
മമ്മൂക്കയുടെ കാലിൽ തൊട്ടപ്പോൾ അദ്ദേഹം വളരെ സ്നേഹത്തോടെ ഇടപെട്ടു; എൻറെ ടെൻഷൻ എവിടെയോ പോയിമറഞ്ഞു; മഹിമ നമ്പ്യാർ
2010ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന ദിലീപ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് മഹിമ. 2012ൽ സട്ടൈ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്രരംഗത്ത് അരങ്ങേറി. തുടർന്നു 14 തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിനിടെ, മാസ്റ്റർപീസ്, മധുരരാജ എന്നീ മമ്മൂട്ടി ചിത്രങ്ങളിലും മഹിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഓണക്കാലത്തു തിയറ്റിൽ എത്തിയ ആർഡിഎക്സിൽ യുവതാരം ഷെയിൻ നിഗമിൻറെ ജോഡി ആയാണ് താരം എത്തിയത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നതെന്ന് മഹിമ. ഒരു മാഗസിനിൽ വന്ന എൻറെ ഫോട്ടോ…