത്തിന് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. ഇപ്പോൾ ഇതാ ചിത്രത്തിനെക്കുറിച്ചും ദുൽഖറിനെക്കുറിച്ചും കിംഗ് ഓഫ് കൊത്തയിൽ മാലതി എന്ന കഥാപാത്രമായെത്തുന്ന ശാന്തികൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രേദ്ധേയമാകുന്നത്. “രണ്ടാമത്തെ ജനറേഷൻ ആൾക്കാരുമായാണ് ഞാൻ വർക്ക് ചെയ്യുന്നത്. ജോഷി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയും കൗരവർ എന്ന പടം ചെയ്തിട്ടുണ്ട്. അന്ന് തിലകൻ ചേട്ടൻ ഉണ്ടായിരുന്നു ആ ചിത്രത്തിൽ. ഇന്ന് ഇപ്പോൾ കിംഗ് ഓഫ് കൊത്തയിൽ ഷമ്മി തിലകൻ,…

Read More

മാല പാര്‍വ്വതി, മനോജ് കെ യു എന്നിവര്‍ ഒന്നിക്കുന്ന “ഉയിര്‍’; ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി

നിരവധി മാസ്സ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ അജയ് വാസുദേവ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഉയിര്‍’. മാല പാര്‍വ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി. നവാഗതനായ ഷെഫിന്‍ സുല്‍ഫിക്കര്‍ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അജയ് വാസുദേവിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു വരികയാണ് ഷെഫിന്‍ സുല്‍ഫിക്കര്‍. അജയ് വാസുദേവ്, ആസിഫ് എം എ, സുസിന ആസിഫ് എന്നിവര്‍ ചേര്‍ന്നാണ്…

Read More

‘പഞ്ചവത്സര പദ്ധതി ‘ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി ‘എന്ന ചിത്രത്തിന്റെഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന ‘പഞ്ചവത്സര പദ്ധതി’ പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്നു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരൺ ദാസ്. ‘എന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ…

Read More

ലാലേട്ടന്‍-മമ്മൂക്ക; ഒരു ലാല്‍ജോസ് വെര്‍ഷന്‍!

മലയാളത്തിന്റെ പ്രിയ നടന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് നിരവധി പേരുടെ അഭിപ്രായങ്ങളും തുറന്നുപറച്ചിലുകളും ആരാധകര്‍ കേട്ടിട്ടുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കും പെരുമാറ്റത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് എല്ലാവരും പറയുന്നു. മോഹന്‍ലാല്‍ ജോളി ടൈപ്പും മമ്മൂട്ടി സീരിയസ് ടൈപ്പും എന്നാണ് പൊതുവേയുള്ള സംസാരം. രണ്ടു സൂപ്പര്‍ സ്റ്റാറുകളെയും കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞത് എന്താണെന്നല്ലേ… ലാലേട്ടന്റെയൊപ്പം അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നപ്പോഴും വര്‍ക്ക് ചെയ്തിട്ടുണ്ട്. വിഷ്ണുലോകമാണ് ഞാന്‍ ലാലേട്ടന്റെയൊപ്പം വര്‍ക്ക് ചെയ്യുന്ന ആദ്യചിത്രം. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആ ചിത്രത്തിന്റെ…

Read More

ഒമ്പതുമാസം ഗര്‍ഭിണിയായിരുന്ന സീമയുടെ നിറവയര്‍ മറയ്ക്കാന്‍ കഥാപാത്രത്തെ വീല്‍ചെയറിലാക്കി!

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സീമ. ഒരുകാലത്തു യുവാക്കളുടെ ഹരമായിരുന്നു താരം. സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഐ.വി. ശശിയുമായുള്ള തന്റെ വിവാഹത്തെയും ഗര്‍ഭകാലത്ത് അഭിനയിച്ച സിനിമയെയും കുറിച്ചുള്ള തുറന്നുപറച്ചില്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും തരംഗമാകുകയാണ്. ചെന്നൈയിലെ മാങ്കാട് ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അതുവരെ ആ ക്ഷേത്രത്തില്‍ വിവാഹം നടന്നിട്ടില്ല. ഒരു ക്ഷണക്കത്തുപോലും അച്ചടിച്ചിരുന്നില്ല. ഫോണിലൂടെയും നേരിട്ടും ഒക്കെയായിരുന്നു ക്ഷണം. എന്റെ ചേട്ടന്റെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങളും ചെയ്തത് ജയേട്ടനായിരുന്നു. എന്റെ കൈപിടിച്ച് ശശിയേട്ടന്റെ കൈയില്‍ ഏല്‍പിച്ചത് ജയേട്ടനാണ്. പിന്നീട് ചെന്നൈയിലെ താജ്…

Read More

എല്ലാത്തിനും ഉത്തരമുണ്ട്, കൃത്യമായ ഉത്തരം…’നിഗൂഢം’ ടീസര്‍

അനൂപ് മേനോൻ നായകനായി എത്തുന്ന “നിഗൂഢം” എന്ന ചിത്രത്തിന്‍റെ ടീസർ‌ പുറത്തുവിട്ടു. പേര് പോലെ തന്നെ നി​​ഗൂഢതകൾ നിറച്ചുള്ള ഒരു ടീസർ തന്നെയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. നവാഗതരായ അജേഷ് ആന്‍റണി, അനീഷ് ബി.ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്നാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ജി & ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനും ഇന്ദ്രൻസിനുമൊപ്പം സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്….

Read More

സംവിധായകൻ ജിയോ ബേബി അഭിനയിക്കുന്ന “സീറോ ഡ്രാമ “

പൊതു ഇടങ്ങളെക്കാൾ വ്യക്തികൾ കൂടുതൽ പരിഹസിക്കപ്പെടുന്നത് കുടുംബത്തിനുള്ളിലാണെന്ന സാഹചര്യത്തെ ആസ്പദമാക്കി അനുപ്രിയ രാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വ ചിത്രമായ “സീറോ ഡ്രാമ ” സൈന മൂവീസിൽ റിലീസായി.പ്രശസ്ത സംവിധായകൻ ജിയോ ബേബി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മനു എസ് പിള്ള, ഗായത്രി മനു പിള്ള,പുതുമുഖങ്ങളായ റീബ, റിക്സൺ തുടങ്ങിയവരും അഭിനയിക്കുന്നു. കുടുംബ വ്യവസ്ഥയിലെ കണ്ടീഷനിംഗിന് വിരുദ്ധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പുതിയ തലമുറക്കാരുടെ ആശങ്കകളും കൺഫ്യുഷൻസുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.” കുടുംബത്തിനുള്ളിലെ പരിഹാസവും…

Read More

” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “പൂർത്തിയായി

സണ്ണി വെയ്ൻ,സൈജു കുറുപ്പ്,അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന ” റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജ് നിർവ്വഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. കോ പ്രൊഡ്യൂസർ- തോമസ് ജോസ് മാർക്ക്സ്റ്റോൺ, സംഗീതം-ഷാൻ…

Read More

” വാതില്‍ ” ഓണത്തിന്

വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര,മെറിൻ ഫിലിപ്പ്  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” ഓണക്കാലത്ത് കുടുംബസമേതം കാണാൻ ആഗസ്റ്റ് മുപ്പത്തിയൊന്നിന് സിനിലൈൻ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,ഉണ്ണിരാജ്,അബിന്‍ ബിനോ,വി കെ ബെെജു,അഞ്ജലി നായര്‍,സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാർ,സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ…

Read More

കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍; ടിക്കറ്റ് ഓഗസ്റ്റ് 11ന് മുതല്‍

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ ഓഗസ്റ്റ് പതിന്നൊനിന് പ്രദര്‍ശനത്തിനെത്തുന്നു. ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര തുടങ്ങിയ പ്രമുഖരും അഭിനയിക്കു. ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന…

Read More