തൃഷയുമായി ‘കിടപ്പുമുറി സീൻ’ പങ്കിടാൻ സാധിച്ചില്ലെന്ന് മൻസൂർ അലി ഖാൻ; പ്രതികരിച്ച് നടി

ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടൻ മൻസൂർ അലിഖാൻ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് നടി തൃഷ. വെറുപ്പുളവാക്കുന്ന രീതിയിൽ മൻസൂർ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാമർശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി എക്‌സിൽ കുറിച്ചു. വളരെ മോശം സ്വഭാവമുള്ള ഒരാളുടെ പ്രസ്താവനയാണിത്. മൻസൂറിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും ഇനിയൊരിക്കലും അദ്ദേഹത്തെപ്പോലൊരാളുമായി സ്‌ക്രീൻ സ്പേസ് പങ്കിടില്ലെന്നും നടി വ്യക്തമാക്കി. ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാന്റെ അപകീർത്തികരമായ…

Read More

രണ്ട് മിനിറ്റ് കഴിഞ്ഞ് പ്രിയദർശൻ വീണ്ടും പറഞ്ഞു, ഇല്ല മോഹൻലാലിനും ചെറിയൊരു കുഴപ്പമുണ്ട്: മുകേഷ്

മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമയാണ് ഗോഡ്ഫാദർ. സിദ്ധീഖ്-ലാൽ കൂട്ടുകെട്ടിലൊരുങ്ങിയ സിനിമ മലയാളത്തിലെ സർവകാല ഹിറ്റുകളിൽ ഒന്നാണ്. കഴിഞ്ഞദിവസം സിനിമയുമായി ബന്ധപ്പെട്ട ചില ഓർമകൾ ഗോഡ്ഫാദറിലെ നായകൻ മുകേഷ് പങ്കുവച്ചിരുന്നു. മുകേഷിൻറെ വാക്കുകൾ, ഗോഡ്ഫാദറിൻറെ റിക്കോർഡ് എല്ലാവർക്കും അറിയാം. 410 ദിവസം ഒരേ തിയറ്ററിൽ ഒരു സിനിമ പ്രദർശിപ്പിച്ചുവെന്ന റിക്കാർഡ് ഇനി വരാൻ ബുദ്ധിമുട്ടാണ്. നായകനായി അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരാളോട് ഏത് ടൈപ്പ് റോളാണ് ചെയ്യാൻ താൽപര്യമെന്ന് ചോദിച്ചാൽ കണ്ണും അടച്ച് രാമഭദ്രൻറെ കഥാപാത്രത്തെ പറയാം. കാരണം അതിനകത്ത്…

Read More

ജോജു ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ക്യാമറാമാൻ വേണുവിനെ പുറത്താക്കി; ഗുണ്ടകൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിൽ നിന്ന് ഛായാഗ്രാഹകൻ വേണുവിനെ പുറത്താക്കി. പിന്നാലെ ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായി കാട്ടി വേണു പോലീസിൽ പരാതി നൽകി. തൃശ്ശൂരിൽ ഒരുമാസമായി സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. തുടക്കം മുതൽ സംവിധായകനായ ജോജുവും വേണുവും കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. സെറ്റിലുള്ളവരോട് മുഴുവൻ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും ഇതിനിടെ വേണുവിനെതിരേ ഉയർന്നു. കഴിഞ്ഞ ദിവസം പോലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചിത്രീകരണത്തിനിടെ ജോജുവും വേണുവും തമ്മിൽ പരസ്യമായി വാക്കേറ്റമുണ്ടായി. ഇത് കയ്യാങ്കളിയുടെ…

Read More

രൺബീർ കണ്ണിമ ചിമ്മാതെ റാഹയെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്, ടോക്സിക് ഭർത്താവല്ല; ആലിയ

കഴിഞ്ഞ മേയിൽ മെറ്റ് ഗാലയിലെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ആലിയ ഭട്ട് ആഡംബര ബ്രാൻഡായ ഗുച്ചിയുടെ ഗ്ലോബൽ അംബാസഡറാകുന്ന ആദ്യ ഇന്ത്യൻതാരം എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു. കരിയറിൽ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും താരത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളും കുറവല്ല. നേരത്തെ വോഗ് മാഗസിന്റെ വീഡിയോയിൽ ഭർത്താവും നടനുമായ രൺബീറിനെ കുറിച്ചുള്ള ആലിയയുടെ പരാമർശമാണ് ട്രോളുകൾക്ക് വിഷയമായത്. താൻ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രൺബീറിന് ഇഷ്ടമില്ലെന്നും തന്റെ ചുണ്ടിന്റെ സ്വാഭാവിക നിറമാണ് അദ്ദേഹത്തിന് ഇഷ്ടമെന്നുമായിരുന്നു ആലിയയുടെ പ്രസ്താവന. ലിപ്സ്റ്റിക്ക് ഇട്ടാൽ അത്…

Read More

‘ദി ഫേയ്‌സ് ഓഫ് ഫേയ്‌സ്ലെസ് ‘എന്ന ചിത്രത്തിലെ ശില്പികൾക്ക് ആദരവ്

സിസ്റ്റർ റാണി മരിയയുടെ ജീവിതം പ്രമേയമാക്കിയ ‘ദി ഫേയ്‌സ് ഓഫ് ഫേയ്‌സ്ലെസ് ‘എന്ന സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവത്തകരെയും ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസ്സ് ഹാളിൽ നടന്ന ചടങ്ങിൽ ക്യുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ , മീഡിയ കമ്മീഷൻ സെക്രട്ടറി ഡോക്ടർ ആന്റണി വടക്കേക്കര, നടൻ സിജോയ് വർഗീസ്, നടി വിൻ സി, സംവിധായകൻ ഷൈസൺ പി ഔസേപ്പ് , നിർമാതാവ് സാന്ദ്ര ഡിസൂസ റാണ ….

Read More

ഒരു പാട്ടിൻറെ രൂപത്തിൽ ഊർമിളയ്ക്കു കൈവന്ന ഭാഗ്യം; നായികയ്ക്കു പകരം എനിക്കു സഹോദരിയാകേണ്ടിവന്നു: കസ്തൂരി

ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച് ചരിത്രമായിത്തീർന്ന കമൽഹാസൻ ചിത്രം ഇന്ത്യനിൽ നായികയായി ഊർമിള മണ്ഡോത്കർ എത്തിയ സാഹചര്യവും തനിക്കതു നഷ്ടമായതും നടി കസ്തൂരി പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. വർഷങ്ങൾക്കു ശേഷമാണെങ്കിലും ഇത്തരം അണിയറക്കഥകൾ പുറത്തുവരുന്നത് ആരാധകർക്കു ഹരമാണ്. ഇന്ത്യനിൽ ഊർമിള ചെയ്ത കഥാപാത്രത്തിനായി തന്നെ പരിഗണിച്ചിരുന്നുവെന്ന് നടി കസ്തൂരി. സ്വിം സ്യൂട്ടിൽ ഞാനും ചിത്രങ്ങൾ അയച്ചിരുന്നു. എന്നാൽ ആ സമയത്താണ് ഊർമിളയുടെ രംഗീല എന്ന സിനിമയുടെ പ്രൊമോഷൻ നടക്കുന്നത്. ഊർമിളയുടെ തന്ഹാ തന്ഹാ.. എന്ന ഗാനം…

Read More

അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’; നവംബർ 17ന് തീയേറ്റർ റിലീസിന് 

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗളവാരം) നവംബർ 17ന് തീയേറ്റർ റിലീസിന് തയ്യാറായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് ഭൂപതിയുടെ ആദ്യ നിർമ്മാണ സംരഭമായ ഈ…

Read More

‘ദി സ്‌പോയിൽസ്’ വീഡിയോ ഗാനം എത്തി

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ദി സ്‌പോയിൽസ്’ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. സുനിൽ ജി ചെറുകടവ് എഴുതിയ വരികൾക്ക് സിബു സുകുമാരൻ സംഗീതം പകർന്ന് ശ്രീജിത്ത് എസ് ഐ പി എസ് ആലപിച്ച ‘അഴിഞ്ഞു വീണതുമലസമൊഴിഞ്ഞതു…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ…

Read More

ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം; 13 മണിക്കൂർ കൊണ്ട് ഒരുക്കിയ സിനിമ

വെറും 13 മണിക്കൂർ കൊണ്ട് ഒരു മുഴുനീള സിനിമ പൂർത്തിയാക്കിക്കൊണ്ട് എറണാകുളം സ്വദേശി രഘുനാഥൻ എൻ ബി ലോക സിനിമാരംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി കാലത്ത് പത്തുമണിക്ക് ചിത്രീകരണം ആരംഭിച്ച ‘തത്ത്വമസി’ എന്ന സിനിമയാണ് വൈകുന്നേരം 11:40ന് ഓ ടി ടി പ്ലാറ്റ്ഫോമിലൂടെ ഡിജിറ്റൽ റിലീസിംഗ് പൂർത്തിയാക്കി ലോക സിനിമയിൽ പുതിയ അധ്യായം എഴുതി ചേർത്തത്. ഒരു കോടതിയിൽ നടക്കുന്ന കേസ് വിസ്താരവും അതിനോടനുബന്ധിച്ച സംഭവങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഡിജിറ്റൽ ബാനറിൽ,…

Read More

മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ‘മൊത്തത്തി കൊഴപ്പാ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. കണ്ടക ശനി കൊണ്ടേ പോകു എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. സതീഷ് വിശ്വ വരികള്‍ എഴുതി സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അന്‍വര്‍ സാദത്ത് ആണ്. മാന്‍മിയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിന്‍ലാലും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയില്‍ നിന്നും മാന്യനും നിഷ്‌കളങ്കനുമായ ഒരു കുരുത്തംകെട്ട…

Read More