” തീപ്പൊരി ബെന്നി ” സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിച്ച് രാജേഷ് – ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി. എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു . യുവനടൻ അർജുൻ അശോകൻ, ജഗദീഷ്, ഷാജു ശ്രീധർ, ഫെമിനാ ജോർജ് എന്നിവരാണ് പോസ്റ്ററിൽ വ്യത്യസ്ഥ ഗറ്റപ്പുകളോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.തികച്ചും നാടൻ ലുക്കിലാണ് അഭിനേതാക്കൾ അതു കൊണ്ടു തന്നെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു സിനിമയായിരിക്കും എന്നു മനസ്റ്റിലാക്കാം.കെട്ടുറപ്പുള്ള ഒരു കഥയുടെ പിൻബലത്തിലൂടെ അപ്പൻ്റേയും മകൻ്റേയും ആത്മബന്ധത്തിൻ്റെ കഥ…

Read More

ഫാമിലി എന്‍റര്‍റ്റൈനര്‍ പ്രാവിന്‍റെ ട്രയ്‌ലര്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍

 സൗഹൃദങ്ങളിലൂടെയുള്ള ബന്ധങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങള്‍ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി ആകസ്മികമായുണ്ടാകുന്ന ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കാഴ്ചപ്പാട് കഥാപാത്രങ്ങളിലൂടെ വ്യകത്മാക്കി പ്രാവ് ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തത്. അമിത് ചക്കാലക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന,…

Read More

ഓ… ഹണി..! യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ; വൈറൽ

യുവാക്കളുടെ സ്വപ്നസുന്ദരിയാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഹോട്ട് ചിത്രങ്ങൾ പങ്കുവച്ച് ആരാധകരുടെ മനസിനെ പിടിച്ചുലയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ഹണി റോസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. മത്സ്യകന്യകയെപ്പോലെ തോന്നിക്കുന്ന ആറു ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്തു പത്തു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം ലൈക്കും ആയിരത്തിലധികം കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഹണി റോസ് ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങൾ പലപ്പോഴും വിമർശനത്തിനും ഇടയാക്കാറുണ്ട്. View…

Read More

‘അതിശയ വിളക്ക്’ ചിത്രത്തിന്റെ ടെറ്റിൽ പോസ്റ്റർ പുറത്ത്

മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന അതിശയ വിളക്ക് നെജീബലി സംവിധാനം ചെയ്യുന്നു. മലയാളികളുടെ പ്രിയതാരങ്ങള്‍ തങ്ങളുടെ ഫെയ്‌സ് ബുക്കിലൂടെയാണ് ടെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്.സൂപ്പര്‍ ഹീറോ ചിത്രമായ അതിശയ വിളക്കിന്റെ കഥയും,തിരകഥയും ഒരുക്കിയത് ഷെമീര്‍ ഗുരുവരാണ്. ക്യാമറ സോണി സുകുമാരന്‍, എഡിറ്റിങ്ങ് ജിതിന്‍ കൂബുക്കാട്ട്, മേക്കപ്പ് ജിജു കൊടുങ്ങലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദാസ് വടക്കുംചേരി. ജാര്‍ഗണ്ഡ്, ഒറ്റപ്പാലം, പാലക്കാട്, വയനാട് എന്നിവടങ്ങളിലായി സെപ്തംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കും.

Read More

നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന നദികളില്‍ സുന്ദരി യമുന സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തും. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്,…

Read More

എല്ലാവർക്കും ഉള്ളതൊക്കെ തന്നെയല്ലേ എനിക്കുമുള്ളത്, എക്സ്ട്രാ ഫിറ്റിംഗ്സ് ഒന്നുമില്ലല്ലോ; മമിത ബൈജു

മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് മമിത ബൈജു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് മമിത പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. നിവിൻ പോളി നായകനായ രമചന്ദ്രബോസ് ആൻഡ് കോയിൽ ആണ് മമിത ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ഈ അവസരത്തിൽ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മമിത. ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് ദുൽഖർ സൽമാൻ അടുത്തിടെ പറഞ്ഞിരുന്നു. അതേക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു താരം. പേടി തോന്നാറുണ്ട്. കാരണം എനിക്കത് കിട്ടിയിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാൽ, രണ്ടാമത്…

Read More

പാപനാശത്തിന്റെ സെറ്റിൽ പ്രണവ് മോഹൻലാൽ ക്ലാപ്പടിക്കുന്നതു കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു; കമൽഹാസൻ

ഇന്ത്യൻ വെള്ളിത്തിരയിലെ മഹാനടനാണ് കമൽഹാസൻ. ആ ഇതിഹാസനടൻ വെള്ളിത്തിരയിൽ ആടിയ വേഷങ്ങളെല്ലാം വിസ്മയങ്ങളാണ്. മോഹൻലാലുമായി അടുത്തബന്ധം പുലർത്തുന്ന കമൽഹാസൻ അദ്ദേഹത്തെക്കുറിച്ചും മകൻ പ്രണവിനെക്കുറിച്ചും പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. മോഹൻലാൽ എഴുതിയ മോഹൻലാലിന്റെ യാത്രകൾ എന്ന പുസ്തകം പ്രകാശനം ചെയ്യാൻ എന്നെ ക്ഷണിക്കുകയുണ്ടായി. നടനെന്നതിലപ്പുറം അദ്ദേഹം മലയാളത്തിലെ മികച്ച ഒരെഴുത്തുകാരൻകൂടിയാണ് എന്ന യാഥാർഥ്യം എനിക്ക് ബോധ്യപ്പെട്ടത് ആ ചടങ്ങിൽ വച്ചാണ്. ഒരു യാത്രികന്റെ ഓർമകളാണ് ആ പുസ്തകം. മോഹൻലാൽ എഴുതിയ പല പുസ്തകങ്ങളും ഒരു നടന്റെ സാമൂഹിക പ്രതിബദ്ധത…

Read More

സിനിമാലോകം ശരിക്കും ആണുങ്ങളുടെ കൈയിലാണ്; അമല

മലയാളികൾക്ക് അമലയെ മറക്കാൻ കഴിയില്ല. മലയാളികളുടെ സ്വന്തം സൂര്യപുത്രിയായി വന്ന് ഉള്ളടക്കത്തിലൂടെ മലയാളികളുടെ ഉള്ളിൽ ഇടം നേടിയ താരമാണ് അമല. തെലുങ്ക് നടൻ നാഗാർജുനയുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. നീണ്ട 26 വർഷത്തിനു ശേഷം സൈറാബാനു എന്ന ചിത്രത്തിലൂടെ അമല വീണ്ടും മലയാളത്തിലെത്തിയിരുന്നു. സിനിമയിലെ പുരുഷമേധാവിത്തത്തെക്കുറിച്ച് അമല ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. പുരുഷകേന്ദ്രിതമാണ് സിനിമ. മലയാളത്തിൽ മാത്രമല്ല ഏതു ഭാഷാ ചിത്രമെടുത്താലും അങ്ങനെതന്നെയാണ്. സിനിമാലോകം ശരിക്കും ആണുങ്ങളുടെ കൈയിലാണ്. സ്ത്രീകൾക്കു പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ…

Read More

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്; മധു ബാലകൃഷ്ണൻ

മലയാളികൾ നെഞ്ചേറ്റിയ ഗായകനാണ് മധു ബാലകൃഷ്ണൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് മധു. ആദ്യമായി സ്റ്റേജിൽ കയറിയതിൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മധു. അച്ഛനും അമ്മയും നന്നായി പാടുമായിരുന്നു. പക്ഷേ, അവർ പ്രൊഫഷണൽ ഗായകരൊന്നുമല്ലായിരുന്നു. അവരിൽ നിന്നാകാം എനിക്കും ചെറിയ പ്രായം മുതൽ സംഗീതത്തോടു താത്പര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. ആദ്യമായി എന്നെ പാട്ടു പഠിപ്പിച്ചത് ശ്രീദേവി ടീച്ചറാണ്. തുടർന്ന്, നിരവധി ഗുരുക്കന്മാരുടെ കീഴിൽ…

Read More

നമ്പൂതിരി കേൾക്കാനായി അച്ഛൻ ഉറക്കെ പറഞ്ഞു: ഞങ്ങൾ കുറേ മാറിനടന്നതല്ലേ, ഇനി നിങ്ങളായിക്കോ; ശ്രീനിവാസൻ

വലിയ ദേഷ്യക്കാരനായിരുന്നു തന്റെ അച്ഛനെന്ന് മലയാളികളുടെ പ്രിയതാരം ശ്രീനിവാസൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്റേതായ ലോകത്താണു ജീവിച്ചത്. അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ഒരിക്കൽ അച്ഛന്റെ കൂടെ തോട്ടുവരമ്പിലൂടെ നടന്നുപോവുകയാണ്. ഇല്ലത്തെ നമ്പൂതിരി എതിരേ നടന്നുവരുന്നു. അച്ഛനെ കണ്ടപ്പോൾ നമ്പൂതിരി ആ വഴിയിൽ നിന്നു മാറി, പാടവരമ്പിലേക്കിറങ്ങി…

Read More