
എനിക്ക് എന്റെ വഴികളുണ്ട്. ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്ന രീതിയല്ല എന്റേത്: ബീനാ കണ്ണന്‍
ബീനാ കണ്ണന്‍ കേരളത്തിലെ വസ്ത്ര വ്യാപാര രംഗത്തെ ശക്തമായ വനിതാസാന്നിധ്യമാണ്. സ്വപ്നസൗന്ദര്യം പട്ടുനൂലുകള്‍ കൊണ്ടു നെയ്‌തെടുക്കുന്ന ബീനാ കണ്ണനും ശീമാട്ടിയും മലയാളിയുടെ എല്ലാ ആഘോഷങ്ങളിലും കൂടെയുണ്ട്. കേരളത്തില്‍ പട്ടിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബീനാ കണ്ണന്‍. ലോകത്തിലെ ഏറ്റവും നീളം കൂടിയ പട്ടുസാരി നെയ്ത് ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയ ഡിസൈനര്‍ കൂടിയാണ് ബീനാ കണ്ണന്‍. ജീവിതം എന്തു പഠിപ്പിച്ചു എന്ന ചോദ്യത്തിന് അവര്‍ നല്‍കിയ മറുപടി എല്ലാവരും മനസിലാക്കേണ്ടതാണ്. ഒരു ജാപ്പനീസ് പഴഞ്ചൊല്ലുണ്ട്, ഒരാള്‍ക്ക് എന്തെല്ലാം തടസങ്ങളുണ്ടായാലും ലക്ഷ്യത്തില്‍…