ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പുറത്തിറക്കാനാണ് ആഗ്രഹിച്ചിരുന്നത്, നീക്കംചെയ്തത് ബാധിക്കില്ലെന്ന് കങ്കണ

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രം എമർജൻസി ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. അതിനിടെ ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോഴിതാ സെന്‍സര്‍ബോര്‍ഡിന്റെ ഈ നിര്‍ദേശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കങ്കണ. ഒരു സംവിധായികയെന്ന നിലയില്‍ ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹിച്ചതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും ഐ.എ.എന്‍.എസ്സിനോട് അവര്‍ വ്യക്തമാക്കി. ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പുറത്തിറക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ രംഗങ്ങള്‍…

Read More

ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല; പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്ന് സ്വാസിക

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ചിത്രം മോളിവുഡും കടന്ന് വിവിധ ഭാഷകളില്‍ മുന്നേറിക്കൊണ്ടിരിക്കെ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക വിജയ്. ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്ന് സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉണ്ണി മുകുന്ദനെ സൂപ്പര്‍ സ്റ്റാര്‍ എന്നുവിശേഷിപ്പിച്ചുകൊണ്ടാണ് സ്വാസികയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. സ്വാസികയുടെ കുറിപ്പ് ഉണ്ണി ഇന്ന് നേടിയെടുത്തത്…

Read More

‘അനിമൽ സ്ത്രീവിരുദ്ധ സിനിമയാണെന്ന് തോന്നിയിട്ടില്ല, കഥാപാത്രത്തോട് താത്പര്യം തോന്നിയതിനാൽ ചെയ്യാന്‍ തീരുമാനിച്ചു’; തൃപ്തി ദിമ്രി

സ്ത്രീവിരുദ്ധതയുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട സിനിമയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാനപ്പെട്ടൊരു റോളിലാണ് തൃപ്തി ദിമ്രിയെത്തിയത്. ചിത്രത്തിലെ പ്രകടനത്തിന്റെ പേരിലും ഏറെ വിമര്‍ശനം കേട്ടിട്ടുണ്ട് തൃപ്തി. സാമൂഹികമാധ്യമങ്ങളിലെ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും നടി വിധേയമായിട്ടുണ്ട്. വിമര്‍ശനങ്ങള്‍ തന്നെ ബാധിച്ചുവെന്നും ദിവസങ്ങളോളം തുടര്‍ച്ചയായി കരഞ്ഞിട്ടുണ്ടെന്നും നടി നേരത്തേ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സിനിമയിലെ റോള്‍ ഏറ്റെടുത്തതിനെ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ഫിലിം ഫെയറിന് നൽ‌കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. എന്തുകൊണ്ടാണ് ഫെമിനിസത്തിനെതിരായ…

Read More

ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല: നടി ഹണി റോസ്

ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് നടി ഹണി റോസ്. ആ വ്യക്തി പിന്നീട് ചടങ്ങുകൾക്ക് ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാദ്ധ്യമങ്ങളിലൂടെ പറയുന്നുവെന്നും ഹണി റോസ് ആരോപിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.   ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം നമസ്കാരം…. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും…

Read More

അഹങ്കാരം കൊണ്ട് വേണ്ടെന്ന് വച്ച സിനിമ കാനിലെത്തി; ഉയരത്തിലായിരുന്ന ഞാന്‍ ഇപ്പോള്‍ താഴെ വന്ന് നില്‍ക്കുകയാണ്: വിന്‍സി

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയ നടിയാണ് വിന്‍സി അലോഷ്യസ്. എന്നാല്‍ കരിയറില്‍ പെട്ടെന്നുണ്ടായ വിജയം തന്നെ അഹങ്കാരിയാക്കിയെന്നാണ് വിന്‍സി പറയുന്നത്. നസ്രാണി യുവശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമകള്‍ ഓരോന്നായി വന്നു തുടങ്ങി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്തു. പിന്നീട് രേഖയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ആ വളര്‍ച്ചയില്‍ രണ്ട് കാര്യങ്ങളുണ്ടായി. ആദ്യം അനുഗ്രഹിക്കപ്പെട്ടവളാണെന്ന തോന്നല്‍…

Read More

‘അന്ന് അഭിപ്രായ വ്യത്യാസം വന്നപ്പോൾ ആ സിനിമ ദിലീപ് ചെയ്യേണ്ടെന്ന് ഞാനാണ് പറഞ്ഞത്’; വിനയൻ

മലയാള സിനിമയിലെ അനീതിക്കും അരാജക്വത്തിനുമെതിരെ സ്വന്തം കരിയർ പോലും നോക്കാതെ പ്രതികരിച്ച സംവിധായകനാണ് വിനയൻ. ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുകയും അതുപോലെ അവഗണിക്കപ്പെട്ട കലാകാരന്മാരെ ഉയർത്തികൊണ്ട് വരികയും ചെയ്തു. അമ്മ സംഘടന വിലക്കിയ കലാകാരന്മാരെപ്പോലും വിനയൻ ചേർത്തുപിടിച്ചു. ഒരു കാലത്ത് വിനയൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു നടൻ ദിലീപ്. കല്യാണസൗ​ഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാ​ഗകൊട്ടാരം, പ്രണയ നിലാവ്, രാക്ഷസ രാജാവ് എന്നിവയാണ് അവയിൽ ചിലത്. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇരുവരും അകൽച്ചയിലാണ്. കേസും വിവാദങ്ങളും ഉണ്ടായപ്പോൾ ദിലീപിന്…

Read More

ഫോണില്‍ കിട്ടാത്തയാളാണ്, സിനിമകള്‍ നഷ്ടമായിട്ടുണ്ട്, ആ ശീലം മാറ്റില്ല; ആസിഫ് അലി

പോയ വര്‍ഷം തുടരെ തുടരെ ഹിറ്റുകളും മികച്ച പ്രകടനങ്ങളും സമ്മാനിച്ച് 2024 തന്റേതാക്കി മാറ്റിയിരുന്നു ആസിഫ് അലി. തുടര്‍ പരാജയങ്ങളില്‍ നിന്നുമുള്ള ആസിഫ് അലിയുടെ തിരിച്ചുവരവ് ഒരു മധുര പ്രതികാരം കൂടിയാണ്. കിഷ്‌കിന്ധാ കാണ്ഡം, അഡിയോസ് അമീഗോ, തലവന്‍, ലവല്‍ ക്രോസ് എന്ന സിനിമകളിലൂടെയാണ് ആസിഫ് അലി പോയ വര്‍ഷം കയ്യടി നേടിയത്. തന്റെ പ്രതിഭ കൊണ്ട് പലപ്പോഴും ആസിഫ് അലി ഞെട്ടിച്ചിട്ടുണ്ട്. അതേസമയം തന്റെ ശീലത്തിന്റെ പേരില്‍ ആസിഫ് അലി വിമര്‍ശനം നേരിടുകയും ചെയ്തിട്ടുണ്ട്. വിളിച്ചാല്‍…

Read More

ആകാശത്തു നിന്നും എടുക്കാതെ താഴെ നിന്നും എടുത്തൂടേ എന്ന് ചോദിച്ചിട്ടുണ്ട്, ഇന്റര്‍വ്യു കാരണം ഹേറ്റ്; അനശ്വര രാജന്‍

യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് അനശ്വര രാജന്‍. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായി കയ്യടി നേടാന്‍ അനശ്വരയ്ക്ക് സാധിച്ചു. പോയ വര്‍ഷങ്ങളിലെ വിജയക്കുതിപ്പ് ഈ വര്‍ഷത്തിന്റെ തുടക്കത്തിലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് രേഖാചിത്രത്തിലൂടെ അനശ്വര. ഇപ്പോഴിതാ ജീവിതത്തെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനശ്വര രാജന്‍. ഒരു അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്. താര ജീവിതം എപ്പോഴും ക്യാമറയ്ക്ക് മുന്നിലാണ്. അതിനാല്‍ സ്വകാര്യത പലപ്പോഴും ഹനിക്കപ്പെടും. അതേക്കുറിച്ചാണ് അനശ്വര സംസാരിക്കുന്നത്. ഞാനെപ്പോഴും ഓടിച്ചാടി നടക്കുന്ന ആളാണ്. പക്ഷെ എപ്പോഴും ക്യാമറയ്ക്ക് മുന്നിലാണ്….

Read More

‘ഇതൊക്കെ വാർത്തയാക്കണോ?, സൂര്യയൊക്കെ നല്ല സ്കൂളാണെന്ന് അഭിപ്രായം പറഞ്ഞു’; മല്ലിക സുകുമാരൻ

പൃഥ്വിരാജും ഇന്ദ്രജിത്തും ഇന്ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും തിരക്കുള്ള രണ്ട് താരങ്ങളാണ്. പൃഥ്വിരാജ് ബോളിവുഡിൽ വരെ നമ്പർ വൺ താരങ്ങളുടെ ലിസ്റ്റിൽ ഇടംപിടിച്ച് കഴിഞ്ഞു. മല്ലിക സുകുമാരനും അഭിനയത്തിൽ സജീവമാണ്. സുകുമാരൻ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് മല്ലികയുടെ അഭിമുഖങ്ങളിലൂടെയാണ്. അടുത്തിടെ അമ്മയുടെ പിറന്നാൾ ആഘോഷമാക്കാൻ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും കുടുംബം തിരിക്കെല്ലാം മാറ്റിവെച്ച് എത്തിയിരുന്നു. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ‌കൊച്ചുമക്കൾക്കൊപ്പം കൂടുമ്പോൾ താനൊരു പതിനാറുകാരിയാണെന്ന് മല്ലികയും സമ്മതിക്കുന്നു. ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ…

Read More

ബോളിവുഡിലുള്ളവര്‍ക്ക് ‘തലച്ചോര്‍’ ഇല്ല; പൂര്‍ണ്ണമായും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: അനുരാഗ് കശ്യപ്

അനുരാഗ് കശ്യപ് ബോളിവുഡിനോട് താന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന അകല്‍ച്ച തുറന്നു പറയുകയാണ് പുതിയ അഭിമുഖത്തില്‍. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ പുഷ്പ: ദി റൈസ് അല്ലെങ്കിൽ പുഷ്പ 2: ദ റൂൾ പോലെയുള്ള എന്തെങ്കിലും നിർമ്മിക്കാനുള്ള ‘തലച്ചോർ’ ഇല്ലെന്ന് അനുരാഗ് തുറന്നടിച്ചു. ഒരു തെലുങ്ക് ചിത്രം, 2024-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയെന്നത് വലിയ കാര്യമാണെന്ന് അനുരാഗ് പറഞ്ഞു. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഹിന്ദി സിനിമാ വ്യവസായം ഇപ്പോൾ റിസ്ക്…

Read More