‘ലോക് ഡൗണ്‍ നൈറ്റ്‌സ്’ ഫസ്റ്റ് ലുക്ക് വിജയ് ആന്റണി പ്രകാശനം ചെയ്തു

എട്ട് തോട്ടാക്കള്‍, ജീവി എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴ് സിനിമയില്‍ നായകനായി വേരുറപ്പിച്ച നടനാണ് വെട്രി. മലയാളിയായ വിനോദ് ശബരീഷ് 2എം സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ ലോക്ക് ഡൗണ്‍ നൈറ്റ്‌സ് ‘ എന്ന സിനിമയിലൂടെ വീണ്ടും നായകനാവുന്നു വെട്രി. ‘ ഏപ്രില്‍ മാതത്തില്‍ ‘, ‘പുതുക്കോട്ടയില്‍ ഇരുന്ത് ശരവണന്‍ ‘, ‘ ഈ സി ആര്‍ റോഡ് ‘ എന്നീ ജനപ്രിയ സിനിമകളുടെ സംവിധായകന്‍ എസ്.എസ്. സ്റ്റാന്‍ലിയാണ് ‘ ലോക്ക് ഡൗണ്‍ നൈറ്റ്‌സി’ന്റെ രചയിതാവും സംവിധായകനും….

Read More

ഓണത്തിന് ‘വാതില്‍’ തുറക്കും

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനുസിത്താര, മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കുടുംബ പ്രേക്ഷകര്‍ക്കായി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍ ‘ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഓണക്കാലത്ത് കുടുംബസമേതം കാണാന്‍ ‘വാതില്‍’ ഓഗസ്റ്റ് മുപ്പത്തിയൊന്നിന് സിനി ലൈന്‍ എന്റര്‍ടൈന്‍മെന്റ് തിയറ്ററുകളിലെത്തുന്നു. സ്പാര്‍ക്ക് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, അഞ്ജലി, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ…

Read More

രജനികാന്തിന്റെ സഹോദരിയായി അഭിനയിച്ചിട്ടുണ്ടല്ലേ എന്നു ചോദിച്ചു- അഞ്ജു അരവിന്ദ്

അഞ്ജു അരവിന്ദ് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. നായികയായും സഹനടിയായും അമ്മയായുമെല്ലാം അവര്‍ വെള്ളിത്തിരയില്‍ തിളങ്ങി. ചലച്ചിത്രലോകത്തെ തന്റെ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം. ഇതുവരെ ഒരാളോടും അവസരം ചോദിച്ചു ചെന്നിട്ടില്ലെന്ന് അഞ്ജു അരവിന്ദ്. പക്ഷേ അത് ചെയ്യണം. അതാണ് താന്‍ അനുഭവങ്ങളില്‍ നിന്ന് മനസിലാക്കിയിട്ടുള്ളത്. എന്നാല്‍ അപ്രോച്ച് ചെയ്യണ്ടത് എങ്ങനെയാണെന്ന് അറിയില്ല. അക്കാര്യത്തില്‍ താന്‍ ഇപ്പോഴും കുട്ടിയാണ്. അവിചാരിതമായാണ് ഞാന്‍ തമിഴ് സിനിമയിലേക്ക് എത്തിയത്. ഗുരുവായൂരില്‍ ഞാന്‍ പാര്‍വതി പരിണയം സിനിമയുടെ ഷൂട്ടില്‍ ആയിരിക്കുമ്പോള്‍ അവിടെ…

Read More

ഓണത്തിന് വാതില്‍; രണ്ടാമത്തെ ടീസര്‍

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനുസിത്താര, മെറിന്‍ ഫിലിപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതില്‍ ‘ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ റിലീസായി. ഓണക്കാലത്ത് കുടുംബസമേതം കാണാന്‍ ‘വാതില്‍’ ഓഗസ്റ്റ് മുപ്പത്തിയൊന്നിന് സിനി ലൈന്‍ എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, അഞ്ജലി, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം…

Read More

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്ര വസ്തു, ഇത് പറക്കും തളികയോ?’; ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ച് ദിവ്യപ്രഭ

വിമാനയാത്രയ്ക്കിടെ ആകാശത്ത് വിചിത്രമായ വസ്തുവിനെ കണ്ടുവെന്ന് നടി ദിവ്യപ്രഭ. ഇൻസ്റ്റാഗ്രാമിലാണ് ദിവ്യ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് ആകസ്മികമായി ഈ വസ്തു കണ്ടതെന്നും നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായെന്നും ദിവ്യ കുറിച്ചു. ‘മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ, കൊച്ചിയിൽ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മണിക്കൂറുകൾക്ക് മുൻപ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാൻ എന്റെ ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു. മേഘങ്ങൾക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങൾക്കുള്ളിൽ അത് അപ്രത്യക്ഷമാവുകയും ചെയ്തു. അതെന്താണെന്ന് എനിക്ക്…

Read More

ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നതിന് തെളിവില്ല; ഹർജി തള്ളി

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് പുരസ്‌കാര നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹർജി നൽകിയത്. അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നും, അർഹതയുള്ളവരെ തഴഞ്ഞെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.  രഞ്ജിത്തിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ഇതിലുണ്ടായിരുന്നു. ഹർജിയിൽ നേരത്തെ കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന തന്റെ ചിത്രത്തിന് അവാർഡ് ലഭിക്കാതിരിക്കാൻ രഞ്ജിത്ത്…

Read More

‘എനിക്ക് കാണണം വാ’; കൊത്തയിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് ദുൽഖർ ; കിംഗ് ഓഫ് കൊത്ത ട്രെയ്‌ലർ

അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായിയെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ബിഗ് ബജറ്റ് മാസ്സ് ഗാംഗ്സ്റ്റർ സിനിമയായെത്തുന്ന കൊത്ത ഓണം റിലീസായി ഓഗസ്റ്റ് 24നാണ് തിയറ്ററുകളിലെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ കേരളത്തിൽ നാന്നൂറിൽപരം സ്‌ക്രീനുകളിൽ റിലീസ് ചെയ്യും. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ടീസറിന് സമാനമായി…

Read More

‘ അവകാശികൾ ‘ ആഗസ്റ്റ് 17ന്

കേരള ചലച്ചിത്ര അക്കാഡമി അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച അവകാശികൾ ആഗസ്റ്റ് പതിനേഴിന് പ്രദർശനത്തിനെത്തും.ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലാണ് അവകാശികൾ പ്രദർശിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം മലയാളത്തിൻ്റെ പ്രിയ നടൻ ടി.ജി രവി നിർവ്വഹിച്ചു.സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റ്റി.ജി രവിയുടെ ഇരുനൂറ്റി അൻപതാമത് സിനിമയാണ് അവകാശികൾ. ഇന്ത്യൻ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം.ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങൾ ഉൾപ്പടെയുള്ള കേരളത്തിലെ വർത്തമാനകാല സങ്കീർണ്ണതകൾ നർമ്മത്തിൽ…

Read More

പ്രേക്ഷകരിൽ ആവേശമുണർത്തി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ അപ്‌ഡേറ്റ് . ഓഗസ്റ്റ് 9ന് ട്രെയിലർ റിലീസ് ചെയ്യും

ദുൽഖർസൽമാൻനായകനായെത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും മീഡിയയിൽ തരംഗമാണ്. ഏറെ ഹിറ്റായി മാറിയ ചിത്രത്തിന്റെ ടീസറിനും ലിറിക് വീഡിയോക്കും ശേഷം ചിത്രത്തിന്റെ ട്രയ്ലർ ഓഗസ്റ്റ് 9ന് റിലീസാകുന്നു. ഓഗസ്റ്റ് 24 ന് ലോകവ്യാപകമായി റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാനോടൊപ്പം ഷബീർ കല്ലറക്കൽ,ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി…

Read More

സിനിമ നിർമാണത്തിൽ ഇനി ‘നൻപൻ എന്റർടെയിന്മെന്റ്സ്’; SIAA പ്രസിഡന്റ് നാസർ ലോഞ്ച് ചെയ്‌തു

സിനിമ മേഖലയിൽ കുതിക്കാൻ നൻപൻ എന്റർടെയിന്മെന്റ്സ് ഒരുങ്ങിക്കഴിഞ്ഞു. നൻബൻ എന്റർടൈൻമെന്റ്, നൻബൻ ആർട്സ് കൾച്ചറൽ സ്റ്റഡി ആൻഡ് ട്രഷറി സെന്റർ എന്നിവയുടെ ഉദ്ഘാടന ചടങ്ങ് ഓഗസ്റ്റ് 3 ന് ചെന്നൈ ട്രേഡ് സെന്ററിൽ വൻ ആഘോഷത്തോടെ നടന്നു. നൻബൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഗംഭീരമായ അവാർഡ് ദാന ചടങ്ങും നടന്നു. നൻബനിസത്തിനൊപ്പം ഈ ഗ്രൂപ്പിൽ ചേരൂ എന്നായിരുന്നു നടൻ ആരി അർജുനന്റെ വാക്കുകൾ. കഷ്ടപ്പെടുന്ന അഭിനേതാക്കൾക്ക് വേണ്ടിയാണ് നൻപൻ എന്റർടെയിന്മെന്റ്സ് നിലകൊള്ളുന്നത് എന്നായിരുന്നു നൻപൻ ഗ്രൂപ്പ് ഹെഡ് നരേൻ…

Read More