ഞാനൊഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം, ആരോഗ്യം നശിപ്പിച്ചത് ആ വിഡ്ഢികൾ; അൽഫോൺസ് പുത്രൻ

തിയേറ്റർ ഉടമകൾക്കെതിരേ രൂക്ഷ വിമർശനവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. തിയേറ്റർ ഉടമകൾ കാരണം ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ വീണിട്ടുണ്ടെന്നും താനതിൽ ഒരാളാണെന്നും അൽഫോൺസ് പുത്രൻ പറയുന്നു. സംവിധായകൻ കാർത്തിക് സുബ്ബുരാജ്, നടൻ ബോബി സിൻഹ തുടങ്ങിയവർക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ അൽഫോൺസ് പുത്രൻ ഒരു ചിത്രം പങ്കുവച്ചിരുന്നു. തുടർന്ന് അദ്ദേഹത്തോട് ചോദ്യവുമായി പലരും കമന്റുകൾ ചെയ്തിരുന്നു. പലർക്കും അൽഫോൺസ് പുത്രന്റെ ആരോഗ്യത്തെക്കുറിച്ചാണ് അറിയേണ്ടത്. ചിലർ സിനിമ കരിയർ നിർത്തുന്നുവെന്ന പ്രഖ്യാപനത്തെക്കുറിച്ചാണ് ചോദിച്ചത്. ഇനി തിയേറ്റർ സിനിമകൾ ചെയ്യില്ലേ എന്നായിരുന്നു ഒരാൾ…

Read More

‘ ഇനി അശോകൻ ചേട്ടനെ അനുകരിക്കില്ല’; എല്ലാവരും പ്രതികരിച്ചാൽ അനുകരണം നിർത്തുമെന്ന് അസീസ്

അശോകനെ ഇനി അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. ചില മിമിക്രി താരങ്ങൾ തന്നെ മോശമായി അനുകരിക്കുന്നുവെന്ന് അശോകൻ ഈയടുത്ത് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അസീസിന്റെ പ്രതികരണം. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് അസീസിന്റെ വെളിപ്പെടുത്തൽ. ‘അശോകൻ ചേട്ടന്റെ ആ ഇന്റർവ്യൂ കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോൾ നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അത് പുള്ളിയുടെ ഇഷ്ടം. അദ്ദേഹത്തിന് ചിലപ്പോൾ അങ്ങനെ…

Read More

‘ഇത് പ്രകാശമല്ല ദർശനമാണ്’; കാന്താരാ എ ലെജൻഡിന്റെ ഗംഭീര ടീസറും ഫസ്റ്റ് ലുക്കും പ്രേക്ഷകരിലേക്ക്

ലോകവ്യാപകമായി സിനിമാ പ്രേക്ഷകരുടെ പ്രശംസയും ബ്ലോക്ക് ബസ്റ്റർ വിജയവും സ്വന്തമാക്കിയ കാന്താരക്കു ശേഷം റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായെത്തുന്ന കാന്താരാ എ ലെജൻഡ് ചാപ്റ്റർ ഒന്നിന്റെ അതിഗംഭീര ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസായി. ഇന്ത്യയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന കാന്താര ലെജന്റിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിജയ് കിരാഗണ്ടൂർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ.’ പ്രകാശമേ.. പ്രകാശത്തിൽ നിങ്ങൾക്കെല്ലാം ദൃശ്യമാണ് ഇത് പ്രകാശമല്ല, ദർശനമാണ്. ഇനി നടന്നതും…

Read More

‘സ്വാമീ എന്നെ രക്ഷിക്കണം’ എന്ന ഡയലോഗിനൊടുവിൽ കേൾക്കുന്നത് ‘അമ്മേ… ‘ എന്ന വിളിയാണ്; ആലുംമൂടൻറെ അവസാനനിമിഷങ്ങളെക്കുറിച്ച് മോഹൻലാൽ

അദ്വൈതത്തിൻറെ ലൊക്കേഷനിലെ ചില സംഭവങ്ങൾ നീറുന്ന ഓർമയാണെന്ന് മോഹൻലാൽ. എത്ര നിയന്ത്രിച്ചാലും നമ്മൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോകുന്ന അവസ്ഥ ജീവിതത്തിലുണ്ടാകും. അത്തരം ഒരനുഭവമാണ് ലൊക്കേഷനിൽ എനിക്കുണ്ടായത്. സിനിമയിൽ എത്രയോ മരണങ്ങളാടിയ എനിക്കുമുന്നിൽ ഒരു യഥാർഥമരണം സംഭവിക്കുകയായിരുന്നു അന്ന്. ആലുംമൂടൻ ചേട്ടൻറെ വിയോഗത്തിലൂടെ മരണത്തെ ഞാൻ മുഖാമുഖം കാണുകയായിരുന്നു. അദ്വൈതം എന്ന സിനിമയിൽ ഞാനവതരിപ്പിച്ച സന്യാസിയുടെ കാൽക്കൽ വീണ് സ്വാമീ… എന്നെ രക്ഷിക്കണം എന്ന ഡയലോഗ് ആലുംമൂടൻ ചേട്ടൻ പറയേണ്ട രംഗം ചിത്രീകരിക്കുമ്പോഴാണ് അദ്ദേഹത്തിൻറെ മരിക്കുന്നത്. പലപ്പോഴും റിഹേഴ്സലിൽ…

Read More

ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ ‘ആദ്രിക’ ഒരുങ്ങുന്നു

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. ഒരു മലയാള ചിത്രം ബംഗാളി സംവിധായകൻ ചെയ്യുന്നു എന്നതിനേക്കാൾ അദ്ദേഹത്തിനൊപ്പം ഒരു പറ്റം അഭിനേതാക്കളും അണിയറ പ്രവർത്തകരും അന്യഭാഷയിൽ നിന്നുള്ളവരാണെന്നതാണ് സിനിമയുടെ പ്രത്യേകത. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി…

Read More

ജോഷി-ജോജു ചിത്രം ‘ആന്റണി’ ഡിസംബർ 1 മുതൽ തിയറ്ററുകളിലേക്ക്

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് നിർമ്മിക്കുന്നത്. വേറിട്ട ദൃഷ്യാവിഷ്‌ക്കാരത്തിൽ വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രത്തിന് രാജേഷ്…

Read More

നായകൻ ഷൈൻ ടോം ചാക്കോ, നായികമാരായി ദിവ്യാ പിള്ളയും ആത്മീയയും: ‘നിമ്രോദ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ.എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നിമ്രോദ്’. ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന ടാക് ലൈനിലുള്ള പോസ്റ്ററിൽ പോലീസ് വേഷത്തിലുള്ള ഷൈനിനെയാണ് കാണുന്നത്. സിറ്റി ടാർഗറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. തീർത്തും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് കെ.എം. പ്രതീഷാണ്. നാല് സ്ത്രീകഥാപാത്രങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ദിവ്യാപിള്ള,…

Read More

തൃഷ, ഖുഷ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; മൻസൂർ അലി ഖാൻ

നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് കേസിൽ കുടുങ്ങിയ നടൻ മൻസൂർ അലി ഖാൻ വീണ്ടും പ്രകോപനവുമായി രംഗത്ത്. തൃഷ, ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നു മൻസൂർ അലി ഖാൻ പറഞ്ഞു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും അതു തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നുമാണ് ആരോപണം. കഴിഞ്ഞ ദിവസം വിഷയത്തിൽ മൻസൂർ അലി ഖാൻ മാപ്പു പറഞ്ഞിരുന്നു. തന്റെ അഭിഭാഷകൻ ഇന്നു കേസ് ഫയൽ ചെയ്യുമെന്നും നടൻ അറിയിച്ചിട്ടുണ്ട്.  അടുത്തിടെ പുറത്തിറങ്ങിയ…

Read More

ക്യാമ്പസ് ചിത്രം താളിലെ “പുലരിയിൽ ഇളവെയിൽ” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

ക്യാമ്പസ് ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന ആൻസൺ പോൾ, ആരാധ്യാ ആൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന താൾ എന്ന ചിത്രത്തിലെ “പുലരിയിൽ ഇളവെയിൽ ” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി.ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം. കെ. എസ്. ഹരിശങ്കറും ശ്വേതാ മോഹനുമാണ് പുലരിയിൽ ഇളവെയിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ രാജസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക…

Read More

പൊലീസ് പ്രൊട്ടക്ഷനിൽ ‘ക്ലാസ്സ് ബൈ എ സോൾജ്യർ’ റിലീസായി

പൊലീസ് പ്രൊട്ടക്ഷനിൽ ‘ക്ലാസ്സ് ബൈ എ സോൾജ്യർ’ റിലീസായി. ഇന്നലെ ഓൾ കേരള മെൻസ് അസോസിയേഷൻ സിനിമക്ക് എതിരെ രംഗത്ത് വന്നിരുന്നു. സിനിമയുടെ ട്രൈലറിൽ പുരുഷന്മാരെ അടിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലും പുരുഷന്മാരെ തല്ലുന്നതും ആയ സീൻ ഉണ്ട്. ഇത് കണ്ടു പ്രകോപിതരായാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സിനിമക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇവർ എറണാകുളം വനിതാ തിയേറ്ററിൽ എത്തി സിനിമ കാണുന്നുണ്ട് എന്നറിയിച്ചതിൻ പ്രകാരം അണിയറ പ്രവർത്തകർ സ്റ്റേഷനിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ്…

Read More