പിറന്നാൾദിനത്തിൽ രേഖയോടൊപ്പം ചുവടുവച്ച് ബോളിവുഡ് ഡ്രീം ഗേൾ ഹേമമാലിനി; വീഡിയോ വൈറൽ

ബോളിവുഡിന്‍റെ ഡ്രീം ഗേൾ ആയിരുന്നു ഹേമമാലിനി. ഇന്നലെയായിരുന്നു താരത്തിന്‍റെ ജന്മദിനം. ബോളിവുഡിലെയും രാഷ്ട്രീയത്തിലെയും പ്രമുഖകരും ആരാധകരും താരത്തിനു പിറന്നാൾ മംഗളങ്ങൾ നേർന്നു. ‌ താരത്തിന്‍റെ 75-ാം ജന്മദിനം പൊലിമ ഒട്ടും ചോരാതെ ആഘോഷമാക്കി സഹപ്രവർത്തകരും കുടുംബാംഗങ്ങളും. പിറന്നാൾ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുത്തു. ആഘോഷങ്ങളുടെ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈയിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് പിറന്നാൾ താരം ആഢംബരമായി ആഘോഷിച്ചത്. ഹേമമാലിനിയുടെ ഭർത്താവും നടനുമായ ധർമ്മേന്ദ്രയും മക്കളായ അഹാനയും…

Read More

മഞ്ഞയിൽ വിരിഞ്ഞ സ്വപ്നസുന്ദരി; ശിൽപ ഷെട്ടിയുടെ ഹോട്ട് ചിത്രങ്ങൾ കാണാം

ബോളിവുഡിന്‍റെ സ്വപ്നസുന്ദരി ശിൽപ ഷെട്ടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. മഞ്ഞ സാരിയിൽ അണിഞ്ഞൊരുങ്ങിയ താരത്തിന്‍റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ആരാധകരെ ത്രസിപ്പിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.  

Read More

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; ‘VD13 / SVC54’ൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന്

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിൻ്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘VD13/SVC54’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന് പ്രഖ്യാപിക്കും. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്….

Read More

ശ്രീനാഥ് ഭാസിയുടെ ‘ആസാദി’യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രത്തിലൂടെ എന്നതും പ്രത്യേകതയാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാ​ഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്….

Read More

എനിക്കു തോന്നുന്ന കാര്യങ്ങളാണ് പറയുന്നത്; അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍: ഷെയ്ന്‍ നിഗം

യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ഷെയിന്‍ നിഗം. വിവാദങ്ങളിലകപ്പെടുമ്പോഴും താരം തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇത്രയേറെ വിമര്‍ശനങ്ങളേറ്റു വാങ്ങിയ താരങ്ങള്‍ വിരളമാണ്. താരം നേരത്തെ നല്‍കിയ ഇന്റര്‍വ്യൂവിലെ വെളിപ്പെടുത്തലുകള്‍ വൈറലാകുകയാണ്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടം തോന്നില്ല. നല്ല കഥയായിരിക്കും. പക്ഷേ, എനിക്ക് ഒരു കഥാപാത്രം അല്ലെങ്കില്‍ കഥ എക്‌സൈറ്റിങ് ആവണം. എങ്കില്‍ മാത്രമേ അഭിനയിക്കുമ്പോള്‍ ഒരു ഫീലില്‍ ഉണ്ടാവൂ. ആ ഫീല്‍ ഉണ്ടെങ്കിലേ നന്നായി പെര്‍ഫോം ചെയ്യാനാവൂ. പിന്നെ ഹൃദയത്തില്‍ തൊടുന്ന കഥയാണെങ്കിലേ…

Read More

കമൽഹാസൻ പുതുതലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്: വിധുബാല

ഒരുകാലത്ത് മലയാളചലച്ചിത്രലോകത്തെ മുൻനിര നായികയായിരുന്ന വിധുബാല ഉലകനായകൻ കമൽഹാസനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആരാധകർ ഏറ്റെടുത്തു. എന്റെ കാഴ്ചപ്പാടിൽ കമൽ ഒരു പാഠപുസ്തകമാണ്. പുതുതലമുറയ്ക്ക് അദ്ദേഹത്തിൽനിന്നു പഠിക്കാനും പകർത്താനുമായി ഒട്ടേറെ കാര്യങ്ങളുണ്ട്- വിധുബാല പറയുന്നു. ‘ഒന്നുമില്ലായ്മയിൽ നിന്നാണ് അദ്ദേഹം തന്റെ അഭിനയജീവിതം തുടങ്ങുന്നത്. ആറാമത്തെ വയസിൽ ആരംഭിച്ച അഭിനയയാത്ര ഇപ്പോഴും തുടരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ കമൽഹാസനുണ്ട്. അതിരും എതിരുമില്ലാത്ത നടനായി താരമായി മനുഷ്യനായി. സിനിമയുടെ ടെക്നിക്കുകൾ കമലിനെപ്പോലെ അറിവുള്ള മറ്റൊരു നടനുണ്ടാവില്ല. തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും…

Read More

പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം; നിര്‍മാതാവ് കോടതിയിലേക്ക്

ലിയോ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൻ ഹൈപ്പാണ് വിജയ്‍യുടെ ലിയോയ്‍ക്കുള്ളത്. വിദേശത്തടക്കം നിരവധി ഫാൻസ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തമിഴ്‍നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല. തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കോടതിയെ സമീപിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്‍നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം….

Read More

സിനിമയ്‍ക്കായി കിസ് ചെയ്‍ത ശേഷം താൻ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയുമായി വഴക്കുണ്ടാകാറുണ്ട്: തുറന്ന് പറഞ്ഞ് നടൻ നാനി

തെലുങ്കിലെ പ്രിയപ്പെട്ട നടനാണ് നാനി. ഹായ് നാണ്ണായാണ് നാനി നായകനായ ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. ഹായ് നാണ്ണായിലെ ഒരു രംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് നാനി നല്‍കിയ മറുപടയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഇന്നലെ നാനിയുടെ ഹായ് നാണ്ണായുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. നാനിയുടെ ലിപ് ലോക്ക് രംഗവും ടീസര്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ലിപ് ലോക്ക് രംഗത്തെ കുറിച്ചായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകൻ നാനിയോട് ഒരു സംശയം ചോദിച്ചത്. തിരക്കഥയില്‍ അനിവാര്യമായിരുന്നോ അതോ നാനി സംവിധായകനോട്…

Read More

‘മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും ഒരു സിനിമ ന്യായീകരിക്കരുത്’; സിനിമ പൊളിറ്റിക്കലി കറക്ടായിരിക്കണമെന്ന് ശ്രുതി രാമചന്ദ്രൻ

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ശ്രദ്ധ നേടാൻ സാധിച്ച നടിയാണ് ശ്രുതി രാമചന്ദ്രൻ. അഭിനയത്തിന് പുറമെ തിരക്കഥ രചനയിലൂടേയും സിനിമയിൽ സാന്നിധ്യമായി മാറാൻ ശ്രുതിയ്ക്ക് സാധിച്ചിട്ടുണ്ട്. മികച്ചൊരു നർത്തകിയായ ശ്രുതി അധ്യാപികയായിരുന്നു. ഇപ്പോഴിതാ സിനിമ കൊണ്ട് സമൂഹത്തിലുണ്ടാക്കാൻ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി രാമചന്ദ്രൻ. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്. ”സിനിമ വളരെ ശക്തമായ മാധ്യമമാണ്. എന്റർടെയ്ൻമെന്റിന് വേണ്ടി മാത്രമാണ് മനുഷ്യർ സിനിമ കാണുന്നതെന്ന് ഞാൻ കരുതുന്നില്ല. സിനിമയിലൂടെ നമ്മൾ സമൂഹവുമായി എന്താണ് സംസാരിക്കുന്നതെന്നത്…

Read More

‘മുസ്ലീം ആണോ, ഹിന്ദുവാണോ? കൂട്ടുകാര്‍ ചോദിക്കുമായിരുന്നു: സ്‌കൂള്‍ കാലഘട്ടത്തിലെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് അനുസിതാര

മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂര്‍ത്തങ്ങളിലൂടെ മലബാറിന്റെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. സ്‌കൂള്‍ കാലഘട്ടത്തിലെ തന്റെ കൂട്ടുകാര്‍ക്കിടയില്‍നിന്നുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം.  അച്ഛനും അമ്മയും രണ്ടു മതങ്ങളില്‍ നിന്നുള്ളവരാണെങ്കിലും കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ലെന്ന് അനുസിതാരം. എന്നാല്‍, എന്റെ ജാതിയേതാ മതമേതാ എന്നൊക്കെ സാധാരണ എല്ലാ കുട്ടികളും ചോദിക്കുന്നതുപോലെ ഞാനും ചോദിക്കുമായിരുന്നു. അപ്പോ നമ്മള്‍ക്ക് ജാതിയും മതവുമൊന്നുമില്ലെന്ന് അമ്മ പറയും. ഏറ്റവും നല്ല മതം സ്‌നേഹം ആണെന്നൊക്കെ അച്ഛന്‍ പറഞ്ഞുതരുമായിരുന്നു….

Read More