സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവീനോയുടെ കാലിന് പരുക്ക്; വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ടൊവിനോയുടെ നടികര്‍ തിലകം ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി…

Read More

ഫാമിലി എന്‍റര്‍ടെയ്നര്‍ ‘ഇമ്പം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍,…

Read More

‘ബിഹൈൻഡ്ഡ്’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു; പ്രധാന വേഷം തെന്നിന്ത്യൻ താരം സോണിയ അഗർവാളും, ജിനു ഇ തോമസും

തെന്നിന്ത്യൻ താരം സോണിയ അഗർവാൾ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നു. പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബിഹൈൻഡ്ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രശസ്ത നിർമ്മാതാവും ചലച്ചിത്രതാരവുമായ വിജയ് ബാബുവിൻ്റെയും, ഫ്രൈഡെ ഫിലിംസിൻ്റെയും സോഷ്യൽ…

Read More

തൽസമയം ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി

പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത്. പ്രകൃതിയും മനുഷ്യനും മണ്ണും ആവാസവ്യവസ്ഥയും ഈ കഥയിലൂടെ ഓർമ്മപ്പെടുത്തുന്നു. കാർഷിക ഗ്രാമത്തിലെ കർഷക കുടുംബസ്ഥനായ സഹദേവൻ്റെയും മകൾ ജയയയുടെയും ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം അരവിന്ദൻ ഫെയ്സ് ഗ്യാലറിയുടെ ബാനറിൽ ഒരു ജനകീയ സിനിമയായിട്ടാണ് പ്രദർശനത്തിന് എത്തിക്കുന്നത്. ഛായാഗ്രഹകൻ മണികണ്ഠൻ വടക്കാഞ്ചേരി- ക്യാമറയും, സജീഷ് നമ്പൂതിരി (ചേതന)-…

Read More

” ലൗലി “: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

മാത്യു തോമസ്, മനോജ് കെ ജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ലൗലി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അപ്പൻ ഫെയിം രാധിക, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഫെയിം അശ്വതി മനോഹരൻ,ആഷ്‌ലി,അരുൺ, പ്രശാന്ത് മുരളി,ഗംഗ മീര,കെ പി ഏ സി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. നേനി എന്റർടൈൻമെന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ വെസ്റ്റേൺ ഗട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന്…

Read More

യൂഡ്ലി ഫിലിംസിന്റെ ക്രൈം ഡ്രാമ ചിത്രം ”കാസർഗോൾഡ് ” വീഡിയോ ഗാനം റിലീസായി

യൂഡ്ലി ഫിലിംസിന്റെ ബാനറിൽ മലയാളത്തിൽ നിർമ്മിക്കുന്ന ‘കാസർഗോൾഡ് “എന്ന നാലാമത്തെ ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് നിരഞ്ജ് സുരേഷ് സംഗീതം പകർന്ന് നിരഞ്ജ് സുരേഷ്, തങ്കച്ചൻ അബി എന്നിവർ ആലപിച്ച “താനാരോ “എന്ന ഗാനമാണ് റിലീസായത്. ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി…

Read More

” അക്കുവിൻ്റെ പടച്ചോൻ “: ട്രൈയിലർ റിലീസായി

ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ അടക്കം നിരവധി അംഗീകാരങ്ങൾ നേടിയ മുരുകൻ മേലേരി സംവിധാനം ചെയ്ത പരിസ്ഥിതി ചിത്രമായ ‘അക്കുവിന്റെ പടച്ചോൻ “എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായകാണ്.  മാമുക്കോയ, ശിവജി ഗുരുവായൂർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി ജീവിക്കണം, മതസൗഹാർദവും പ്രകൃതി സംരക്ഷണവും എങ്ങനെ ഇഴചേർന്നിരിക്കുന്നു  എന്ന് ഓർമ്മപ്പെടുത്തുന്നതാണ്  ചിത്രത്തിന്റെ പ്രമേയം. വിനായകാനന്ദ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിർവ്വഹിക്കുന്നു….

Read More

“ഒരു വട്ടംകൂടി”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം,അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “ഒരുവട്ടം കൂടി ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, അജ്മൽ അമീർ, ശെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി,മനോജ് നന്ദം,സിബി തോമസ്സ്തുടങ്ങിയവരുടെ സോഷ്യൽ മീഡിയ ഒഫീഷ്യൽ പേജുകളിലൂടെ പ്രകാശനം ചെയ്തു. ത്രീ ബെൽസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ…

Read More

സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘ഗഗനചാരി’; ഉടൻ പ്രദർശനത്തിനെത്തുന്നു

ഗോകുൽ സുരേഷ്, അജു വർഗ്ഗീസ്, കെ ബി ഗണേഷ് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്ദു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ‘ഗഗനചാരി ‘ഉടൻ പ്രദർശനത്തിനെത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനാർക്കലി മരിയ്ക്കാർ നായികയാവുന്നു. ‘സാജൻ ബേക്കറി’ക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത്ത് എസ് പൈ നിർവഹിക്കുന്നു.സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ശിവ, സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്ന് തിരക്കഥ…

Read More

പ്രേക്ഷകർക്ക് ഊർജം പകരാൻ ‘ഏക് ദം ഏക് ദം’; ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം സെപ്റ്റംബർ 5-ന്

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം സെപ്റ്റംബർ 5-ന് പുറത്തിറങ്ങും. ‘ഏക് ദം ഏക് ദം’ എന്ന ഗാനം ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ. ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൈഗർ നാഗേശ്വര റാവു നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്‌കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗർവാൾ ആർട്ട്സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ്….

Read More