“അ​ർ​ദ്ധ​രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ ആ​റ് വ​രെ’; ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റീ​ലീ​സാ​യി

റോ​ബി​ന്‍ സ്റ്റീ​ഫ​ന്‍, ബോ​ബി നാ​യ​ര്‍, രേ​ഷ്മ മ​നീ​ഷ്, ര​ഞ്ജി​ത്ത് ചെ​ങ്ങ​മ​നാ​ട്, ഗൗ​രി കൃ​ഷ്ണ, ജാ​സ്മി​ന്‍. എ​സ്.​എം, ധ​ക്ഷ ജോ​തീ​ഷ്, ജ​ല​ത ഭാ​സ്‌​ക​ര​ന്‍, ശാ​ലി​നി എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ആന്‍റോ ടൈ​റ്റ​സ്, കൃ​ഷ്ണ പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന ” അ​ർ​ദ്ധ​രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ ആ​റ് വ​രെ ” എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റീ​ലീ​സാ​യി. രാ​ത്രി​യി​ൽ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന സു​ദേ​വ​ൻ ഒ​രു അ​പ​രി​ചി​ത​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ന്നു. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സു​ദേ​വ​ൻ ആ ​അ​പ​രി​ചി​ത​നു​മാ​യി തന്‍റെ വീ​ട്ടി​ലെ​ത്തു​ന്നു. സു​ദേ​വി​നു​മാ​യി…

Read More

സുധാ കൊങ്കരയുടെ പുതിയ ചിത്രം; സൂര്യ, ദുൽഖർ, നസ്രിയ, വിജയ് വർമ തുടങ്ങി വൻ താരനിര

സൂര്യ, നസ്രിയ, ദുൽഖർ, വിജയ് വർമ തുടങ്ങിയവരാണ് ‘സൂരറൈ പോട്ര്’ സംവിധായിക സുധാ കൊങ്കരയുടെ പുതിയ ചിത്രത്തിൽ അണിനിരക്കുന്നത്. ദേശീയ അവാർഡ് ജേതാക്കളായ സൂര്യയും സുധ കൊങ്ങരയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് സൂര്യയും നസ്രിയയും ഒന്നിക്കുന്നത്. സൂര്യയുടെ 43-ാമത്തെ ചിത്രമായതിനാൽ സൂര്യ 43 എന്നാണ് ചിത്രത്തിനു താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ദുൽഖർ സൽമാനും വിജയ് വർമയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജി വി പ്രകാശ് ആണ് സംഗീതം. 2 ഡി എന്റർടെയ്ൻമെന്റ്‌സിന്റെ…

Read More

ദിലീപിന്റെ ജന്മദിനത്തിന് ‘തങ്കമണി’ സെക്കന്റ് ലുക്ക് പോസ്റ്റർ എത്തി

ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ‘തങ്കമണി’എന്ന ചിത്രത്തിന്റെ സെക്കന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസായി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ജനപ്രിയനായകൻ ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ ‘തങ്കമണി’ യുടെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് റിലീസായത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്,…

Read More

“ഗാർഡിയൻ എയ്ഞ്ചൽ” വീഡിയോ ഗാനം റീലീസായി

ഭദ്ര ഗായത്രി പ്രോസക്ഷൻസിന്റെ ബാനറിൽ സെർജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്ത് നായകനാവുന്ന “ഗാർഡിയൻ എയ്ഞ്ചൽ”എന്ന ചിത്രത്തിലെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ ഗാനം റീലീസായി. ജ്യോതിഷ് കാശി എഴുതിയ വരികൾക്ക് റാം സുരേന്ദ്രൻ സംഗീതം പകരുന്ന് ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയും സന്നിദാനന്ദനും ചേർന്ന് ആലപിച്ച “കുഞ്ചിമല കോവിലെ….” എന്ന ലിറിക്കൽ വീഡിയോ ഗാനമാണ് ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസിലൂടെ റിലീസായത്. ലത ദാസ്, ശോഭിക ബാബു എന്നിവരാണ് നായികമാർ.രാഹുൽ മാധവ്,മേജർ രവി, നഞ്ചിയമ്മ,ലക്ഷ്മിപ്രിയ,ഷാജു ശ്രീധർ, ഗിന്നസ്…

Read More

അനൂപ് മേനോനും അസീസ് നെടുമങ്ങാടും; മനോജ് പാലോടന്റെ ചിത്രത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പശ്ചാത്തലമായി ഹ്യൂമറിന് പ്രാധാന്യം നല്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായി അനൂപ് മേനോൻ, അസീസ് നെടുമങ്ങാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപ്പുര എഴുതുന്നു. തോട്ടിങ്ങൽ ഫിലിംസിന്റ ബാനറിൽ ഷമീർ തോട്ടിങ്ങൽ നിർമിക്കുന്ന ഈ ചിത്രത്തിൽ, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളേരി സംഗീത സംവിധാനം നിർവഹിക്കുന്നു. ബി കെ…

Read More

തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ എത്തുന്ന’ മൈ 3′; പ്രദർശനത്തിന് തയ്യാറെടുക്കുന്നു

സൗഹൃദവും ക്യാൻസറും പ്രമേയമാക്കി സ്റ്റാർ ഏയ്റ്റ് മൂവീസ്സിന്റെ ബാനറിൽ തലൈവാസൽ വിജയ്, രാജേഷ് ഹെബ്ബാർ, സബിത ആനന്ദ്, ഷോബി തിലകൻ, സുബ്രഹ്‌മണ്യൻ,മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മൈ 3’ പ്രദർശനത്തിന് ഒരുങ്ങുന്നു നവംബർ മാസം ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്. അബ്സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ കുട്ടമത്ത്…

Read More

കല്യാണി പ്രിയദർശൻറെ ‘ശേഷം മൈക്കിൽ ഫാത്തിമ’; നവംബർ മൂന്നിന് തിയേറ്ററുകളിലേക്ക്

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമ നവംബർ മൂന്നിന് തിയേറ്ററുകളിലേക്കെത്തും. മനു സി കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ചിത്രത്തിന്റെ ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയിരുന്നു. ഇന്ത്യൻ സിനിമാ ലോകത്തിൽ കളക്ഷൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന ഷാരൂഖ് ഖാന്റെ ജവാൻ, വിജയുടെ ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ.കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്സ്…

Read More

കേരളത്തിലെ ലിയോ പ്രൊമോഷന് അഭൂതപൂർവമായ തിരക്ക്; ലോകേഷിന് പരിക്ക്, അതിരുകടന്നപ്പോൾ പോലീസ് ലാത്തി വീശി

കേരളത്തിലെ തിയേറ്ററിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ. തിയേറ്റർ പ്രൊമോഷന് വേണ്ടി പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു പാലക്കാട് അരോമ തിയേറ്ററിൽ കണ്ടത്. പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽ തിരക്കിനിടയിൽ ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി…

Read More

ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന ‘ആസാദി’; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പോസ്റ്ററില്‍ വാണി വിശ്വനാഥിന്റെ ചിത്രമാണുള്ളത്. വാണി വിശ്വനാഥ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. കിംഗിലും ഉസ്താദിലും കണ്ട അതേ ലുക്കില്‍ തന്നെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. വാണിയുടെ മാസ്റ്റര്‍ പീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു. രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. ശ്രീനാഥ് ഭാസിയുടെ…

Read More

ലാലു അലക്സ്‌, ദീപക് പറമ്പോൾ പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ട്രെയിലർ റിലീസായി

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ട്രെയിലർ പുറത്തിറക്കി. ചിത്രം ഒക്‌ടോബർ 27ന് തീയേറ്റർ റിലീസിനെത്തും. ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ…

Read More