
സണ്ണി ഡിയോൾ മുംബൈ തെരുവുകളിലൂടെ അടിച്ചു ഫിറ്റ് ആയി കറങ്ങി നടക്കുകയാണോ?; വീഡിയോയുടെ സത്യമെന്ത്
ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളായ സണ്ണി ഡിയോൾ മുംബൈ ജുഹു സർക്കിളിലൂടെ മദ്യപിച്ചു ലക്കുകെട്ട് നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഇന്നലെയാണ് താരത്തെ അടിച്ചു ഫിറ്റ് ആയി കണ്ടത്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗദർ- 2ൻറെ വിജയഘോഷങ്ങൾ അലതല്ലുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നത് നടനു ചീത്തപ്പേരായി എന്ന് ആരാധകർ പറയുന്നു. മുംബൈയിലെ ജുഹു സർക്കിളിൽ മദ്യപിച്ചനിലയിലാണ് താരത്തെ കണ്ടതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ പങ്കിട്ട ഒരു നെറ്റിസൺ അവകാശപ്പെട്ടു. വീഡിയോയിൽ, വെള്ള ഷർട്ടും ജീൻസും…