
‘തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു’; മാപ്പ് പറഞ്ഞ് മൻസൂർ അലി ഖാൻ
സ്ത്രീ വിരുദ്ധ പരാമർശത്തിൽ തൃഷയോട് മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. ചെന്നൈ സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വാർത്താ കുറിപ്പിലൂടെ നടൻ മാപ്പ് പറഞ്ഞത്. ‘എന്റെ സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നു. ഇതിൽ ഞാൻ പരസ്യമായി മാപ്പ് പറയുന്നു.’ എന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്. ഡി.ജി.പി ശങ്കർ ജിവാളിന്റെ ഉത്തരവിനെ തുടർന്നാണ് മൻസൂർ അലി ഖാനെതിരെ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354എ (ലൈംഗിക പീഡനം), 509 (സ്ത്രീയുടെ മാന്യതയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള…