‘ജയ് ഭീം’ സിനിമയ്ക്കെതിരെ ഹർജി; സൂര്യയോട് ഹൈക്കോടതി വിശദീകരണം തേടി

ജയ് ഭീം എന്ന സിനിമയിൽ കുറവർ വിഭാഗത്തെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ നടൻ സൂര്യ, സംവിധായകൻ ടി.ജെ. ജ്ഞാനവേൽ എന്നിവരോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. കുറവൻ ജനക്ഷേമ അസോസിയേഷൻ പ്രസിഡന്റ് കെ. മുരുകേശനാണ് ഹർജി സമർപ്പിച്ചത്. ഇതിനുമുമ്പ് മുരുകേശൻ ക്രൈംബ്രാഞ്ച് പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറവർ വിഭാഗം നേരിട്ട പ്രശ്‌നം ഇരുളർ വിഭാഗത്തിന്റെ പ്രശ്‌നമായിട്ടാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും ഹർജിയിൽ മുരുകേശൻ ആരോപിച്ചു. ഹർജി…

Read More

“ഗരുഡൻ” ചിത്രീകരണം പൂർത്തിയായി

സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനും മിഥുൻ മാനുവൽ തോമസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗരുഡൻ”. നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക്‌ ഫ്രയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയും ബിജു മേനോനും മിഥുൻ മാനുവൽ തോമസും ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം…

Read More

കിംഗ് ഓഫ് കൊത്തയിലെ ഷാന്‍ റഹ്മാന്‍ ഒരുക്കിയ പ്രണയ ഗാനം ‘ഈ ഉലകിന്‍’ റിലീസായി

ദുല്‍ഖര്‍ സല്‍മാന്റെ ഓണം റിലീസ് ചിത്രം കിംഗ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം റിലീസായി. ഷാന്‍ റഹ്മാനാണ് ഈ പ്രണയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ ഉലകിന്‍ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും കമ്പോസ് ചെയ്തിരിക്കുന്നതും ശ്രീജിഷ് സുബ്രഹ്മണ്യന്‍ ആണ്. മനു മഞ്ജിത് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാലു ഭാഷകളില്‍ ആണ് സെക്കന്റ് സിംഗിള്‍ റിലീസ് ആയിരിക്കുന്നത്. തമിഴില്‍ എന്‍ ഉയിരേ, തെലുഗില്‍ നാ ഊപിരേ, ഹിന്ദിയില്‍ യേ ദില്‍ മേരാ എന്നീ വരികളിലാണ് ഗാനം ആരംഭിക്കുന്നത്….

Read More

മൂന്നാം വട്ടം ഓണക്കപ്പടിക്കാൻ നിവിൻ പോളി എത്തുന്നു; രാമചന്ദ്ര & ബോസ്സ് കോ ഓണം റിലീസായി തീയറ്ററുകളിലേക്ക്

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. ഈ ഓണാവധിക്കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആഘോഷിക്കുവാനുള്ള ചേരുവകളും പാകത്തിന് ചേർത്ത് എത്തുന്ന ചിത്രം നിവിൻ പോളിക്ക് വീണ്ടും ഒരു ഓണക്കപ്പ് നേടിക്കൊടുക്കുവാനുള്ള ഒരുക്കത്തിലാണ്. 2017ൽ അൽത്താഫിൻ്റെ സംവിധാനത്തിൽ എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, 2019ൽ പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളും ആ വർഷങ്ങളിൽ മികച്ച…

Read More

രവീന്ദ്ര ജയൻ ( ജയൻ ചേർത്തല ) സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി

മിനി സ്കീനിലെ തോബിയാസ് എന്ന കഥാപാത്രത്തിലൂടെയും നിരവധി മിനി സ്ക്രീൻ പരമ്പരകളിലൂടെയും പിന്നീട് ബിഗ്‌ സ്ക്രീനിൽ ഏറെ തിരക്കുള്ള നടനായി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയനടനാണ്ജയൻചേർത്തലയെന്ന പേരിൽ അറിയപ്പെടുന്ന രവീന്ദ്ര ജയൻ. കലാരംഗത്ത് അഭിനയത്തിനു പുറമേഇപ്പോൾമറ്റൊരുമേഖലയിലേക്കു കൂടി ജയൻ കടക്കുകയാണ്. സംവിധാന രംഗത്തേക്കാണ് ജയൻ്റെ കടന്നുവരവ്. തൻ്റെ യഥാർത്ഥ പേരായ രവീന്ദ്ര ജയൻ എന്ന പേരിലാണ് ജയൻ തൻ്റെ ചിത്രം ഒരുക്കുന്നത്. വിൻസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം അടൂരിൽ തുടങ്ങി. ഡപ്യൂട്ടി സ്പീക്കർചിറ്റയം…

Read More

” ലൗലി ” ചിത്രീകരണം പൂർത്തിയായി

മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ലൗലി ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പൂർത്തിയായി. അപ്പൻ ഫെയിം രാധിക, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഫെയിം അശ്വതി മനോഹരൻ,ആഷ്‌ലി,അരുൺ, പ്രശാന്ത് മുരളി,ഗംഗ മീര,കെ പി ഏ സി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നേനി എന്റർടൈൻമെന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ സി നായർ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ…

Read More

“പരാക്രമം ” തൃശൂരിൽ ദേവ് മോഹനും സോനയും

സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി,രഞ്ജി പണിക്കർ, സംഗീത,സോണ ഓലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “പരാക്രമം ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂർ ചേതന സ്റ്റുഡിയോയിൽ തുടങ്ങി. ജിയോ ബേബി,സച്ചിൻ ലാൽ ഡി,ജോമോൻ ജ്യോതിർ,കിരൺ പ്രഭാകരൻ, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്സ് നിർവഹിക്കുന്നു. സുഹൈൽ എം കോയ എഴുതിയ വരികൾക്ക് അനൂപ്…

Read More

‘ദീപികയെ ആദ്യം കണ്ടപ്പോൾ ഓം ശാന്തി ഓമിലെ ആരാധകനെപ്പോലെയായിരുന്നു താൻ’; വെളിപ്പെടുത്തി ദുൽഖർ

നടി ദീപിക പദുക്കോണിനെ ആദ്യമായി കണ്ടതിന്‍റെ ഓർമകൾ പങ്കുവച്ച്​ നടൻ ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ രാജ്കുമാർ റാവു എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ബോളിവുഡ് സീരിസ് ആയ ‘ഗൺസ് ആൻഡ് ഗുലാബ്സ്’ പ്രൊമോഷൻ ഇന്‍റർവ്യൂവിലാണ്​ താരം മനസുതുറന്നത്​. താൻ ദീപികയുടെ വലിയ ആരാധകനായിരുന്നുവെന്നും ദുബായിൽ വച്ച് നടിയെ ആദ്യമായി കണ്ടപ്പോൾ ‘ഓം ശാന്തി ഓം’ നായകനെപ്പോലെ ഒരുനിമിഷം തന്നിലും ഉണ്ടായെന്നും നടൻ പറഞ്ഞു. 2010ൽ ‘കാർത്തിക് കോളിങ്​ കാർത്തിക്’ എന്ന ചിത്രത്തിന്റെ പ്രീമിയറിനായാണ്​ ദീപിക ദുബായിയിൽ…

Read More

” മൈൻഡ്പവർ മണിക്കുട്ടൻ ” തുടങ്ങി

മലയാളികളുടെ പ്രിയ താരം സുധീഷ്, പുതുമുഖം ജിനീഷ് എന്നിരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന ” മൈൻഡ്പവർ മണിക്കുട്ടൻ ” എന്ന ചിത്രത്തിന്റെ പൂജ,സ്വിച്ചോൺ കർമ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു.തുടർന്ന് ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന സൗഹൃദ കൂട്ടായ്മയിൽ ചലച്ചിത്രരംഗത്തെ പ്രമുഖരും പങ്കെടുത്ത് സംസാരിച്ചു. വി ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്,സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ഫാമിലി എന്റർടൈനർ ചിത്രത്തിന്റെ ഛായാഗ്രഹണം…

Read More

” ടൂ മെൻ ആർമി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ നിസ്സാർ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയായ ” ടൂ മെൻ ആർമി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന ” ടൂ മെൻ ആർമി ” എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ എഴുതുന്നു. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ. ആ പണത്തിൽ…

Read More