
‘നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതാണ്’; ജയിലറിലെ പ്രതിഫലം 35 ലക്ഷമെന്ന പ്രചാരണങ്ങളെ തള്ളി നടൻ വിനായകൻ
ജയിലറിൽ തനിക്ക് ലഭിച്ച പ്രതിഫലത്തേക്കുറിച്ച് വെളിപ്പെടുത്തി നടൻ വിനായകൻ. 35 ലക്ഷമാണ് തന്റെ പ്രതിഫലമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. അതിനൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് പ്രതിഫലമായി ലഭിച്ചതെന്ന് വിനായകൻ പറഞ്ഞു. തന്നെ അവർ സെറ്റിൽ പൊന്നുപോലെയാണ് നോക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 35 ലക്ഷമല്ല തനിക്ക് ലഭിച്ച പ്രതിഫലമെന്ന് സാർക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിനോടാണ് വിനായകൻ പ്രതികരിച്ചത്. അതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി…