‘ഓർഡിനറിക്കു ശേഷം സിനിമ ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു, ഒരു നവീകരണം വേണമായിരുന്നു’; ശ്രിത ശിവദാസ്

ഓർഡിനറി എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നായികയാണ് ശ്രിത ശിവദാസ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധനേടിയ ശ്രിത പിന്നീട് കുറച്ചു സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയെങ്കിലും പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ അതിഥി വേഷത്തിൽ എത്തിയ ശ്രിത ഇപ്പോൾ വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. രണ്ടു സിനിമകളിൽ നായികയായി കൊണ്ടാണ് ശ്രിതയുടെ തിരിച്ചുവരവ്. ഇതിനിടെ ഇപ്പോഴിതാ സിനിമയിൽ നിന്നും ഇടവേളയെടുത്തതിനെ കുറിച്ചും തിരിച്ചുവരവിനെ…

Read More

ലൈംഗിക പീഡന കേസ്; ഷിയാസ് കരീമിന് ജാമ്യം അനുവദിച്ച് കോടതി

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ജാമ്യം. ഹൊസ്ദുര്‍ഗ് കോടതിയാണ് ഷിയാസിന് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നു രാവിലെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ഷിയാസിനെ, വൈദ്യപരിശോധനയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി ഷിയാസ് കരീം മൊഴി നല്‍കിയിരുന്നു. വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്നാണ് ഷിയാസിന്റെ നിലപാട്….

Read More

‘എൻറെ ഫോട്ടോ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോൾ പ്രായം വെറും 15 മാത്രം’: വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഉർഫി ജാവേദ്

ബോളിവുഡിലെ പ്രിയതാരമാണ് ഉർഫി ജാവേദ്. സെക്‌സി-ഫാഷൻ ലുക്കുകളിൽ എത്തി യുവാക്കളുടെ മനം കവർന്ന താരത്തിന് സോഷ്യൽ മീഡിയയകളിൽ വൻ ആരാധകരാണുള്ളത്. പലപ്പോഴം താരം ധരിക്കുന്ന വസ്ത്രങ്ങൾക്കെതിരേ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും ഉർഫിയെ അതൊന്നും ബാധിക്കാറേയില്ല. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ താരം നടത്തിയ ചില വെളിപ്പെടുത്തലുകൾ ആരാധകരിൽ ഞെട്ടലുണ്ടാക്കുകയും വൈറലാകുകയും ചെയ്തു. വീട്ടിൽ പൂർണ നഗ്‌നയായി ഇരിക്കാനാണ് ഇഷ്ടമെന്നായിരുന്നു താരത്തിൻറെ തുറന്നുപറച്ചിൽ. മുംബൈയിൽ മൂന്ന് മുറിയുള്ള വീട് വാങ്ങിയത് ഇതിനുവേണ്ടിയാണെന്നും ഉർഫി. വീട്ടിൽ മാത്രമല്ല, പുറത്തും നഗ്നനായി കറങ്ങാറുണ്ടെന്നും…

Read More

ചില കഥാപാത്രങ്ങളുടെ തീവ്രത കുറയ്ക്കാൻ ഞാൻ സംവിധായകരോട് ആവശ്യപ്പെട്ടിട്ടുണ്ട്: തമന്ന

തെന്നിന്ത്യൻ ചിത്രങ്ങളിലെ ചില രീതികളിൽ തനിക്കുള്ള അനിഷ്ടമറിയിച്ച് തമന്ന. ചില കൊമേഴ്ഷ്യൽ ചിത്രങ്ങളിലെ തന്റെ കഥാപാത്രവുമായി തനിക്കൊരു കണക്ഷൻ തോന്നാറില്ലെന്നും താരം വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. വിഷലിപ്തമായ പുരുഷത്വത്തെ ആഘോഷമാക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ താൻ ബോധപൂർവമായ ശ്രമങ്ങളും നടത്തി തുടങ്ങിയിട്ടുണ്ടെന്ന് തമന്ന പറഞ്ഞു. തെന്നിന്ത്യൻ ചിത്രങ്ങളിൽ ചില ഫോർമുലകൾ ഉപയോഗിക്കുന്നുണ്ട്. അത് എളുപ്പമാണെന്നതാണ് കാരണം. ചില വാണിജ്യ ചിത്രങ്ങളിൽ എന്റെ കഥാപാത്രങ്ങളുമായി എനിക്കൊരു കണക്ഷൻ തോന്നാറില്ല. ചില കഥാപാത്രങ്ങളുടെ തീവ്രത കുറയ്ക്കാൻ ഞാൻ സംവിധായകരോട്…

Read More

ബാഹുബലി കണ്ടപ്പോൾ എന്നിലെ ചലച്ചിത്രകാരനു കൗതുകം തോന്നി: ഷാജി കൈലാസ്

സിനിമ ചെറുപ്പം മുതൽ എനിക്ക് പാഷനായിരുന്നുവെന്ന് ആക്ഷൻ ചിത്രങ്ങളുടെ തമ്പുരാൻ എന്നറിയപ്പെടുന് ഷാജി കൈലാസ്. ചെറുപ്പത്തിൽ അച്ഛനുമമ്മയും സിനിമയ്ക്കു പോകും. സിനിമയിൽ വരുന്ന ആക്ഷൻ സീനുകൾ കണ്ടാൽ എഴുന്നേറ്റ് സ്‌ക്രീനിനു മുമ്പിൽ ചെന്നുനിൽക്കും. ഇരുന്ന് സിനിമ ആസ്വദിക്കുന്നതിനേക്കാൾ എഴുന്നേറ്റു നിന്നു കാണുവാനാണു ഞാനാഗ്രഹിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി സിനിമയും ഞാനും ബന്ധപ്പെട്ടുകിടക്കുന്നു. സിനിമ സങ്കടങ്ങൾ തന്നിട്ടുണ്ടെങ്കിലും അതിനൊക്കെ അൽപ്പായുസ് മാത്രമേയുള്ളൂ. എന്റെ വഴി സിനിമയാണെന്നു തിരിച്ചറിഞ്ഞപ്പോൾ അച്ഛനും അമ്മയുമടക്കം എല്ലാവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകലവ്യൻ റിലീസായ സമയത്തു…

Read More

കേരളത്തെ ഇഷ്ടമാണ്; ലാലേട്ടനെയും മമ്മൂക്കയെയും എനിക്കറിയാം: പ്രഭാസ്

ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യൻ വെള്ളിത്തിരയിൽ സൂപ്പർതാരമായി മാറിയ നടനാണ് പ്രഭാസ്. മലയാളികൾക്കും പ്രഭാസ് പ്രിയപ്പെട്ട നടനാണ്. മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പ്രഭാസ് പറഞ്ഞത് ഇങ്ങനെ- ദൈവത്തിന്റെ സ്വന്തം നാടായ കേരളം ആർക്കാണ് ഇഷ്ടപ്പെടാത്തത്. കേരളത്തിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യം, ഭൂപ്രകൃതി എന്നിവയൊക്കെ ഇഷ്ടമാണ്. എന്നാൽ, കേരളത്തിൽ അധികം യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. മലയാളനാട് ചുറ്റിയടിച്ചു കാണണമെന്നുണ്ട്. കണ്ണൂരിൽ പോയിട്ടുണ്ട്. കണ്ണൂരിലുള്ള കാട്ടിലായിരുന്നു ബാഹുബലിയുടെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. കേരളത്തിൽ എനിക്ക് ഒരുപാട് ആരാധകരുണ്ട്. ഇവിടുള്ള…

Read More

രാഷ്ട്രീയം നല്ല ആളുകളുടെ കൈകളിലെത്തുമ്പോഴാണു നല്ലതാകുന്നത്; ഇന്നത്തെ ഒരു രാഷ്ട്രീയ പാർട്ടിയിലും എനിക്കു വിശ്വാസമില്ല: ശ്രീനിവാസൻ

സന്ദേശം എന്ന സിനിമയിൽ ശ്രീനിവാസനും ബോബി കൊട്ടാരക്കരയും തമ്മിലുള്ള ഒരു സീൻ ആരും മറക്കില്ല. തങ്ങളുടെ പാർട്ടിയുടെ തെരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. ജനങ്ങൾ സമ്പൂർണ സാക്ഷരത നേടിയതാണ് പരാജയകാരണമായി ശ്രീനിവാസന്റെ കഥാപാത്രമായ പ്രഭാകരൻ കോട്ടപ്പള്ളി ചൂണ്ടിക്കാണിക്കുന്നത്. അപ്പോൾ ബോബി കൊട്ടാരക്കരയുടെ കഥാപാത്രം ഉത്തമൻ പറയുന്നതിങ്ങനെയാണ്- ‘അതെയതേ… ജനങ്ങൾക്കു നല്ല ബുദ്ധി വന്നാൽ അവർ എല്ലാ പാർട്ടിക്കാരെയും കല്ലെറിഞ്ഞു കൊല്ലാൻ ഇടയുണ്ട്…’ കേരള രാഷ്ട്രീയം അഴിമതിക്കാരെക്കൊണ്ടു പൊറുതിമുട്ടിയ ഇക്കാലത്ത് ഇതെല്ലാം ഓർക്കത്തതായി ആരാണുള്ളത്. സന്ദേശത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞിതങ്ങനെയാണ്:…

Read More

സിനിമാക്കാര്‍ക്ക് ഇ.ഡിയെ ഭയമാണെന്ന്’ അടൂര്‍ ഗോപാലകൃഷ്ണന്‍

ഇ.ഡിയെ സിനിമാക്കാര്‍ക്കും ഭയമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സമൂഹത്തിലെ തെറ്റായ കാര്യങ്ങള്‍ തുറന്ന് പറയാന്‍ അവർ മടിക്കുന്നത് ഇ.ഡിയെ ഭയന്നിട്ടാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. പലര്‍ക്കും പലതും സംരക്ഷിക്കാനുണ്ട്. സൗകര്യങ്ങളും പദവികളുമൊക്കെ നോക്കിയിരിക്കുന്നവരാണ് ഏറെ പേരും. എന്തെങ്കിലും പറഞ്ഞാല്‍ ഇ.ഡി വരുമോയെന്നാണ് അവരുടെയൊക്കെ ഭയമെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. എഴുത്ത് ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് നല്‍കിയ സ്‌നേഹാദര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കാര്യങ്ങള്‍ കണ്ടാല്‍…

Read More

മകൻ ജനിച്ച സമയത്ത് അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു; ചാക്കോച്ചൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ചാക്കോച്ചൻ. നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ സിനിമാകുടുംബമാണ് ചാക്കോച്ചന്റേത്. താരം തന്റെ അച്ഛനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ജീവിതത്തിൽ അപ്പനെ മിസ് ചെയ്യുന്ന സമയം ഒരുപാടുണ്ട്. സന്തോഷകരമായ നിമിഷങ്ങളിൽ എല്ലാം അപ്പനെ മിസ് ചെയ്യാറുണ്ട്. മകൻ ജനിച്ച സമയത്ത് അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. എന്റെ നല്ലൊരു സുഹൃത്തായിരുന്നു അപ്പൻ. എന്റെ കൂട്ടുകാർ അപ്പന്റെയും കൂട്ടുകാരായിരുന്നു. അപ്പൻ വളരെ ഈസി ഗോയിംഗ് ആയ വ്യക്തിയായിരുന്നു. ഒരു ഫ്രണ്ട്ലി റിലേഷൻഷിപ്പ് തന്നെ ആയിരുന്നു ഞങ്ങൾ…

Read More

‘ഓണ്‍ലൈന്‍ സംവിധാനമുണ്ടെങ്കിലും ഇടനിലക്കാരെ ആശ്രയിക്കുന്നു, അഴിമതി വച്ചുപൊറുപ്പിക്കില്ല’: സെൻസർ ബോർഡ്

നടൻ വിശാൽ ഉയർത്തിയ ആരോപണം ഗുരുതരമാണെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിച്ഛായ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും സെൻസർ ബോർഡ്. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനം നിലവിലുണ്ടെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ ഇടനിലാക്കാരെയും ഏജന്റുമാരെയും ആശ്രയിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങളില്‍ ഇടനിലക്കാരെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ക്കു തിരിച്ചടിയാണിത്. ‘മാർക്ക് ആന്റണി’ സിനിമയുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന തമിഴ് നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രതികരണവുമായി രംഗത്തെത്തിയത്.  ഇ-സിനിപ്രമാണ്‍ എന്ന പ്ലാറ്റ്‌ഫോമിനെക്കുറിച്ചുള്ള വിവരങ്ങള്‍…

Read More