
‘മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്, അവരുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ’; അഭിഷേക് ബച്ചൻ
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹം അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഐശ്വര്യയെക്കുറിച്ചും പിതാവെന്ന നിലയില്‍ മകള്‍ ആരാധ്യയെ വളര്‍ത്തുന്നതിനെ സംബന്ധിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചൻ. സി.എൻ.ബി.സി ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. മാതാപിതാക്കള്‍ ജീവിതത്തില്‍ ചില മൂല്യങ്ങള്‍ മുറുകെപിടിക്കേണ്ടതുണ്ട്. എന്റെ മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ മകളെയും ഇത്തരത്തില്‍ സമീപിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്- അഭിഷേക് പറഞ്ഞു. മാതാപിതാക്കള്‍ മികച്ച അധ്യാപകരാണോയെന്ന് എനിക്കറിയില്ല. കുട്ടികളെ ശരിയായ വഴിക്ക്…